അങ്ങനെ നെടുമ്പാശ്ശേരിയിൽ എത്തി അവരോട് യാത്രയും പറഞ്ഞ് വെയിറ്റ് ചെയ്യുമ്പോഴാണ് അച്ഛന്റെ വക ഒരു 200000Rs ഈ ഉള്ളവന്റെ അക്കൌണ്ടിലേക്ക് ഇടുന്നത്. അതും നോക്കി ഇരുന്നപ്പോൾ Announcement കേട്ടു. അങ്ങനെ അവിടെ നിന്ന് യാത്രയും തിരിച്ച് ഒടുക്കം Bangalore എത്തുകയും ചെയ്തു.
അവിടെ നിന്ന് അന്നയച്ച Locationലേക്ക് ഒരു ടാക്സിയും വിളിച്ച് എത്തി Fresh ആയി. എല്ലാവരേയും വിളിച്ച് ഞാൻ എത്തി എന്നു ധരിപ്പിച്ച് ഒരുറക്കമായിരുന്നു. ഫോൺ ശബ്ദിക്കുന്നതുകേട്ടാണ് പിന്നീട് ഉറക്കമുണർന്നത്. നോക്കുമ്പോ Companyൽ നിന്നാണ്. അങ്ങനെ ജോയിൻ ചെയ്യേണ്ട തീയതിയും അറിഞ്ഞ് ബാക്കി എല്ലാം സെറ്റാക്കുകയും ചെയ്തു.
അങ്ങനെ ജോയിൻ ചെയ്യേണ്ട ദിവസമായി. നേരത്തെതന്നെ കംപനിയിൽ എത്തി അവിടെ Report ചെയ്തു. അവർ H.Rന് ആയി വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഒടുക്കം എന്റെ മുമ്പിൽ കൂടി കണ്ടാൽ 28 വസസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി മിന്നൽപോലെ പോയി. മുഘം ശരിക്കും വ്യക്തമായിരുന്നില്ല. പിന്നീട് അവിടുത്ത പിയൂൺ H.R എന്നെ വിളിക്കുന്നു എന്ന് പറഞ്ഞ് അവരുടെ ക്യാബിനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഡോർ തുറന്നതും മുമ്പിലുള്ള ആളെ കണ്ട് ഞാൻ അനങ്ങാതെ പ്രതിമപോലെ നിന്നു.
തുടരും…………
-ഡോക്ടർ ലൌ ❤️