💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

ചായയുടെ കാശും കൊടുത്ത് വീട്ടിലേക്ക് പാർസലും വാങ്ങിട്ടാണ് പിന്നേ പോവുന്നത്. ഇത്തവണ എന്തോ ഭാഗ്യത്തിന് വീടെത്തും വരെ അവള് വിശക്കുന്നെന്നോ അത് വേണം ഇത് വേണമെന്നോ പറഞ്ഞില്ല……!!

വണ്ടിയൊതുക്കുമ്പോ തന്നെ അവൾ ചാടി ഇറങ്ങിയിരുന്നു. പലഹാര പൊതിയുമെടുത്ത് ഒരൊറ്റ ഓട്ടമായിരുന്നു. പിന്നേ വണ്ടിയും പൂട്ടി താക്കോലുമെടുത്ത് ഞാനും അകത്തേക്ക് കേറി. എന്റെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു, കറക്റ്റ് ടൈമിങ്ങിൽ തന്നെ ഹാളിൽ എല്ലാരും ഇരിക്കുന്നുണ്ടായിരുന്നു. അവളൊഴികെ. എല്ലാവരുടേം ശ്രദ്ധ പക്ഷെ വെവ്വേറെ ഇടങ്ങളിലാണ്. ഫോണിലും ടീവിയിലും പത്രത്തിലും അങ്ങനെ……!!

“””””””””””നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ, ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാക സുന്ദര ചന്ദ്ര മുഖബിംബം…””””””””””””

മുറിയിലേക്ക് കേറാനൊരുങ്ങുമ്പോ പിന്നീന്ന് കേട്ടു. തിരിഞ്ഞു നോക്കാണ്ട് കേറാന്ന് വിചാരിച്ചതാ, പക്ഷെ നോക്കിപ്പോയി. ഒടപ്രന്നോള് രണ്ടും കൂടി അനിയന്നിട്ട് തന്നെ വക്കുവാ, അതിന് ചിരിക്കാൻ വേണ്ടി കാശ് കൊടുത്ത് നിർത്തിയിരിക്കുന്നത് പോലെ ബാക്കിയുള്ളോരും. ഏത് നേരത്താണോ എന്തോ……??

മുറിയിൽ കേറി വാതിലടച്ചു. നിന്ന് പുഴുക്കാൻ വയ്യാത്തത് കൊണ്ടാ. അപ്പോഴും അവളെ കണ്ടില്ല. അഹ് അപമാനഭാരത്താൽ നാട് വിട്ട് കാണും.

സമയം ആറര. ചുമ്മാ ഫോണിലും തോണ്ടി നേരം കളയുമ്പഴാണ് അവൾ വരുന്നത്….!!

“”””””””””””കുട്ടാ……””””””””””””

“””””””””””ആഹാ വന്നോ എവിടാർന്നു…..?? കാണാണ്ടായപ്പോ ഞാൻ കരുതി നാട് വിട്ട് കാണൂന്ന്……!!””””””””””””

“”””””””””””അങ്ങനെ നാട് വിടുവാണേ എന്റെ പാവാടക്കുള്ളിൽ നീയും കാണും….!!”””””””””””

ശെരിക്കും കക്ഷി എന്നെ ചൊടിപ്പിക്കാൻ പറഞ്ഞതാവാം. എന്നാൽ പിന്നീടാണ് പറഞ്ഞതിന്റെ പൊരുൾ അവൾക്ക് കാത്തുന്നെ. നാക്ക് കടിക്കുന്നതും, തലക്കിട്ട് കൊട്ടുന്നതും കണ്ടു. പിന്നവള് കേറി വരുമ്പോ വാതില് ചാരിയിരുന്നതിനാൽ ആരും കേട്ട് കാണില്ലായെന്ന് ഞാനും വിശ്വസിച്ചു.

“”””””””””””അയ്യേ ഈ വാ കൊണ്ടല്ലേ യേച്ചി ചോറ് കഴിക്കണേ….?? ശ്ശേ….. എന്താ പാവാടക്കുള്ളില്……??””””””””””””

“””””””””””യ്യോ എന്റെ തൊലിയുരിക്കാതെടാ, ഒരു തെറ്റ് പറ്റിപ്പോയി. ഇനിയതും പറഞ്ഞെന്നെ കളിയാക്കല്ലേടാ കഷ്ട്ടോണ്ട്…..!!”””””””””””

അവൾ പറയുന്നതെല്ലാം ഞാൻ ചിരിയോടെ കേക്കുവായിരുന്നു.

“””””””‘””’””””അല്ലാ ഇപ്പോ എന്താ ഇങ്ങോട്ട്….?? ഇനി നേരത്തെ പറഞ്ഞത് പോലെ പാവാടക്കുള്ളില് കേറ്റി കൊണ്ട് പോകാൻ വന്നതാ…..??””””””””””””

Leave a Reply

Your email address will not be published. Required fields are marked *