ഞാൻ അരികിലേക്ക് ചെന്ന് എന്റെ ഫോൺ വാങ്ങിയപ്പോളും അവൾ എന്റെ മുഖത്ത് നോക്കാതെ പരമാവധി ശ്രെമിക്കുന്നുണ്ടായിരുന്നു… ഫോൺ വാങ്ങിയിട്ടിയും തിരിച്ചു സീറ്റിലേക്ക് പോകാതിരുന്ന എന്നെ ഇനിയെന്താണ് എന്നുള്ള മട്ടിൽ നോക്കിയ അവളോട്
“””മിസ്സേ… ഇന്നലെ ഞാൻ.. അങ്ങനെ ഒക്കെ””””…
“”””വേണ്ട… എനിക്ക് ഒന്നും കേൾക്കണ്ട… പോയി നിന്റെ സീറ്റിൽ പോയി ഇരിക്ക് “””…മാപ്പ് ചോദിക്കാൻ വേണ്ടി തുടങ്ങിയതും അവൾ എന്നെ കയ്യുയർത്തി തടയുകയാണ് ചെയ്തത്…
“”””നീയും വിഷ്ണുവും കൂടി ഇന്നലെ കള്ളുകുടിക്കാൻ പോയിരുന്നോ””””…
“””ഹമ്മ് “””… അതിന് എനിക്ക് മൂളാനെ ആയുള്ളൂ…ഉടനെ അവൾ.
“””””അതെ പറയുന്നത് കൊണ്ട് സാറിന് ഒന്നും തോന്നരുത്…. എന്റെ അച്ഛനെയും അമ്മയെയും നോക്കാൻ വീട്ടിൽ അവൻ മാത്രമേ ഉള്ള് ഒരു ആൺതരി ആയിട്ട്… അതുകൊണ്ട്……. ദയവുചെയ്ത്… നിന്റെ ദുശീലങ്ങളൊന്നും അവനെ പഠിപ്പിക്കരുത് “”””എന്ന് കൂടി അവൾ പറഞ്ഞപ്പോൾ തലകുനിച്ചു ഇതൊക്കെ കേട്ടിരുന്ന ഞാൻ.. ഒന്നും മിണ്ടാതെ തന്നെ സീറ്റിലേക്ക് ചെന്നിരുന്നു…..
മറ്റുള്ളവർക്ക് എന്താ സംഭവം എന്നൊന്നും മനസിലായില്ലന്ന് എനിക്ക് അറിയാമായിരുന്നു…എല്ലാവരും എന്നെ നോക്കി എന്തോ കുശുകുശുക്കുന്നുണ്ട്…മറ്റുള്ളവരുടെ മുൻപിൽ ഒരു വർഷം കൊണ്ട് ഉണ്ടാക്കിയെടുത്ത ഇമേജ് ആണ് ഈ പന്ന കഴുവേറിമോൾ ഒരൊറ്റ ദിവസം കൊണ്ട് കളഞ്ഞത്… ക്ഷേമിക്കാവുന്നതിനും അപ്പുറം ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്… ഇനി ക്ഷമ പറയാൻ എനിക്ക് കഴക്കാണ്… വിഷ്ണു ഇന്നലെ നടന്നത് അറിയുന്നെങ്കിൽ അറിയട്ടെ…. മൈര്…
മുൻപിലിരുന്നവന്മാരും… അക്ഷയ്യും നൗഫലും കാര്യങ്ങൾ തിരക്കിയപ്പോൾ ഞാൻ ഇന്നലെ അവനുമായി ബാറിൽ പോയ കാര്യമാണ് അവൾ പറഞ്ഞതെന്ന് പറയുകയായിരുന്നു…എനിക്ക് മൊത്തത്തിൽ നാണക്കേട് തോന്നിയിട്ട് വയ്യാരുന്നു… അതിന്റെ ഫലം എന്നോണം ഞാൻ എന്റെ വലതുവശം ഇരുന്ന അക്ഷയ്യുടെ കയ്യിൽ കടിക്കുകയാണ് ചെയ്തത്… അപ്പോൾ അവൻ ഉച്ചത്തിൽ കരുണയും ചെയ്തു….ഉടനെ അവൾ…
“””എന്റെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്തവർക്ക് ഇറങ്ങി പോകാം ഞാൻ അരയും നിർബന്ധിച്ചു പിടിച്ചിരുത്തിയിട്ടില്ല…. അല്ലാതെ ഇരിക്കുന്നവർ മിണ്ടാതെ… മര്യാദയ്ക്ക് ഇരുന്നോളണം കേട്ടല്ലോ “”””… എന്ന് പറഞ്ഞപ്പോൾ എനിക്ക് അങ്ങ് ചൊറിഞ്ഞു കേറി….. ഉടനെ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റപ്പോൾ അവൾ “”””എന്താ അമലിന് ക്ലാസ്സിൽ ഇരിക്കണമെന്ന് ഇല്ലേ”””… എന്ന് ചോദിച്ചപ്പോൾ…