ഓ അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം സൂര്യാ.
അതെന്തേ?
ഞാൻ കറന്റ് വന്നതും വീഡിയോ കാൾ ചെയ്തു.
എന്നെ കണ്ടതും ഋതുവിന്റെ മുഖം പ്രസന്നമായി. എനിക്കും ഞാനെന്താണ് പറഞ്ഞത് എന്ന് മറന്നുകൊണ്ട് എന്റെ ഋതുവിനെ നോക്കി ഒരു മിനിറ്റ് മിണ്ടാതെയിരുന്നു.
എന്തേലും പറ സൂര്യാ…
എന്താ നമ്മൾ പറഞ്ഞോണ്ടിരുന്നേ…
ഹഹ…അറേഞ്ചഡ് മാര്യേജ്.
അതെയതെ, ഋതുവിന് ആരേലും പ്രേമിച്ചു കെട്ടായിരുന്നില്ലേ?…
എന്റെ സെക്കൻഡ് മാരേജ് ആണ്. ഇത്…..
പെട്ടന്ന് എന്റെ മനസൊന്നിടറി.
എനിക്ക് മുഖം എന്തൊപോലെയായി….
സൂര്യാ….
ഋതു…
ഞാനിതു പറഞ്ഞിട്ടില്ല അല്ലെ ?? പറയാം …. ഫസ്റ്റ് മാര്യേജ്…..ലവ് കം അറേഞ്ചഡ് ആയിരുന്നു. നവീൻ, ആളെന്റെ കോളേജ് മേറ്റ് ആയിരുന്നു, ഞങ്ങളുടെ 4 വർഷത്തെ പ്രണയത്തിനു ശേഷം വിവാഹത്തിന് എന്റെ അച്ഛനും അമ്മയും സപ്പോർട്ട് ചെയ്‌തു, നവീന് ആരുമില്ല, വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ഞങ്ങളൊന്നിച്ചു കഴിഞ്ഞു, പിന്നെ ആ ദുരന്തം സംഭവിച്ചു ….. ഞങ്ങൾ ഫ്രെണ്ട്സുമൊത്തു ഒരുനൈറ്റ് ട്രിപ്പ് പോയി വരുന്നവഴി ഒരു ആക്‌സിഡന്റിൽ എനിക്കവനെനഷ്ടമായി. എനിക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും കുറെ നാൾ എനിക്ക് ഓര്മയൊന്നും ഇല്ലായിരുന്നു.
പിന്നെ അമ്മയും അച്ഛനും നിര്ബന്ധിച്ചതുകൊണ്ട് ഞാൻ ശരണുമായി വിവാഹത്തിന് റെഡിയായത്. അവന്റെ പരെന്റ്സ് പ്രായം കൂടിയത് ആയതുകൊണ്ട് അവരെയും നോക്കണം എന്ന് കൊണ്ടാണ് എന്നെ വിവാഹം കഴിച്ചത്, പക്ഷെ ഇപ്പൊ ജർമനിയിലേക്ക് പോകേം വേണം. പരെന്റ്സ് ഒരു ഹൌസ് കീപ്പറെ വെക്കാൻ പ്ലാൻ ഉണ്ട്. ഞാൻ ജർമനി പോകും വരേ അവരെ നോക്കാം എന്ന് വെച്ചു….
പക്ഷെ എല്ലാം കെട്ടുകഴിഞ്ഞപോലും എനിക്ക് ഋതുവിനോട് ഉള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്….
സൂര്യ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ?……. അത് ചോദിക്കുമ്പോ ഋതുവിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടിരുന്നു….
എനിക്ക് സത്യം പറയണമെന്ന് ഉണ്ടായിരുന്നു. എങ്കിലും കുറച്ചു വെയിറ്റ് ചെയ്യിപ്പിച്ചാലും ഋതുവിനെകൊണ്ട് തന്നെ പറയിക്കാം എന്ന് ഞാനുമുറച്ചു….
ഇല്ല ഋതു..പ്രേമിച്ചിട്ടൊന്നും ഇല്ല. പക്ഷെ ഒരാൾ എന്റെ മനസിലുണ്ട്….
ആഹാ…. ആരാ കക്ഷി? നമ്മുടെ ഓഫീസിലെ ആരേലും ആണോ സൂര്യാ..
സമയം ആകുമ്പോ ഞാൻ പറയാം ഋതു…