ചിരിയൊതുക്കി ഞാൻ പറഞ്ഞു. അതൂടെ കേട്ടതും ഒന്നും പറയാനില്ലാതെ അവര് പിന്നിലേക്ക് പോയി. ഈ അസുഖങ്ങൾ ഉള്ളവരൊക്കെ എന്തിനാണോ ആവോ അടികൂടാൻ വരണേ……??
ഞാൻ ചിരി നിർത്തിയിട്ടും ഇവിടൊരാള് മരണ ചിരിയാണ്. പിന്നെയത് നിന്നത് എന്റെ നോട്ടം കണ്ടാണ്……!!
“”””””””””””എന്തിനാ ഇങ്ങനെ നോക്കി പേടിയാക്കണേ……??”””””””””””””
പാവത്തിന്റെ ചോദ്യം കേട്ടില്ലേ….??
“”””””””””ഇരി……!!”””””””””””
സീറ്റിലേക്ക് ഇരുന്ന് സ്ക്രീനിലേക്ക് കണ്ണോടിക്കുമ്പോ പടമൊക്കെ തുടങ്ങിയിരുന്നു. ശ്ശോ മിസ്സാക്കി.
“”””””””””””സോറി…..!!””””””””””””
പടം ആസ്വദിക്കുവായിരുന്ന എന്നെ തോണ്ടി വിളിച്ചിട്ട് അവള് പറഞ്ഞു.
“””””””””””””ചോറി, പൊക്കോണം…….!!””””””””””
“””””””””””””””ഞാൻ പോവൂലാ……!!””””‘””””””””
എന്റെ കൈയില് കൈ ചുറ്റിപ്പിടിച്ച് എന്റെ തോളിലേക്ക് അവൾ തല ചായ്ക്കുമ്പോ എനിക്ക് എതിർക്കാനല്ല, കൂടുതൽ ചേർക്കാനാ തോന്നിയേ……!!
പടം ഇന്റർവെൽ ആയി എല്ലാരും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെക്യൂരിറ്റി ഗാർഡ്സ് അകത്തേക്ക് വരുന്നേ. നേരത്തെ നടന്ന ബഹളത്തെ കുറിച്ച് അന്വേഷിക്കാൻ. നമ്മള് പാവങ്ങളായത് കൊണ്ട് അവര് വന്നത് പോലെ തിരിച്ച് പോയി. പുറത്തൊക്കെ ഇറങ്ങി മാളുയേച്ചിക്ക് വേണ്ടതൊക്കെ വാങ്ങിച്ച് കൊടുത്തു. ദോഷം പറയരുതല്ലോ, വയറ് കണ്ടാൽ പറയില്ലേ ആനയെ കടത്തി വെട്ടോന്ന്…..!! കലിപ്പനേം ക്യാന്താരിയേം പിന്നീട് കണ്ടതുമില്ല. പടം തീരുവോളം എൻജോയ് ചെയ്ത് കാണാൻ പറ്റി. എന്നാ ഇവിടൊരാള് കഴിക്കാൻ വാങ്ങി കൊടുത്തത് തീരാൻ വേണ്ടി മാത്രം സ്‌ക്രീനിൽ നോക്കി., അത് കഴിഞ്ഞെന്റെ തോളിലും…!!
“”””””””””””അതേ മതീയുറങ്ങിയത്, വന്നേ ഇങ്ങോട്ട്…….!!””””””’”‘”””””
“””””””””””””മ്മ്, എന്ത് ബോറ് പാടാല്ലേ….?? ആകെ കൊള്ളാന്നുള്ളത് ആ പാട്ട് മാത്രാ., അത് പാടിയതാരാ mg ശ്രീകുമാറാ……??”””””””””””””
“””””””””””അല്ല വിനീത് ശ്രീനിവാസൻ……!!””””””””””
“””””””””””ആണല്ലേ, പടം ഹിറ്റായില്ലേൽ എന്താ…?? പാട്ട് പൊളപ്പനായിരുന്നു….!!””””””””””
“”””””””””””മ്മ് ന്നാ പൂവാം…..??”””””””””””
“””””””””””””അഹ് പൂവാം……!!”””””””””””””
ബുദ്ധിയില്ലയ്മക്കും ഒരു പരിതിയുണ്ട്. പറഞ്ഞിട്ട് എന്ത് കാര്യം…..??
“”””””””””””കുട്ടന്റെ ധൈര്യം സമ്മതിക്കണോട്ടോ, അത്രേം വല്യ തടിമാടനെയല്ലേ പിടിച്ച പിടിയാലേ ഓടിച്ചേ…..??”””””””””””””
പുറത്തേക്ക് നടക്കുന്ന വഴി അവൾ പറഞ്ഞു.
“”””””””””””””മാളുയേച്ചിയും തരക്കേടില്ല, അത്രേം വല്യ തടിമാടന്റെ തള്ളക്കല്ലേ വിളിച്ചേ…..??”””””””
“””””””””””വിളിച്ചെങ്കിൽ അത് നിനക്ക് വേണ്ടിയാ…..!!””””””””””
“””””””””””എനിക്ക് വേണ്ടിയോ…..??”””””””””””
വണ്ടി കേറി സ്റ്റാർട്ട് ആക്കുന്നതിനൊപ്പം ഞാൻ ചോദിച്ചു, അച്ഛര്യത്തോടെ. അല്ലാ എനിക്ക് വേണ്ടിട്ട് ഒരാളുടെ തള്ളക്ക് വിളിച്ചതല്ലേ., അത് എന്തിനാണെന്ന് അറിയണോല്ലോ…..