രാജു… പറയാം സാറെ
മനോജ്….. എന്നെ കൊല്ലാൻ ആരൊക്കയാ തീരുമാനം എടുത്തത്
രാജു… ഭദ്രൻ തബുരാനും അഖിലും ആണ് പിന്നെ മാർട്ടി
മനോജ്… അപ്പോ ശേഖരൻ ഭാർഗവാൻ ഓക്കേ
രാജു…. അറിയില്ല ഭദ്രൻ തബുരാൻ എന്നെ വിളിച്ചു ലോറി ആയി മാർട്ടിയുടെ അടുത്തേക്ക് പോകാൻ പറഞ്ഞു
മനോജ്… അപ്പൊ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നിനക്ക് അറിയില്ല അല്ലെ
രാജു… ഇല്ല
മനോജ്…. ഭദ്രൻ പറഞ്ഞിട്ട് നീ വേറെ എന്തൊക്കെ തെറ്റ് ചെയ്തിട്ട് ഉണ്ട്
രാജു… കുറച്ചു അടിപിടി ഓക്കേ ഉണ്ടാക്കി വേറെ ഒന്നും ഇല്ല സാറിന്റെ മാത്രം ആണ് ഞാൻ വലിയ ഒരു സംഭവം ചെയ്തിട്ട് ഉള്ളു
അത് കേട്ടതും മനോജ് ആർത്തു ചിരിച്ചു എന്നിട്ട് അവിടെ ഉള്ള അവന്റെ ഗാർഡ്സിനോട് എന്തോ കൊണ്ടുവരാൻ കാണിച്ചു
മനോജ്… എന്താ രാജു നീ അല്ലെ കവലയിൽ കിടന്നു ആർത്തു ഉച്ചത്തിൽ പറഞ്ഞത് അച്ചുവിനെ കൊന്നത് നീ ആണ് എന്നൊക്കെ
അത് കേട്ടതും രാജു ആകെ ഭയന്ന് വിറച്ചു അവൻ കൈ കുപ്പി
രാജു… സാർ അത് ഞാൻ വെറുതെ പറഞ്ഞതാ
മനോജ്… ആണോ എന്ന ശെരി
അപ്പോയെക്കും മനോജിന്റെ ആളുകൾ അവിടേക് 5 കുറച്ചു ചെറിയ ചതുരം പെട്ടികൾ കൊണ്ടു വന്നു അത് കണ്ടു രാജു ഒന്നും പേടിച്ചു മനോജ് കൈ കൊണ്ടു ഒന്നും ഇല്ല എന്ന് കാണിച്ചു
മനോജ്… അപ്പൊ അന്ന് അച്ചുവിന്റെ കാര്യത്തിൽ നടന്നത് എന്തൊക്കയാ ആരൊക്കെയാ അതിൽ ഉള്ളത് സത്യം പറയണം
രാജു…. സാർ എനിക്കു അറിയില്ല അച്ചു ഏതാ ഞാൻ അന്ന് വെറുതെ കവലയിൽ ആൾ ആവാൻ വേണ്ടി തട്ടി വിട്ടതാ
മനോജ്… എന്ന ശെരി അവൻ അവിടെ ഉള്ള ഗാർഡ്സിനോട് തല കൊണ്ട് കാണിച്ചു അതിൽ ഒരാൾ ഒരു പെട്ടി തുറന്നു അതിന്റെ അടപ്പ് മാറ്റി കൈ അതിലേക് ഇട്ടു…..
പെട്ടന്ന് ഒരു കാഴ്ച കണ്ടു രാജു ആർത്തു കരയാൻ തുടങ്ങി അവൻ പെട്ടിയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ഇടിച്ചു നോക്കി കൈയും ഓക്കേ അതിൽ ഇടിച്ചു മനോജിനെ നോക്കി കൈ കുപ്പി ആർത്തു കരഞ്ഞു