ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

(സത്യം പറഞ്ഞാൽ ഞാൻ ഒരല്പം പ്രോഗ്രസ്സിവ് ആകാനും, ഋതുനെ ഒന്നിംപ്രെസ്സ് ചെയ്യാനുമാണ് അങ്ങനെ പറഞ്ഞത്. ഇച്ചിരി ഓവർ ആയാലും കുഴപ്പമില്ല!)

ഹഹ ..!! ഇതുപോലെയുള്ള ഒരു ഭർത്താവിനെയാണ് ഏതു പെണ്ണും കൊതിക്കുക !!!…

ഋതു ആ പറഞ്ഞത് മനസുതുറന്നാണെന്നു എനിക്ക് മനസിലായി.

ഞാനും അതിനു മറുപടി പറയാതെ വീണ്ടും ചോദിച്ചു ചേച്ചി എന്തുചെയ്യുവാ?…

ഞാൻ ഡിന്നർ കഴിച്ചിട്ട് ക്ലയന്റ് മെയിൽ നു റിപ്ലൈ ചെയ്യുകയാരുന്നു. അത് കഴിഞ്ഞപ്പോൾ എനിക്ക് സൂര്യയോട് ഒന്ന് സംസാരിക്കണമെന്ന് തോന്നി.

ആഹാ ഞാനെപ്പോഴും ഫ്രീയാണ്. എപ്പോ വേണേലും വിളിക്കാല്ലോ….

ഹം……

ചേച്ചീ…..

എന്താ സൂര്യ….

ചേച്ചിക്ക് ചിക്കൻ ബിരിയാണി ഇഷ്ടാണോ? ഞാൻ നാളെ ഒരെണ്ണം ട്രൈ ചെയുന്നുണ്ട്, ചേച്ചി കൂടെ ഉണ്ടേൽ അടിപൊളിയാക്കാം നമുക്ക്.

നാളെയോ?..

എന്തെ? നാളെ പറ്റില്ലേ?…

ശെരി സൂര്യ… അമ്മയോട് ഒന്ന് ചോദിക്കണം ഫോര്മാലിറ്റിക്ക് എങ്കിലും…

അതെയോ? വേണ്ടാന്നു പറയുമോ?…

ഇല്ല, കുഴപ്പമില്ല സൂര്യ ഞാൻ വരാം…

എന്റെ മനസ്സിൽ ഋതൂനെ ശെരിക്കും ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ഞാൻ എല്ലാ പ്ലാനും ഒരുക്കി.

ഋതൂനോട് സംസാരിക്കുന്ന ഓരോ നിമിഷവും അവൾക്കും സമയം പോകുന്നത് അറിയാത്ത മാതിരിയാണെന്നു ഋതു പറയുകയും ചെയ്തു. അവൾ ഫോൺ കട്ട് ചെയ്തു കഴിഞ്ഞും ഞങ്ങൾ വാട്സാപ്പിൽ ചാറ്റ് ചെയ്തും കൊണ്ട് രാത്രി ഒത്തിരി ലേറ്റ് ആയി. ഋതുന്റെ ഫുഡ് ടേസ്റ്റിനെക്കുറിച്ചും, ലൈഫ് സ്റ്റൈലിനെക്കുറിച്ചുമൊക്കെ എനിക്ക് കൂടുതൽ അറിയാനായി. പക്ഷെ മനസുകൊണ്ട് ആള് ചിറകു വിടർത്തി പറക്കാൻ മോഹിക്കുന്ന ഒരു പ്രാവാണ്. ഫാമിലിയിൽ ഒതുങ്ങി ഇരിക്കുന്നുണ്ടെങ്കിലും എന്നെപോലെ ചുറുചുക്കുള്ള ഒരാളുടെ ഫ്രണ്ട്ഷിപ് ഋതുവിന്‌ അത്യവശ്യമാണെന്ന് ഞാൻ മനസിലാക്കി. ആ രാത്രി ഞാൻ ഉറങ്ങുമ്പോ ഞാൻ മനസുകൊണ്ട് ഉറപ്പിച്ചു. ഋതുക്കുട്ടിയുടെ ബെസ്റ് ഫ്രണ്ട് ഞാൻ ആയിരിക്കണമെന്ന്.

11 മണിയാകുമ്പോ ഋതു എന്റെ ഫ്ലാറ്റിലെത്തി. കാർ പാർക്ക് ചെയ്യുമ്പോ ഞാൻ ഫ്ലാറ്റിന്റെ നമ്പർ പറഞ്ഞു കൊടുത്തു 12X AB. ഋതു ഫ്ലാറ്റിലേക്ക് വന്നപ്പോൾ എനിക്ക് വല്ലാത്തൊരു എക്സൈറ്റ്മെന്റ് ആയിരുന്നു. കാര്യം ഫ്രെണ്ട്സ് ആവാം എന്ന് മനസ്സിൽ വിചാരിക്കുന്നുണ്ടെങ്കിലും അതിലൊരുപടി കൂടി മുന്നോട്ട് നടന്നെങ്കിൽ എന്ന് മോഹം അതിയായി ഉണ്ട് താനും.

Leave a Reply

Your email address will not be published. Required fields are marked *