“കുഴപ്പം ഒന്നും ഇല്ല ഇച്ചായ…. എനിക്കു എന്താ പറ്റിയെ ” മേഘ ചോദിച്ചു…
” ഒന്നും ഇല്ലടാ… ഒരു സന്തോഷ വാർത്ത ഉണ്ട്… ഈ വയറ്റിൽ ഒരാൾ കൂടി ഉണ്ട് ”
ഞാൻ മെല്ലെ പറഞ്ഞു…
മേഘക്ക് ഒരുനിമിഷം വേണ്ടിവന്നു എന്താണ് ഞാൻ പറഞ്ഞെതെന്ന് മനസിലാക്കാൻ.. പിന്നീട് സന്തോഷം കോണ്ട് എന്നെ കെട്ടിപിടിച്ചു കരഞ്ഞു…
“നമ്മുടെ കുഞ്ഞു വന്നോ ഇച്ചായ”
“മ്മ്..വന്നു..”
എനിക്കു വാക്കുകൾ കിട്ടുന്നില്ലായിരുന്നു….
പിന്നീട് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു… അപ്പോൾ എല്ലാം ജോമിച്ചാ എന്ന മേഘയുടെ വിളി എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു….
രണ്ടു ദിവസം അവിടെ കിടന്നിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്… ആ ദിവസങ്ങളിൽ ദിവാകരൻ ചേട്ടന്റെ സഹായത്തോടെ ജോമിച്ചന്റെ എല്ലാം വീട്ടിൽ നിന്ന് മാറ്റിയിരുന്നു…
പുതിയ ഓർമ്മകൾ മാത്രം നിറഞ്ഞ വീട്ടിലേക്കാണ് ഞങ്ങൾ പിന്നീട് ചെന്നുകേറിയത്..
മേഘ എന്നോട് ഭർത്താവ് എന്ന രീതിയിൽ ആണ് പെരുമാറിയിരുന്നത്… അതിന്റെ എല്ലാം സ്വാതന്ത്ര്യവും അവൾ എടുക്കാൻ ശ്രമിക്കുമ്പോഴും ഞാൻ പല ഒഴിവുകളും പറഞ്ഞു ഒഴിവാകും…എപ്പോഴും മേഘയിൽ നിന്ന് ഞാൻ ഒരു അകലം പാലിച്ചിരുന്നു…
ആദ്യം ദിവസം കൂടെ കിടക്കാത്തത് എന്താണ് എന്നു ചോദിച്ചപ്പോൾ.. കുഞ്ഞില്ലെ ഞാൻ ചിലപ്പോൾ ചവിട്ടും എന്നു പറഞ്ഞു ഒഴിവായി…
പക്ഷെ ഒരുപാട് നാൾ ആ ഒഴിഞ്ഞു മാറ്റം എനിക്കു സാധിച്ചില്ല…
ഒരു ദിവസം രാത്രിയിൽ എന്തോ കണ്ട് പേടിച്ചു നിലവിളിച്ച മേഘ ആകെ ഭയന്നിരിക്കുന്നതാണ് ഞാൻ കണ്ടത്… ഏറെ നേരം അശ്വസിപ്പിച്ച ശേഷം ആണ് മേഘ ഒന്ന് നോർമൽ ആയത്.
” എനിക്കു ഒറ്റക്ക് കിടക്കാൻ പേടി ആണ് ഇച്ചായ.. ” അവൾ എന്നോട് പറഞ്ഞു കരഞ്ഞു.. പക്ഷെ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി…
പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ ഇതുതന്നെ ആവർത്തിച്ചു… ഇങ്ങനെ ഉണ്ടാകുന്നത് കുഞ്ഞിന് കേടാണെന്നു പറഞ്ഞതോടുകൂടി.. മനസ്സില്ലാ മനസോടെ ഞാൻ കൂടെ കിടക്കാൻ തീരുമാനിച്ചു….