രാത്രി വിരിയുന്ന പൂ 4 [മാത്തൻ]

Posted by

ഒരു    പുഞ്ചിരി   മാത്രം   ആയിരുന്നു,   മറുപടി…

വീണ    കൂടുതൽ   എന്തേലും   ചോദിക്കാൻ    മിനക്കെട്ടില്ല.

കിച്ചണിൽ    മായയും    വീണയും    കൊച്ചു   വാർത്തമാനത്തിൽ   മുഴുകിയിരിക്കുമ്പോൾ,    വിനോദും    മോഹനും   അങ്ങോട്ട്‌   വന്നു…

” ഇവിടെ… ആരൊക്കെയോ   ചിലർ    ഒരു   സർപ്രൈസ്    കാത്തിരിക്കുന്നതായി     അറിഞ്ഞു….    ഇനിയും     ആ   സർപ്രൈസ്   മറച്ചു   വയ്ക്കുന്നില്ല… ഞാനും   മോഹനും    ഇൻഡോറിൽ   ഒരു   മീറ്റിംഗിന്നായി   പോകുന്നു… നാളെ   മുതൽ   മൂന്നു   ദിവസങ്ങളിൽ     ആണ്   കോൺഫറൻസ്… മൂന്നു   നാൾ  കഴിഞ്ഞു   ഞങ്ങൾ   തിരിച്ചു  വരുന്നത്   വരെ     ഉറ്റ   കൂട്ടുകാരികൾക്ക്     അർമാദിക്കാൻ    ഉള്ള    അവസരം  ആണ്.   ഓർമ്മകൾ     അയവിറക്കാൻ    ഉള്ള   അവസരം… എങ്ങനെ   ഉണ്ട്… ഞങ്ങൾ      ഒരുക്കിയ    സർപ്രൈസ്….? ”

കുസൃതി   ചിരിയോടെ      വിനോദ്       കാര്യം   വെളിപ്പെടുത്തി…

” സൂപ്പർ…!”

വീണയും      മായയും    അന്യോന്യം    കെട്ടി പിടിച്ചു,  ഒരേ   സ്വരത്തിൽ    വിളിച്ചു   പറഞ്ഞു…

” എന്നാലും… ഭയങ്കരന്മാരെ…   ഇതൊരു   വല്ലാത്ത   സർപ്രൈസ്   ആയിപോയി… ”

മായയ്ക്ക്     ഉൾകൊള്ളാൻ   കഴിയുന്നില്ല…

” കണ്ടോ.. കണ്ടോ… അവരുടെ   ഒരു   സന്തോഷം…!  നമ്മുടെ   കൂടെ   ഉള്ളതിലും      സന്തോഷമാ… അവർക്ക്…. ”

മോഹൻ    വീണയേം    മായയേം   ഒന്നിരുത്തി…

” തന്നെ…! കണക്കായി   പോയി………. ”

മായയെ      പൂണ്ടടക്കം    പിടിച്ചു,   ഉമ്മ   വച്ച്,  വീണ    പറഞ്ഞു…

” മൂന്നു   നാൽപതിനാണ്,   ഫ്ലൈറ്റ്…. ഒന്നര   മണിക്ക്   ഇറങ്ങണം…. ”

വിനോദ്    പറഞ്ഞത്   പോലെ,  കൃത്യം    ഒന്നരയ്ക്ക്  തന്നെ     വിനുവും     മോഹനും     എയർപോർട്ടിൽ    പോയി…

*********

മൂന്ന്    നാല്   ദിവസങ്ങൾ      പഴയതെല്ലാം       പുറത്തെടുക്കാനും    അയവിറക്കാനും      ഒട്ട്   നാളുകൾക്ക്       ശേഷം     മായയ്ക്കും    വീണയ്ക്കും     ഓർക്കപ്പുറത്തു      വീണു കിട്ടിയ   അവസരം     പരമാവധി   പ്രയോജനപ്പെടുത്താൻ      ഇരുവരും     മനസ്സ് കൊണ്ട്   തയാറായി    കഴിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *