ബിരിയാണി [Reloaded] [കൊമ്പൻ]

Posted by

അന്ന് മദ്രാസ് ചിക്കൻ കറിയുണ്ടാക്കി അതിന്റെ ഫോട്ടോ ഞാൻ പതിവുപോലെ അമ്മാവന്റെ മകൾ നീലിമയ്ക്ക് അയച്ചുകൊടുത്തു, അവൾ പ്ലസ് റ്റു കഴിഞ്ഞിട്ട് കോളേജിലേക്ക് പോകാൻ ഇരിക്കുവാണ്, അവൾക്ക് ഞാനിവിടെ ഉള്ളത് കൊണ്ട് ഇവിടെയുള്ള കോളേജിൽ തുടർന്ന് പഠിക്കാനിഷ്ടം. തൃപ്രയാറിൽ നിന്നും ഇങ്ങോട്ടേക്ക് വരാനുള്ള ത്രില്ലിലാണ് അവൾ. കൊച്ചി അവൾക്കുമിഷ്ടമാണ്, എനിക്കും അവൾക്കും ആങ്ങളയും പെങ്ങളും എന്നതിലുപരി മറ്റൊരു തരത്തിൽ ഒന്നുമില്ലെന്നു അമ്മാവനും അമ്മായിയ്ക്കും നല്ലതുപോലെ അറിയുകയും ചെയ്യാം.

വൈകീട്ടായപ്പോൾ ഋതുചേച്ചി എന്നെ ആദ്യമായി ഫോൺ വിളിച്ചു. സാധാരണ എന്തേലും ഒഫീഷ്യൽ കാര്യം ഉണ്ടെങ്കിൽ പോലും ആള് വാട്സാപ്പ് ആണ് ചെയ്യുക.

ചേച്ചീ…

സൂര്യ താങ്ക്സ് കേട്ടോ….

എന്തിനാ, ഡ്രോപ്പ് ചെയ്‌തോണ്ടാണോ ചേച്ചീ?…

ആഹ്…

അതെന്നോട് ഒരു തവണ പറഞ്ഞതാണല്ലോ?…

പറഞ്ഞോ?…

എന്നാലും കുഴപ്പമില്ല. എന്ത് ചെയ്യുവാ നീയിപ്പോൾ?…

ഞാൻ നിങ്ങളുടെ സ്റ്റൈൽ ഉള്ള ചിക്കൻ കറി ഉണ്ടാക്കി, ചോറ് റെഡിയായി, കഴിക്കാൻ പോണു…

ഞങ്ങളുടെ സ്റ്റൈലോ ?

അഹ് മദ്രാസ് ചിക്കൻ കറി! ചേച്ചിയോ?..

ഞാൻ പറയാം… സൂര്യ, ചിക്കൻ കറി ഉണ്ടാക്കാൻ ഒക്കെ അറിയാമോ? ആള് കൊള്ളാലോ! …

ഇന്നലെ ചേച്ചി ബീഫ് ഫ്രൈ കഴിച്ചില്ലേ, ലഞ്ച് ടൈമിൽ ഒരു നീല ബോക്സിലെ ?

അഹ് കഴിച്ചു, It was so yummy….

ഹിഹി ..അത് ഞാൻ കൊണ്ടോന്നതാണ്, ഇവിടെ ഫ്ലാറ്റിൽ ഉണ്ടാക്കിയത് !

അഹ് എനിക്കും ചിക്കനും ബീഫുമൊക്കെ ഉണ്ടാക്കണം എന്ന് ആഗ്രഹമൊക്കെയുണ്ട്…

അതെന്തേ ആഗ്രഹം? വീട്ടിൽ ഉണ്ടാക്കാൻ പറ്റത്തില്ലേ?..

അതോ… ഒരു മിനിറ്റ്… ചേച്ചി ഡോർ ക്ലോസ് ചെയുന്ന ചെറിയ ശബ്ദം ഞാൻ കേട്ടു.

അതോ, ഇവിടെ അച്ഛനും അമ്മയും വെജ് ആണ്. പിന്നെ ചില്ലറ അസുഖങ്ങൾ ഒക്കെ ഉള്ളതുകൊണ്ട്, രണ്ടാളും ഫുഡ് നല്ല കണ്ട്രോൾ ആണ്.

അപ്പൊ ചേച്ചിക്ക് Swiggy-ലു ഓർഡർ ചെയ്യാനിഷ്ടമല്ലേ?

ചെയ്യാം, പക്ഷെ എനിക്കിഷ്ടം സ്വന്തമായി ഉണ്ടാക്കി കഴിക്കുന്നതാണ് സൂര്യ….പിന്നെ ഹോട്ടൽ ഫുഡ് അത്ര നല്ലതാണോ, കൊച്ചിയിൽ ഞാൻ വന്നിട്ട് അങ്ങനെ ഹോട്ടലിൽ ഒന്നും പോയിട്ടില്ല.

എനിക്കുമതെ ചേച്ചി. എന്റെ കൈകൊണ്ടു ഞാൻ ഉണ്ടാക്കി കഴിച്ചാലേ എനിക്ക് തൃപ്തി വരൂ….എങ്കിലും കൊച്ചീലെ അത്യാവശ്യം ഹോട്ടൽ ഫുഡ് എല്ലാം ഞാൻ എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. പിന്നെ എനിക്കൊരു ഭാര്യ ഉണ്ടാവുമ്പോ അവളെ ഞാൻ അടുക്കളയിൽ ഒരു ഹെല്പിന് മാത്രമേ വിളിക്കു….ഹ….ഹ..

Leave a Reply

Your email address will not be published. Required fields are marked *