ജിബിൻ : സോറി ഡാ കുറച്ചു ലേറ്റ് ആയി പോയി
ഞാൻ : കുഴപ്പം ഇല്ല ചേട്ടാ ജസ്റ്റ് ഒരു അരമണിക്കൂർ അല്ലയോ .
മനു : ഞങ്ങളെ കണ്ടിട്ട് മനസ്സിലായോ ..
ഞാൻ : അത് എന്താ മനസിലാവാതെ ഇരിക്കാൻ
അരുൺ : നീ മാത്രമേ ഇവിടെ ഉള്ളോ ?
ഞാൻ : അമ്മ അമ്പലത്തിൽ പോയേക്കുവാ ?
ജിബിൻ : നീ ഞങ്ങളെ ഇവിടെ തന്നെ നിർത്തുവാണോ വീട്ടിലോട്ട് വിളിക്കടാ ..
ഞാൻ : അയ്യോ സോറി . കയറി വാ എല്ലാവരും .
അപ്പോൾ ആണ് എന്റെ അമ്മ കയറി വരുന്നത് . അമ്മയുടെ മുഖം ഭയങ്കര ദേഷ്യത്തിൽ ആണെല്ലോ. പെട്ടന്ന് അമ്മ വന്നു ,
അമ്മ : ആരാ ഈ കാർ ഓടിച്ചത്
എല്ലാവരും പരസ്പരം ഒന്ന് നോക്കി എന്നിട്ട്
ജിബിൻ : ഞാനാ ഓടിച്ചത് ചേച്ചി എന്താ പ്രശ്നം
അമ്മ : ഇങ്ങനെ ആണോ വണ്ടി ഓടിക്കുന്നത് ..
ജിബിൻ : അത് എന്താ അങ്ങനെ ചോദിച്ചത് .
അമ്മ : നാട്ടുകാരുടെ ദേഹത്തു ചള്ള തെറിപ്പിച്ചാണോ ഓടിക്കുന്നത് . ദേ നോക്കിക്കേ എന്റെ ദേഹത്തു ഫുൾ ചള്ള ആയി .
ജിബിൻ : അയ്യോ സോറി ചേച്ചി ഞാൻ കണ്ടില്ല. ഈ സാരിക്ക് പകരം ഞാൻ വേണേൽ പുതിയ സാരി മേടിച്ചു തരാം പോരെ ..
അമ്മ : നിന്റെ സാരി ഒന്നും എനിക്ക് വേണ്ട .
ഞാൻ : എന്റെ കൂട്ടുകാരാ അമ്മേ വിട്ടുകള ..
ഞാൻ ഇത് പറഞ്ഞപ്പോളാണ് എന്റെ അമ്മ ആണെന്ന്. നാലുപേരും അറിയുന്നത് . എല്ലാവരും അന്തം വിട്ട് നിൽപ്പുണ്ട് .
ജിബിൻ . അയ്യോ സോറി അരവിന്ദിന്റെ അമ്മ ആണെന്ന് അറിയില്ലായിരുന്നു. ഇപ്പഴത്തേക് ക്ഷേമിക്ക് ചേച്ചി പ്ളീസ്.
മനു, അരുൺ,ഗൗതം : അവൻ അറിയാതെ പറ്റിപ്പോയതാ ചേച്ചി അത് വിടു പ്ലീസ് ..
അമ്മ : ഓക്കേ…. എന്താവായാലും നിങ്ങൾ മുറ്റത്തു നിൽക്കാതെ കയറി വാ ..