രണ്ടാം വരവ് 2 [Nimisha]

Posted by

വീണു കിടന്ന തെങ്ങിന്റെ മടലുകള്‍ വെട്ടി മാറ്റുകയാണ് ശങ്കരന്‍..

ഞാന്‍ വിളിച്ചു ‘’ചേട്ടാ.. ചായ’’ . ശങ്കരന്‍ കേട്ടില്ല ഞാന്‍ ഒന്ന് കൂടെ വിളിച്ചു. ശങ്കരന്‍ തിരിഞ്ഞു നോക്കി.

അയ്യോ വേണ്ടയിരുന്നല്ലോ കുഞ്ഞേ .

അത് കുഴപ്പമില്ല. ചേട്ടന്‍ കുടിച്ചോളൂട്ടോ കട്ടിപ്പണി എടുക്കുന്നതല്ലേ’’

‘’കൊച്ചിന്റെ ഒരു കാര്യം’’, ശങ്കരന്‍ പിറുപിറുത്തു.

ഞാന്‍ അവിടെയുള്ള വാഴയുടെ ഇലയില്‍ ചായപാത്രം വെച്ചു.പഴം പൊരിയുടെ പാത്രവും. ശങ്കരന്‍ കേറി വരുമ്പോ കുടിച്ചോളുമായിരിക്കും.

ഞാന്‍ അവിടെ നിന്നു താഴോട്ടെല്ലാം കണ്ണോടിച്ചു.. പച്ച പട്ടു വിരിച്ച പോലെ നെല്ക്കണ്ടം. ചെറിയ തോട് അടുത്ത കൂടി തന്നെ ഒഴുകുന്നു. തോട്ടിലൂടെ ചെറിയ മീനുകള്‍ ഓടുന്നു.. ഞാന്‍ കുറച്ചു നേരത്തേക്ക് ഒരു കൊച്ചു കുട്ടിയായി.

ഒരു ഭാഗത്ത്‌ തെങ്ങിന്‍ തോപ്പ്. നടുക്കുള്ള തോടുകളില്‍ പായല്‍..

ങേ അതില്‍ ആമ്പല്‍.. ഹോ എനിക്ക് എന്തൊരു ഇഷ്ടമാണ് ആമ്പല്‍.. ഒരെണ്ണം പറിക്കാന്‍ തോന്നി.. ഞാന്‍ കല്ലടുക്കി വെച്ച ഒതുക്കു വഴിയിലൂടെ ഒരു വിധം താഴേക്ക് ഇറങ്ങി.. ശങ്കരന്‍ അവിടെ നിന്ന ചോദിച്ചു ‘’എന്തിനാ കൊച്ചെ അങ്ങോട്ട്‌ പോകുന്നെ . താഴോട്ട ഇറങ്ങണ്ട വീഴൂട്ടോ ‘’

ആമ്പല്‍ പറിക്കാനാ ചേട്ടാ. ഞാന്‍ തെങ്ങില്‍ തോപ്പിലെത്തി.

ഒരു ചെടി നില്പുണ്ടായിരുന്നു അതില്‍ പിടിച്ചു ഞാന്‍ ആമ്പലിലേയ്ക്കു കൈയിത്തിക്കാന്‍ നോക്കി. അങ്ങ് നിന്ന് ശങ്കരന്‍ നോക്കുന്നുണ്ടായിരുന്നു.

ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന്.

‘’തോട്ടില്‍ മുഴുവന്‍ അട്ടയുണ്ട് ഇറങ്ങണ്ട കേട്ടോ’’\

അവിടെ നിന്ന് ശങ്കരന്‍ മുന്നറിയിപ്പ് തന്നു.

ഞാന്‍ ഒരു പഴയ സാരി ആണ് ഉടുത്തിരുന്നത്. സാരി പൊക്കി കുത്തി. ‘’അഹാ ഇന്ന് പറിച്ചിട്ടു തന്നെ കാര്യം’’.. കൈ ഒന്ന് കൂടി ആഞ്ഞു നീട്ടി

‘’അമ്മെ ..ഞാന്‍ പിടിച്ച ചെടി കടയോട് കൂടി പറിഞ്ഞു .. മൂക്കും കുത്തി ഞാന്‍ വെള്ളത്തിലോട്ട്‌.…

ഞാന്‍ മുങ്ങിപ്പോയി.നിറയെ വെള്ളം ആയിരുന്നു തോട്ടില്‍…. ആമ്പലില്‍ നിന്ന് ഞാന്‍ പിടി വിട്ടില്ല..

പെട്ടന്ന് മനസിലൂടെ ഭയം കടന്നു. വെള്ളത്തില്‍ പ്രാണി.. കാലിനടിയിലൂടെ ചെളിയില്‍ എന്തോ ഇഴയുന്ന പോലെ.. അട്ട , പാമ്പ്‌ ഒക്കെ ഓര്മ വന്നു.. ഞാന്‍ സൈഡില്‍ നില്‍ക്കുന്ന മറ്റൊരു ചെടിയില്‍ പിടുത്തമിട്ടു. വലിഞ്ഞു കയറി.

Leave a Reply

Your email address will not be published. Required fields are marked *