Displayൽ നോക്കിയപ്പോൾ ഏതോ ഒരു Unknown നമ്പർ
പെട്ടന്ന് കോൾ കണക്ടാക്കി.
“ഹലോ”
“ഹലോ”
അപ്പുറത്ത് ഒരു കിളിനാദം. അത് കേട്ടപ്പോൾ എന്റെ മനസ്സിലെ വർഷങ്ങളായി ഉറങ്ങിപ്പെക്കുന്ന കോഴി സടകുടഞ്ഞെഴുന്നേറ്റു.
അല്ല ഒരു പെറുപ്പക്കാരനും സർവോപരി സദ്ഗുണ സമ്പന്നനും ഉന്നതകുല ജാതനുമും സിംഗിളും ആയ എനിക്ക് അങ്ങനെ തോന്നിയതിൽ
എന്തെങ്കിലും തെറ്റ് പറയാനൊക്കുവോ? അല്ല നിങ്ങൾ തന്നെ പറ.
“ഹലോ ഈസ് ഇറ്റ് ആന്റണി”
“Yep, Who is this”
ഞാൻ ഇംഗ്ലീഷിൽ ഒരു പുലി ആണെന്ന് അങ്ങ് ആ കൊച്ച് വിചാരിക്കട്ടെ.
“അല്ലെങ്കിൽ ഈ കൊച്ചിനേയും കൊതിപ്പിച്ചിട്ട് അങ്ങ് കടന്ന് കളഞ്ഞാലോ”
“ഫ്ഭാ, ആദ്യം ഒരെണ്ണത്തിനെ വളക്കാൻ പഠിക്ക്” അല്ല ഇതാരപ്പാ എന്ന് ആലോചിച്ചപ്പോ അതെന്റെ ഉള്ളിന്നാന്ന് ഒരു ഉൾവിളി.
വേറെ ആര് എന്റെ മനസ്സ് തന്നെ. ഈയിടയായി എന്നെ ഭരിക്കാൻ വരല് കൂടുതലാണ് ഈ തെണ്ടിക്ക്.
“Are you there Antony?”
“Yeah Tell me”
“ഇത് ആമസോണിൽ നിന്നാണ്.കഴിഞ്ഞ ആഴ്ച്ച താങ്കൾ പങ്കെടുത്ത Campus Interviewൽ താൻ Place ആയിട്ടുണ്ട്. Salary Packageന്റെ കാര്യങ്ങൾ താങ്കൾക്ക് H.R ആയി സംസാരിക്കാം. ഈ വരുന്ന ഞായറാഴ്ച്ചയ്ക്കുള്ളിൽ Bangaloreൽ Report ചെയ്യണം. ബാക്കി വിവരങ്ങൾ ഞാൻ വാട്സാപ്പിൽ ഷെയർ ചെയ്യാം. If You have any doubt related, let me know and feel free to contact me. Anyway Congrats.
See you at Bangalore. Bye
“അല്ല എന്താണു ഇവിടിപ്പോ സംഭവിച്ചേ ആരാണോ എന്തരോ എന്തോ പടക്കം പൊട്ടിച്ചത്.”
സർവ്വ കിളിയും പാറി ഇരിക്കുന്ന എനിക്ക് വീണ്ടും ഉൾവിളി.
“എടാ പൊട്ടാ നിനക്ക് ജോലി കിട്ടി എന്ന്.”
പോയ കിളികളെ എല്ലാം തിരിച്ച് പിടിച്ച് എണ്ണീറ്റ് അമ്മയെ വിളിച്ച് കാര്യം അങ്ങ് പറഞ്ഞു. OP Amma. Amma Happy. അമ്മയോടാണല്ലോ അല്ലെങ്കിലും ആണകുട്ടികൾക്ക് കുറച്ചൂടി അടുപ്പം. പിന്നെ ചേച്ചിയോടും കാര്യം പറഞ്ഞ് അച്ഛനോട് സംസാരിച്ച് ഫോൺ വെച്ചു.