അവളിലേക്കുള്ള ദൂരം 3 [Little Boy]

Posted by

 

കുറച്ചു കഴിഞ്ഞു ഒരു വെള്ളതുണിയിൽ ഞങളുടെ മാലാഖയെ കൊണ്ടുവന്നു…

 

എടുക്കാൻ എനിക്കു നല്ല പേടിയായിരുന്നു…. പിന്നെ ദിവാകരൻ ചേട്ടൻ പറഞ്ഞുതന്നു.. ഞാൻ കുഞ്ഞിനെ എടുത്തു..” ഒരു പൂച്ചകുഞ്ഞിനെ പോലെ തോന്നി എനിക്കു… നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത് മനസ്സില്ലാ മനസോടെ കുഞ്ഞിനെ പാലുകൊടുക്കാനായി കൊടുത്ത് വിട്ടു ”

 

……………,…………………

 

ഞങ്ങളുടെ മാലാഖ വന്നിട്ട് ഇന്നത്തേക്ക് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു… ഡിസ്ചാർജ് ആയി ഞങ്ങൾ വീട്ടിലേക്ക് വരുക ആണ് ഇന്ന് …കുഞ്ഞിന് പാലുകൊടുക്കലും.. ആളുകൾ കാണാൻ വരുന്നതുകൊണ്ടും എനിക്കു മേഘയോട് ഒരുപാട് സംസാരിക്കാൻ സമയം കിട്ടിയില്ല…

 

വണ്ടിയിൽ കയറിയിട്ടും മേഘ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്….കൂടെ കുഞ്ഞിനെ നോക്കാൻ ഉള്ള ഹെൽപ്പർ കൂടി ഉള്ളോണ്ട് മിണ്ടാനും പറ്റാത്ത അവസ്ഥ ആണ്…

 

ഈ ദിവസങ്ങളിൽ അവളുടെ പതിവില്ലാത്ത മൗനം എന്തിനാന്നെന്ന് മനസിലാക്കാതെ ഞങ്ങൾ യാത്ര തുടർന്നു.

 

വീട്ടിൽ എത്തിയതും കുഞ്ഞുമായി മേഘ വീടിന്റെ ഉള്ളിലേക്ക് പോയി..പുറകെ ബാഗ് ഒക്കെ എടുത്തു ഞാനും…

 

മുറിയിൽ എത്തിയപ്പോൾ കുഞ്ഞിനെ കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു…മേഘ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു..

 

കുഞ്ഞിന്റെ അരികിൽ ചെന്ന് നോക്കിയപ്പോൾ നല്ല ഉറക്കം ആണ്..

 

കുറച്ചു കഴിഞ്ഞു മേഘ ബാത്‌റൂമിൽ നിന്ന് ഇറങ്ങി… എന്നെ കണ്ടതും അവൾ അവിടെ തന്നെ നിന്നു…

 

ഇതുവരെ ഒന്ന് അടുത്ത് കിട്ടാത്തതിന്റെ പരിഭവം തീർക്കാൻ ഞാൻ ഓടിച്ചെന്നു മേഘയെ കെട്ടിപിടിച്ചു….

 

” എത്ര ദിവസം ആയി പെണ്ണെ നിന്നെ ഒന്ന് ശെരിക്ക് കണ്ടിട്ട് ….എന്താ എന്നോട് ഒന്നും മിണ്ടാത്തെ… ”

 

മേഘ അപ്പോഴും എന്നെ തിരിച്ചു പുൽകിയിരുന്നില്ല…

 

ഞാൻ നോക്കിയപ്പോൾ ദേഷ്യകൊണ്ട് വിറക്കുന്നതാണ് മേഘയെ ആണ് കണ്ടത്.. അവളുടെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു…

 

പെട്ടെന്ന് ഞാൻ പിടഞ്ഞു മാറി…

 

” എന്താ മേഘാ ” ചോദിച്ചതും കരണം പൊട്ടിച്ചു ഒരു അടി ആയിരുന്നു….

 

” നിനക്ക് അറിയണോ ” മേഘ അലറി..

Leave a Reply

Your email address will not be published. Required fields are marked *