ഇത്രത്തോളം ഭയാനകമായ ഒരു സ്വപ്നം ഇതാദ്യയിട്ടാ കാണണേ. എല്ലാം കണ്മുന്നിൽ തന്നെ ഇപ്പോഴുമുണ്ട്. മാളു, അവൾക്കെന്തേലും ആപത്ത്……?? ഈശ്വരാ…….
കട്ടിലിന്മേൽ അവളില്ല…….!! ഇനി നേരത്തെ എഴുന്നേറ്റ് പോയി കാണോ…..?? ചാടി പിണഞ്ഞെഴുന്നേറ്റ് ഞാനോടി. ഉമ്മറത്ത് ബച്ചനും അച്ഛനും വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്. വെളിയിലോട്ട് നോക്കിയിരിക്കുന്നതിനാൽ എന്നെ അവര് കണ്ടിരുന്നില്ല. അടുക്കള ഭാഗത്ത് നിന്നും സ്ത്രീജനങ്ങളുടെ വർത്തമാനം കേട്ട് ഞാനങ്ങോട്ടേക്ക് പോയി. തകൃതിയായി എല്ലാവരും ജോലി ചെയ്യുന്നുണ്ട്. എന്നാലാ കൂട്ടത്തിൽ അവള് മാത്രമില്ല. ഇവരോടൊപ്പം ഇല്ലെങ്കിൽ അവള് പിന്നെവിടെയാണാവോ…??
“”””””””””””ടാ……”””””””””””””
പെട്ടന്നൊരു ഒച്ച കേട്ടണ് ചിന്ത വിട്ട് മാറുന്നത്. നോക്കുമ്പോ എന്നെ തന്നെ നോക്കി നിക്കുന്ന മൂന്ന് പേരെയാണ് കണ്ടത്.
“”””””””””””അല്ലാ ഇതെന്ത് പറ്റി…, അമ്മേടെ കുട്ടൻ അടുക്കളയിലൊക്കെ ഏഹ്….??”””””””””””
“””””””””””””അത് വെ.., വെള്ളം, വെള്ളം കുടിക്കാൻ വന്നതാ……!!”””””””””””””
“””””””””””കണ്ടിട്ട് വെള്ളം കുടിക്കാൻ വന്നത് പോലെ തോന്നുന്നില്ലല്ലോ., എന്തോ അന്വേഷിച്ച് വന്നതല്ലേ ടാ നീ സത്യം പറയ്യ്…., എന്താടാ എന്തേലും കളഞ്ഞ് പോയോ….??”””””””””””
ചിരി കടിച്ചൊതുക്കി തങ്കിയേച്ചി എന്തെക്കെയോ അർഥം വച്ച് ചോദിച്ചു.
“”””””””””””എന്ത്….?? ഞാൻ പോവുവാ….!!”””””””””””
“””””””””””””അല്ലാ വെള്ളം കുടിക്കുന്നില്ലേ….??”””””””””
“””””””””””എനിക്ക് വേണ്ടാ……!!”””””””””””
ഞാൻ തിരിഞ്ഞ് നടന്നു. ഈശ്വരാ ഇവളിത് എവിടെ….?? കാണാണ്ട് ഒരു സ്വസ്ഥത ഇല്ലല്ലോ…..!!
“””””””””””””അമ്മാ, കുറച്ച് മുന്നേ ഒരാള് കൂട്ടുകാരിയെ വിളിക്കാനെന്നും പറഞ്ഞ് ടെറസ്സിന്റെ മുകളിൽ പോയില്ലായിരുന്നോ..??”””””””””””
അവിടുന്ന് നീങ്ങുമ്പോ പിങ്കിയേച്ചി അമ്മയോട് ഒരു വല്ലാത്ത രീതിയില് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ കേൾക്കാൻ വേണ്ടി തന്നയാണെന്ന് മനസ്സിലായി. കാത് കൂർപ്പിച്ച് മുഴുവൻ കേട്ട ശേഷം അടുത്തൊരു ഓട്ടമായിരുന്നു ടെറസ്സ് വഴി മുകളിലേക്ക്……..!!
അവിടെ അവളെ കണ്ടപ്പോഴാണ് ശെരിക്കും ശ്വാസം നേരെ വീണത് തന്നെ……!!
എന്ത് സുന്ദരിയാ ഇവള്…..?? ഇരുട്ടുമ്പോ രാക്ഷസിയയും വെളുക്കുമ്പോ മാലാഖയായും എങ്ങനെ മാറാൻ പറ്റുന്നോ എന്തോ….?? ഈശ്വരാ എന്നെയൊരു കാമുകൻ ആക്കല്ലേ, ഇനി ഞാൻ വല്ലോ കാമുകനും ആയിട്ട് വേണം മറ്റേ പേര് കോപ്പി അടിച്ചത് അല്ലേടാ എന്ന് നാട്ടാര് ചോദിക്കാൻ.
കുളിച്ച് വേഷം മാറി ഈറൻ മുടിയിൽ തോർത്ത് ചുറ്റി, പാവാടയും ബനിയനും ഇട്ട് നിൽക്കുന്ന അവളുടെ പിൻഭാഗം മാത്രേ എനിക്കപ്പൊ കാണാനായുള്ളൂ. എത്ര വർണിച്ചാലും മതിയാവുന്നില്ലല്ലോ എന്റെ ഇരിഞ്ഞാലക്കുടക്കാരാ…..!!