കുട്ടത്തിലൊരുത്തൻ അവളോട് ചോദിച്ചതും അവള് തലയനക്കി, ഇവളിത്രെ പെട്ടെന്ന് ഇവിടെ കമ്പനി ആയോ… പിന്നെ അവളുടെ കൂട്ടുകാരികൾ വന്ന് കുശലം ചോദിച്ചു, ദോഷം പറയരുതല്ലോ നല്ല പിള്ളാര്.. ന്താ സ്നേഹം.
“” ഇതാണ് നിങ്ങള് ഇടക്ക് തിരക്കാറുള്ള ന്റെ ഹസ്ബൻഡ് അർജുൻ, ഏട്ടാ ഇതാ ന്റ ഫ്രണ്ട്‌സ്.””
ഞാൻ എല്ലാരേം നോക്കിയോന്ന് ചിരിച്ചു, അവർ തിരിച്ചും,
“” ഓ ഇതായിരുന്നോ കക്ഷി..! “” ന്നൊരു അടക്കം പറച്ചിലും ഇതിനിടക്ക് ഞാൻ കേട്ട്, കാരണം മാഗിയാണ് ഇവളുടെ അഡ്മിഷൻ ടൈം മിൽ കൂടെ ചെന്നത് അപ്പോ ന്നേ അറിയാൻ ചാൻസ് ഇല്ല..
“” ചേട്ടൻ മോഡലിംഗ് ഫീൽഡിൽ ആണല്ലേ.. “”
ഞനൊന്ന് ചിരിച്ചുകൊണ്ട് തലയനക്കി.,
“” നിങ്ങളെല്ലാം സെയിം ക്ലാസ്സിൽ അല്ലെ.. അതോ വേറെ ഡിപ്പാർട്മെന്റ് ആണോ.. “” ന്തേലും ചോദിക്കണമല്ലോ..
“” അല്ല ഞങ്ങളെല്ലാം ഒരേ ബാച്ച് ആണ്, പിന്നെ ഇവള് പറഞ്ഞ് പറഞ്ഞ് നിങ്ങളെ ഒന്ന് കാണണമെന്നുണ്ടായിരുന്നു അതേതായാലും നടന്നു.., “” കുട്ടത്തിൽ ഒരുത്തൻ ആമിയെ നോക്കി പറഞ്ഞെന്നോട് ചിരിച്ചു, അതിനവൾ കണ്ണുരുട്ടി ന്നേ നോക്കി ഒരു ഇളി,
“” ഓ ഇപ്പൊ കണ്ട് ബോദിച്ചല്ലോ..! ന്നാ ഇറങ്ങട്ടെ ജോബിന് ടൈം ആയി..,, ആമി…. വൈകിട്ട് ഞാൻ വന്ന് പിക്ക് ചെയ്തോളാം.. ക്കെ.. “”
“” മ്മ് “” അതിനവൾ തലകുലുക്കി സമ്മതമറിയിച്ചു തിരിഞ്ഞതും, പിറകിൽ നിന്നൊരു വിളി.
“” അതെ അച്ഛനാകാൻ പോകുന്നെന്ന് ചെലവൊന്നുമില്ല കപ്പിൾസ്… “” അപോളാണ് അത് ഞാൻ ഓർക്കുന്നത് വലിച്ചൊരു ചിരിയോടെ ഞാൻ തിരിഞ്ഞു ആമിയെ വിളിച്ചു, അവളെടുത്തേക്ക് വന്നതും ഞാൻ പേഴ്‌സ് ൽ നിന്ന് ന്റെ കാർഡ് അവൾക്ക് കൊടുത്തൂ..
“” വേണ്ടെട്ടാ ന്റെൽ ഉണ്ട് പൈസ… “”
“” അതവിടെ ഇരുന്നോട്ടെ,, പിള്ളാർക്ക് ചെലവ് ചെയ്യുമ്പോ കനത്തിലായിക്കോട്ടെ,, പഠിക്കണ പിള്ളേരല്ലെടോ..””
ഞാൻ നേരെ പോയി കാറിൽ കേറി, മാഗി വണ്ടി മുന്നോട്ടേക്ക് എടുത്ത്..
########
“” ഓ സാറുമാര് എത്തിയോ.. “”
കൂടെ ഉള്ള സഹപ്രവർത്തകരിൽ ഒരു കൊണാപ്പൻ ഇവനൊന്നും വേറെ ഒരു പണിയുമില്ലേ,