💝 ഗോലിസോഡാ 💝 5 [നെടുമാരൻ രാജാങ്കം]

Posted by

 

 

“”””””””””””ബ്രദർ അവളുടെ ഭാഗത്താ തെറ്റ്. അതിന് സോറി ചോദിക്കുന്നു. പ്രശ്നമൊന്നും ഉണ്ടാക്കരുത്…..!!”””””””””””””

 

 

“”””””””””””ഉണ്ടാക്കിയാ നീ എന്ത് ചെയ്യോടാ…??””””””””””””

 

 

“”””””””””””ഞാനെന്ത് ചെയ്യാനാ ബ്രദർ…..?? കാര്യം പറഞ്ഞാൽ മനസ്സിലാവും എന്ന് വിചാരിച്ചു. ഈ വഴക്കിന്റേം അടിയുടേം ഒക്കെ ആവശ്യമുണ്ടോ….?? നമ്മക്ക് നല്ല ജോളിയായിട്ട് സിനിമയൊക്കെ കണ്ടിട്ട് പിരിയാം എന്തേ…….??”””””””””””””

 

 

“””””””””””””””ശെരി പിരിയാം., പക്ഷെ എന്നോട് സോറി ചോദിക്കണം……!!”””””””””””””””

 

 

“”””””””””””””കാല് പിടിച്ച് ചോദിച്ചോളാം….!!”””””””””””””

 

 

“””””””””””””അഹ്., കാല് പിടിച്ച് തന്നെ ചോദിക്കണം……!!”””””””””””

 

 

കാല് പിടിക്കാൻ കുനിയുമ്പോ അവനെന്നെ തടഞ്ഞു……!!

 

 

“””””””””””നീയല്ല അവള്……!!””””””””””””

 

 

ഉഫ് ഈ മൈ…., വിടുന്ന ലക്ഷണം ഇല്ല….!!

 

 

“””””””””””അവൾക്ക് വേണ്ടി ഞാൻ പിടിച്ചോളാം ബ്രോ……”””””””””””

 

 

“”””””””””””എന്നെയത്രയും പറഞ്ഞത് നീയല്ലല്ലോ., അവളല്ലേ….?? അവള് തന്നെ കാലേ വീണ് സോറി പറയട്ടെ വിട്ടേക്കാം…….!!””””””””””””””

 

 

അവന്റെ മുഖത്ത് ഞാൻ കണ്ടത് ക്രൂരതയാണ്. അവനിൽ നിന്നും ഒരു ദാക്ഷണ്യവും പ്രതീക്ഷിക്കണ്ട……!!

 

 

“””””””””””””എന്റെ പട്ടി പിടിക്കും ഈ നായിന്റെ മോന്റെ കാല്……!!”””””””””””””

 

 

“””””””””””””ടീ…..”””””””””””””

 

 

അവളെയടിക്കാൻ തന്നെ അവൻ കൈയൊങ്ങി. പാവം ഉണ്ടക്കണ്ണി അത്രേം നേരം ധൈര്യത്തോടെ നിന്നിട്ട് ആ നിമിഷം അവള് പേടിച്ച് കണ്ണുകൾ അടച്ചു.

 

എന്നാലവന്റെ കൈ അവളുടെ ഏഴായലത്ത് എത്തിയിരുന്നില്ല. അവന്റെയാ ബലിഷ്ടമായാ കൈകൾ എന്റെ കുഞ്ഞ് കൈക്കുള്ളിൽ ഭദ്രമായിരുന്നു……!!

 

 

Bgm ഇട് Bgm ഇട്………

 

വെറിത്തനം വെറിത്തനം…….!!

 

 

ഓരോ നിമിഷവും എന്റെ കൈക്ക് ഞാൻ ബലം കൊടുത്തു കൊണ്ടേയിരുന്നു. അതേസമയം ദേഷ്യത്തോടെ എന്നെ നോക്കുവായിരുന്ന അവന്റെ ഭാവം മാറാൻ തുടങ്ങി. വേദന, അത് മാത്രമാണ് അവന്റെ മുഖത്തിപ്പോ…..!! പിന്നേ കൊറച്ച് അതിശയവും.

 

 

“”””””””””””വിടെടാ……,””””””””””””””

 

 

വേദനയാണേലും കലിപ്പിട്ട് ആയിരുന്നു അവൻ പറഞ്ഞത്. അതെനിക്ക് ഇഷ്ട്ടായില്ലാ. ഒന്നൂടൊന്ന് ഞെരിച്ചു. അവനൊന്ന് തുള്ളിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *