ഇതൊക്കെ കേട്ട് ഭദ്രൻ ദേഷ്യം കയറി ശേഖരന് അപ്പോയെക്കും സായി….
സാർ ഇത് പറയാൻ ആണോ സാർ മീറ്റിംഗ് വിളിച്ചു ചേർത്തത്
വിശ്വൻ…. അല്ലടോ സത്യം അറിയാൻ എന്താണ് ഇവിടെ നടക്കുന്ന സത്യം അറിയാൻ
സായി…. സാറിന് എന്താണ് അറിയേണ്ടത് ചോദിക്കു
വിശ്വൻ…. എന്തിന് വേണ്ടി ആണ് മംഗലത്ത് ഗ്രൂപ്പിന്റെ മൊത്തം സ്വത്തും പണയം വെച്ച് കോടി കണക്കിന് പണം ലോൺ എടുക്കുന്നത് അത് എന്തിന് വേണ്ടി ആർക്കു വേണ്ടി
അവിടെ ഉള്ള ബാക്കി മാനേജർമാർ ഇത് കേട്ടതും ഒന്നും ഷോക്ക് ആയി പോയി
സായി… സാർ അത് വേറെ ഒരു പ്രൊജക്റ്റിന് വേണ്ടി അതിലേക് ഇൻവെസ്റ്റ് ചെയ്യാൻ വേണ്ടി ചെയുന്ന ഒരു പ്രൊസീജർ ആണ്… പിന്നെ ആ പ്രൊജക്റ്റിനെ കുറിച്ച് എക്സ്പ്ലൈൻ ചെയ്യാൻ പറ്റില്ല കാരണം നമ്മുടെ ഇപ്പോഴത്തെ ബിസ്സിനെസ്സ് കോമ്പറ്റിഷൻ കാരണം നമ്മുടെ പല രഹസ്യംങ്ങളും പരസ്യ ആകുന്നു
വിശ്വൻ…. എനിക്ക് അത് ഡീറ്റെയിൽഡ് ആയി അറിയണം അതിനാണ് ഞാൻ ഇപ്പോൾ ഒരു മീറ്റിങ് വിളിച്ചത് മനസ്സിൽ ആയോ എന്റെ വിയർപ്പും ഉണ്ട് ഇ സ്ഥാപനത്തിന്റെ വളർച്ചയിക്ക് പിറകിൽ അപ്പോൾ എനിക്ക് അറിയണം അയാൾ ശക്തിയിൽ തന്നെ ടേബിളിൽ അടിച്ചു
അവിടെ ഉള്ളവർ എല്ലാം തന്നെ അയാളുടെ ആ പ്രവർത്തിയിൽ ഒന്നും ഷോക്ക് ആയി
ഭദ്രൻ…. താൻ എന്താടോ ഇ കാണിക്കുന്നത് ഇത് എന്റെ സ്ഥാപനം ആണ് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ ചെയ്യും
വിശ്വൻ…. അങ്ങനെ എല്ലാം തന്റെത് അല്ല മംഗലത്ത് ഗ്രൂപ്പിന് നാല് അവകാശികൾ വേറെയും ഉണ്ട് അവരിൽ രണ്ടു പേരുടെ റെപ്രസെന്റീവ് ആയിട്ടാണ് ഞാൻ ഇപ്പോൾ ചോദിക്കുന്നത് എന്റെ ചോദ്യത്തിന് കറക്റ്റ് ഉത്തരം കിട്ടണം ഇല്ലെങ്കിൽ നിങ്ങൾ ഇ ചെയ്യാൻ പോകുന്ന ഒരു കാര്യവും നടക്കില്ല
അത് കേട്ടതും ഭദ്രൻ ദേഷ്യം കൊണ്ട് വിറച്ചു
ശേഖരൻ… താൻ ഞങ്ങളെ പേടിപ്പിക്കുക ആണോ എന്ന അത് ഒന്നും കാണണമല്ലോ
സായി… സാർ പ്ലീസ് എന്താണ് ഇവിടെ നടക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയണം എന്ന് അല്ലെ അദ്ദേഹം പറഞ്ഞു ഉള്ളു സാർ പരസ്യ ആയി പറയാൻ പറ്റില്ല