വിശ്വൻ…. താൻ അല്ലെ ഇത് പറഞ്ഞു കൊടുക്കേണ്ടത്
സായി… ഞാൻ ഇപ്പോൾ അല്ലെ സാർ ഫുൾ ആയിട്ട് കേൾക്കുന്നത് അപ്പൊ തീരുമാനം ഇപ്പോൾ ഭദ്രൻ സാർ പറയട്ടെ
ശേഖരൻ… നിങ്ങൾ എന്താണ് പറഞ്ഞു വരുന്നത്
വിശ്വൻ… സിമ്പിൾ ഇ പ്രൊജക്റ്റ് നടക്കണം എങ്കിൽ രണ്ടു കൂട്ടരും ഒരേ പോലെ പൈസ ഇറക്കണം എന്നാൽ മാത്രം ഇത് ആയിട്ട് മുന്നോട്ടു പോകാം അല്ലെങ്കിൽ വേണ്ട
മനു… ഇ പ്രൊജക്റ്റ് ഒഴുവാകനോ എടോ താൻ ഇങ്ങനെ ഓക്കേ പറഞ്ഞു ഇടംകോൽ ഇടരുത്
വിശ്വൻ…. എടാ ചെക്കാ നിങ്ങൾക്കും ഉണ്ടാലോ റോയൽസിന്റ പേരിൽ കുറെ സ്ഥാപനങ്ങൾ അത് ഓക്കേ പണയം വെച്ച് കൊണ്ടുവാ എന്നിട്ട് ഇ പ്രൊജക്റ്റിൽ പാർട്ണർ ആകാം അല്ലാതെ നീ കൊണ്ടു വന്ന ബിസിനസ് പ്രപ്പോസൽ ആണ് എന്ന് പറഞ്ഞു മൊത്തം ബിസിനസ്‌ന്റെ പകുതി കൊണ്ടു പോകാം എന്ന് കരുതിയോ നീ…. പ്രൊജക്റ്റ് കൊണ്ടു വന്നത് കൊണ്ടു വേണമെങ്കിൽ നിനക്ക് ബ്രോക്കർ കമ്മീഷൻ തരാം അല്ലാതെ
ശേഖരൻ… എന്തടാ പറഞ്ഞത് ഞങ്ങൾക്ക് കമ്മീഷൻ തരാമെന്നോ നിന്റെ അച്ഛന് കൊടുക്കടാ പട്ടി കമിഷൻ
ഭദ്രൻ… ശേഖരൻ എന്താ ഇത് നിർത്ത്
അത് കേട്ടതും എല്ലാവരും ഞെട്ടി ശേഖരൻ പ്രതിയേകിച് സായി മുഖം പോത്തി ചിരിച്ചു പോയി വിശ്വനും ഒരു ബലം വന്ന പോലെ ആയി
ശേഖരൻ… ഭദ്ര നീ എന്നോട്
ഭദ്രൻ…. ഇത് എന്റെ മാത്രം സ്വത്ത് അല്ല ഇത് ഇന്ന് വിശ്വൻ ചോദിച്ചപോലെ നാളെ എന്റെ വീട്ടിലെ വേറെ ഒരാൾ ചോദിച്ചാൽ ഞാൻ എന്ത് ഉത്തരം കൊടുക്കണം ശേഖര ഇനി ഓക്കേ നിന്റെ കൈയിൽ ആണ് ഇത് എന്റെ മാത്രം ആയിരുന്നു എങ്കിൽ ഞാൻ കണ്ണും പുട്ടി നിന്റെ കൂടെ നിന്നേനെ ഇപ്പൊ അത് പറ്റില്ല എന്റെ ബാക്കി 4പേർക് ഞാൻ ഉത്തരം കൊടുക്കേണം അപ്പൊ
ശേഖരൻ… സായി ഇന്ന് തന്നെ എന്റെ എല്ലാം സ്വത്ത് ഡീറ്റെയിൽസ് നിനക്ക് കിട്ടും എന്റെ എല്ലാം അത് കണക്കാക്കി എത്ര കിട്ടും എന്ന് എനിക്ക് അറിയണം അതെ ഇ ബിസിനസ് ശേഖരൻ ചെയുന്നു ഉണ്ട് എങ്കിൽ റോയൽ മംഗലത് എന്ന് തന്നെ വരണം….