അങ്ങനെ ഞങ്ങളുടെ കളികൾ ആറാം മാസം വരെ തുടർന്നു… ഇടക്ക് വോമിറ്റിംഗ് ഉണ്ടെങ്കിലും അതികം പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല…
ആദ്യംമായി കുഞ്ഞിന്റെ അനക്കം അറിഞ്ഞ നിമിഷം ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു ഞങ്ങൾക്ക്…
…………………………………………………….
മേഘക്ക് ഇപ്പോൾ ഒൻപതാം മാസം ആണ്… അവളുടെ വയറിപ്പോൾ ഒരുപാട് വലുതായിരിക്കുന്നു….
പതിവുപോലെ കുഞ്ഞിനോട് സംസാരിച്ച മേഘയുടെ മടിയിൽ കിടക്കുകയായിരുന്നു ഞാൻ … ഇടക്ക് കുഞ്ഞികാലിട്ട് വയറിൽ ചവുട്ടുന്നുണ്ട്.. അതെല്ലാം ആസ്വദിച്ചു കിടക്കുമ്പോൾ ആണ്… പെട്ടെന്ന്.. മേഘ വേദന എടുക്കുന്നു എന്നു പറഞ്ഞത്…
പെട്ടെന്നു തന്നെ ഞങ്ങൾ കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി… അവിടെ എത്തി പരിശോധിച്ചപ്പോൾ ഡെലിവറി ആകാറായി എന്നു പറഞ്ഞു.
മേഘയുടെ കൈകൾ എന്റെ കയ്യിൽ മുറുകുന്നത് ഞാൻ അറിഞ്ഞു…
” ഒന്നും ഇല്ലടാ പോയി നമ്മടെ കുഞ്ഞുമായി വാ… ” മേഘയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
റൂമിന്റെ പുറത്തു വരെ അവൾ എന്റെ കൈകൾ വീട്ടിരുന്നില്ല.. ശേഷം നെറ്റിയിൽ ഒരു മുത്തം കൊടുത്ത് അവളെ ലേബർ റൂമിലേക്ക് കയറ്റിവിട്ടു..
മണിക്കൂറുകൾ പിന്നിട്ടു… പുറത്തു ഞാൻ വിവരങ്ങൾ ഒന്നും അറിയാതെ അക്ഷമയോടെ കാത്തിരുന്നു….വിവരം അറിഞ്ഞു ദിവാകരൻ ചേട്ടനും എത്തിയിരുന്നു..
“എന്തായി മോനെ ”
” നോർമൽ ഉണ്ടാകും എന്നാണ് പറഞ്ഞത്… കുറെ ആയി… ഒന്നും പറയുന്നില്ല അവർ ”
കുറെ നേരങ്ങൾക്ക് ശേഷം ലേബർ റൂമിൽ നിന്ന് ഒരു സിസ്റ്റർ പുറത്തേക്ക് വന്നു..
” മേഘയുടെ ആരാണ് ഉള്ളത് ” പുറത്തേക്ക് വന്ന സിസ്റ്റർ അന്യോഷിച്ചു….
“ഞാനാണ് “സിസ്റ്റർ മുമ്പിലോട്ട് കേറിനിന്നുകൊണ്ട് ഞാൻ പറഞ്ഞു
” പെൺകുട്ടിയാണ്…കുറച്ചു കഴിഞ്ഞു രണ്ടുപേരെയും മുറിയിലോട്ട് മാറ്റും.. ” അതും പറഞ്ഞു സിസ്റ്റർ ഉള്ളിലോട്ട് പോയി…
എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല….”ഞങ്ങളുടെ കുഞ്ഞു!”
എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
ഓഫീസിലെ ആളുകളോട് ദിവാകരൻ ചേട്ടൻ വിളിച്ചു പറഞ്ഞു… എല്ലാവർക്കും സന്തോഷം…