⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
ശേഖരൻ തന്റെ കാറിൽ വളരെ ദേഷ്യത്തോടെയും സങ്കടത്തോടെയും പോയി കൊണ്ടിരിക്കുകയാണ് അയാൾ ഫോൺ എടുത്തു സായിയേ വിളിച്ചു ഫോൺ എടുത്തു
സായി… ഹലോ സാർ
ശേഖരൻ…. എടോ ഇത് ഇപ്പൊ എങ്ങനെ ആണ് ഇങ്ങനെ ഓക്കേ ആയത് താൻ എന്തിനാ ആ വിശ്വനെ ഇതിൽ ഉൾപെടുത്തിയത്
സായി… സാർ കണ്ടത് അല്ലെ എല്ലാം പിന്നെ ഞാൻ എന്ത് പറയണം അതും അല്ല ഞാൻ ആദ്യമേ ഇതൊക്കെ നിങ്ങളോട് രണ്ടാളോടും പറഞ്ഞതും ആണ് അപ്പൊ അത് നമുക്ക് നോകാം എന്ന് പറഞ്ഞിട്ട്
ശേഖരൻ… അപ്പൊ ഞാൻ കരുതിയോ ഇങ്ങനെ ഓക്കേ ആവും എന്ന് ഇത് ഇപ്പൊ എന്റെ മൊത്തം സാമ്പാദിയം എടുത്തു പണയം വെക്കണം എന്ന് ആണോ
സായി… സാർ അതു തികയാതെ വരും സാർ ഞാൻ അന്ന് നിങ്ങൾ ഇ പ്രൊജക്റ്റ് കൊണ്ടു വന്നപ്പോൾ തന്നെ കാൽക്യൂലേറ്റ് ചെയ്തിരുന്നു അന്ന് അതൊക്കെ വേറെ രീതിയിൽ ശെരി ആകും എന്നൊക്കെ പറഞ്ഞത് കൊണ്ടു….
ശേഖരൻ…. അപ്പൊ താൻ പറയുന്നത് എന്റെ മുഴുവൻ പ്രോപ്പർട്ടിസും ഇറക്കി ആലും ക്യാഷ് മതി ആവില്ല എന്ന് ആണോ
സായി…. സാർ ഇ ബിസിനസ്സിൽ ഇറങ്ങി ഇക്വൽ പാർട്ണർ ഷിപ് വേണം എങ്കിൽ ചില കളി കളിക്കേണ്ടി വരും സാർ മൊത്തം പ്രോപ്പർട്ടി ഡീറ്റെയിൽസ് എനിക്കു അയക്ക് വേറെ പട്ടേൽ അല്ലാതെ വേറെ ഫിനാൻസ് ടീമിൽ എത്ര കിട്ടും എന്ന് ഞാൻ മൊത്തത്തിൽ നോകാം മംഗലത് അടക്കം
ശേഖരൻ… ഞാൻ അയാകാം താൻ നോക്
സായി… പിന്നെ വിശ്വൻ സാർ പറഞ്ഞത് പോലെ വേറെ പാർട്ണർ മാർ വന്നാൽ ഇത് മൊത്തത്തിൽ പൊളിയും അത് കൊണ്ടു സാറിനെ കൊണ്ട് പറ്റില്ലെങ്കിൽ വേറെ…..
ശേഖരൻ… ഇത് ഇപ്പൊ എന്റെ പ്രസ്റ്റീജിന്റെ കൂടെ മാറ്റർ ആണ് ലോൺ എടുക്കുന്നതിന് പുറമെ വേണം എങ്കിൽ കടം വാങ്ങാനും ഞാൻ തയാർ ആണ് വിടില്ല ഞാൻ
സായി…. ഓക്കേ സാർ… ഡീറ്റെയിൽസ് ആയക്കും സാർ
ശേഖരൻ പെട്ടെന്ന് തന്നെ ഓഡിറ്ററെ വിളിച്ചു ഫുൾ പ്രോപ്പർട്ടി ഡീറ്റെയിൽസ് സായിക് അയക്കാൻ പറഞു