💝 ഗോലിസോഡാ 💝 4 [നെടുമാരൻ രാജാങ്കം]

Posted by

“”””””””””””ഓഹ്., അല്ലാ എങ്ങനാ പോണേ…..??””””””””””””

“””””””””””നീ കൊണ്ടാക്കും…….!!”””””””‘”””’

“”””””””””””ഓഹ്., ഏഹ്…..?? ആര് കൊണ്ടാക്കും……??””””””‘”””””

‘””””””””””””””നീ തന്നെ. എന്താ ബുദ്ധിമുട്ട് ഉണ്ടോ……??””””””””””””

“”””””””””””ഉണ്ട്…..!!”””””””””””””

“””””””””””””ഉണ്ടോ……??””””””””””””

“””””””””””മ്മ് ഉണ്ട്……!!”””””””””””””

കുറച്ച് നേരം അവൾ ചിന്തിച്ച് നിന്നു. ഈശ്വരാ വിഷമം ആയി കാണോ…..?? ഒന്ന് കളിപ്പിക്കണം എന്നെ ഉണ്ടായിരുന്നുള്ളൂ. സംഗതി പാളിയോ…..?? കരയുവാണോ….?? നാല് ഭാഗവും ഉണ്ടക്കണ്ണ് കൊണ്ട് വീക്ഷിക്കുന്നുണ്ട്. പെട്ടന്ന് അവളെന്റെ വലത്തേ കവിളിൽ ഉമ്മ വച്ചു. ഞാനൊന്ന് ഞെട്ടി. പെട്ടന്ന് തന്നെ നോർമൽ ആയി.

“””””””””””””ഇനി കൊണ്ടോവോ…..??””””””””””””””

നാണിച്ച് കൊണ്ടവൾ ചോദിച്ചു.

“””‘”””””””‘”ഇല്ലാ., ഈ വശത്തൂടെ തന്നാൽ കൊണ്ട് പോവാം……..!!”””””””””””‘

ഞാനുമൊരു ചിരിയോടെ പറഞ്ഞു. വീണ്ടും ഉണ്ടക്കണ്ണാൽ ചുറ്റും വിക്ഷിച്ചു. പിന്നീട് ഇടത് കവിളിലും തന്നു, മധുരിക്കുന്ന ഒരു ചുംബനം…….!!

“””””””””””””മാളുയേച്ചിക്ക് എപ്പോ പോണം….??””””””””””””

“”””””””””””നമ്മുക്ക് കഴിച്ചിട്ട് ഉടനെ ഇറങ്ങാം കുട്ടാ……..!! പിന്നെ എനിക്കിപ്പഴും അങ്ങോട്ട് വിശ്വാസം ആവുന്നില്ല.”””””””‘””””””

“””””””””””””എന്ത്…..??”””””””””””””

“”””””””””””ഇങ്ങോട്ട് വന്നെന്നെ കാണുന്നു, സംസാരിക്കുന്നു, ഉമ്മ ചോദിച്ച് വാങ്ങുന്നു. പണ്ടത്തെ പോലെ തന്നെ…….!!””””””””””‘”

ശെരിയാ, എന്താ എനിക്ക് ചുറ്റും നടക്കണേ…..?? ഒന്നുമേ പുറിയലയേ…….

‘”””””””””””””എനിക്കുമറിയില്ല. ഞാനൊരു സ്വപ്നം കണ്ടു. ഒരു വല്ലാത്ത സ്വപ്നം. ഞാൻ ഞെട്ടി എഴുന്നേറ്റു അപ്പൊ തന്നെ കാണണം എന്ന് തോന്നി. മനസ്സിന് വല്ലാത്ത വേദനയായിരുന്നു. ശബ്ദം കേട്ട് അടുക്കളയിൽ ചെന്നു, അപ്പൊ ചേച്ചി പറഞ്ഞു ഇവിടുണ്ടെന്ന്. ഒന്ന് കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. ശെരിക്കും പറഞ്ഞാൽ ഒന്ന് കാണാൻ വേണ്ടി ഓടുവായിരുന്നു……!!”””””””””””’

“”””””””””””‘അതിനും മാത്രം എന്ത് സ്വപ്നാ എന്റെ കുട്ടൻ കണ്ടേ……..??”””””””””””””””

“”””””‘””””””അറിയില്ല., ഇപ്പൊ ഒന്നും ഓർമ കിട്ടുന്നില്ല…….!! എന്നാലൊന്ന് മാത്രാറിയാം ഞാൻ കണ്ടത് നിന്നെ തന്നെയാ…..!!”””””””””””

ഞാൻ വല്ലാണ്ട് വിതുമ്പുന്നുണ്ടായിരുന്നു.

“”””””””””””പോട്ടെ, അത് വെറും സ്വപ്നം മാത്രാല്ലേ വിട്ടേക്ക്. ഞാൻ ഇവിടെ തന്നെയുണ്ടല്ലോ…..??””””””””””””

“”””””””””””””അതേ……”””””””””””””

“”””””””””””മ്മ്……””””””””””‘”‘”

“””””””””””””ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടേ…..??””””””””

ചെറിയൊരു ചമ്മലോടെയാണ് ഞാൻ അത് ചോദിച്ചത്. അപ്പൊ എനിക്കവളെ കെട്ടിപ്പിടിക്കണം എന്ന് തോന്നി. എന്നാലൊന്നും തന്നെ പറയാതെ ചിരിയോടെ തന്നെയവൾ എന്നെ വലിഞ്ഞു മുറുക്കിയിരുന്നു. ഞാനും അവളെ കൂടുതൽ ചേർത്ത് പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *