മനോജ് ദേഷ്യം മാറി തിരിയുന്നതിന് മുന്നേ നല്ല ശബ്ദത്തിൽ ഉള്ള ഒരു വെടി ഒച്ച നോക്കുബോൾ മാർട്ടിയുടെ തല ഒരു ഭാഗം തെറിച്ചു പോയിരുന്നു വജ്രായുടെ കൈയിൽ Remington 870 Express ടാക്ടിക്കൽ ഗൺ പിടിച്ചു നില്കുന്നു
വജ്രാ…. അവന്റെ ഒടുക്കത്തെ നിലവിളി ചെവി അലച്ചിട്ട് വയ്യ അതാ അവൻ മനോജിന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു
മനോജ് ഒന്നു ചിരിച്ചു … വജ്രാ കത്തിച്ചു കളഞ്ഞേക് പിന്നെ അവന്റെ വീട്ട്കാരെ ഒന്നു വിരട്ടി വിട്ടേക് ഇനി പിറകെ വരാത്ത രീതിയിൽ പിന്നെ ഇനി അവിടുന്ന് പക വിട്ടാൻ വരാൻ ആരെങ്കിലും ഉണ്ടോ എന്ന് ഒന്നു നോക്കി കള
വജ്രാ… മൊത്തത്തിൽ അങ്ങ് തീർക്കണമോ
മനോജ്… വേണ്ട ഒന്നു പറഞ്ഞു മനസ്സിൽ ആക്കി ചാപ്റ്റർ ക്ലോസ് ചെയ്താ മതി പിന്നെ തബുരാകന്മാരുടെ അക്കൗണ്ടിൽ കിടന്നോട്ടെ മനസ്സിൽ ആയോ
വജ്രാ… ഡൺ
മനോജ് അടി കൊണ്ട ക്ഷീണത്തിൽ പതുകെ അവിടെ നിന്ന് നടന്നു നീങ്ങി………
വീരപൂരംമഹാദേവി ക്ഷത്രം
വീരപ്പൂത്തമയുടെ നടയിൽ നിന്ന് പ്രാർത്ഥിച്ചു തന്റെ മനസ്സിൽ ഉള്ള ആധികൾ പറഞ്ഞു കരഞ്ഞു തോഴുത്കൊണ്ടു ഇരികുകയാണ് വലിയതമ്പുരാട്ടി അവർ ദർശനം കഴിഞ്ഞു തിരിഞ്ഞു നടന്നു പെട്ടന്ന് അവിടെ ഉള്ള തിരി ഇട്ട് കത്തിച്ചു വെച്ച ഒരു വിളക്കിൽ കൈ തട്ടി അത് മറിഞ്ഞു വീണു അത് കണ്ടതും അമ്മതബുരാട്ടി ആകെ വല്ലാതെ ആയി അവർ അത് പെട്ടെന്ന് തന്നെ എടുത്തു വെച്ചു അപ്പോയെക്കും കൃഷ്ണൻവാരിയർ അവിടേക്കു ഓടി എത്തി
വാര്യർ … അയ്യോ തമ്പുരാട്ടി എന്തെകിലും പറ്റിയോ ആരാ ഇവിടെ ഓക്കേ വിളക് കത്തിച്ചു വെച്ചേ
അപ്പോൾ അവിടേക്കു ഒരു 6വയസ്സ് കാരി പെൺകുട്ടി അവിടേക്കു വന്നു അവൾ അവരുടെ മുഖത്തേക് നോക്കി പറഞ്ഞു… ഞാനാ വിളക് സമർപ്പിച്ചതാ അപ്പൊ നമ്പുരി പറഞ്ഞു കത്തിച്ചു വെച്ചോളൻ അപ്പൊ എവിടെ വെക്കണം എന്ന് പറഞ്ഞില്ല അപ്പൊ കത്തിച്ചു കഴിഞ്ഞപ്പോ ഒന്നു പൊള്ളി അപ്പൊ ഇവിടെ വെച്ചു എവിടെ വെക്കണം എന്ന് ചോദിക്കാൻ പോയത് ആയിരുന്നു….