ട്രെയ്നീ [Flash]

Posted by

 

 

പാർട്ടി കഴിയുന്നതിന് മുന്നേ തന്നെ ഞാൻ തലവേദന എന്ന് പറഞ്ഞു വീട്ടിൽ പോകാൻ വികാസിനെ നിർബന്ധിചു… അവനു അതിൽ വിഷമം ഉണ്ടായിരുന്നു എങ്കിലും എന്നെ ഓർത്ത് എൻ്റെ കൂടെ വന്നു…

 

 

ഫ്ളാറ്റിൽ പോയി ഹഗ് ചെയ്ത് അവനെ പ്രോപോസ് ചെയ്യാം ആണ് ഞാൻ പ്ലാൻ ചെയ്തത്…

 

 

ഞങ്ങൾ രണ്ടാളും കയ്കൾ കോർത്ത് പാർക്കിങ്ങിലേക്ക് നടന്നു… ഡിസംബറിലെ തണുത്ത കാറ്റ് അടിച്ച് വല്ലാത്ത ഒരു അന്തരീക്ഷം ആയിരുന്നു അവിടം മുഴുക്കെ… അവിടെ വച്ച് തന്നെ അവനെ കിസ് ചെയ്താലോ എന്നുവരെ തോന്നിപ്പോകുന്നു അവസ്ഥയിൽ എന്നെ പ്രകൃതി എത്തിച്ചു…

 

 

പാർക്കിങ്ങിൽ എത്തിയപ്പോൾ ആണ് പിന്നിൽ നിന്നും ഫ്രാൻസീസ് സർ ഞങ്ങളെ വിളിച്ചത്…

 

 

ഫ്രാൻസീസ് സാർ : വികാസ്… താൻ ഇത്ര നേരത്തെ പോവാണോ…

 

 

വികാസ് : ആ സർ, ഇവൾക്ക് നല്ല തലവേദന.

 

 

അഞ്ജലി ഇല്ലല്ലോ, ഒറ്റക്ക് വിടണ്ട എന്ന് കരുതി… എവിടേലും തല കറങ്ങി വീണാൽ ഓഫീസിന് ഒരു എംപ്ലോയീ ഇല്ലതകില്ലെ…

 

 

സാർ : അതെന്ന തലവേദന ഒക്കെ… ഓവർ ആയി ഡ്രിങ്സ് കഴിച്ചിരുന്നോ നീ

 

 

ഞാൻ : എയ്… അതല്ല സർ, ഡ്രിങ്ക്സ് ഒന്നും കഴിച്ചില്ല… ഞാൻ ആദ്യം ആയിട്ടാ ഇങ്ങനെ പാർട്ടിക്ക് ഒക്കെ വരുന്നത്, സൗണ്ടിൻ്റെ ഒക്കെ ആകും

 

 

സർ : ഒക്കെ… ബാംഗ്ലൂർ ആണ്… ഇതൊക്കെ ശീലം ആക്കി എടുക്കണം കേട്ടോ…

 

 

ഞാൻ എന്തായാലും ഇറങ്ങുവാണ്… മോള് എൻ്റെ ഒപ്പം വന്നോളു… വികാസിനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത്…

 

 

ആ ഓഫർ വല്ലാത്ത ഒരു അടിയായിരുന്നൂ എനിക്ക്…

 

 

കുഴപ്പമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി എങ്കിലും സർ രണ്ടാമത് നിർബന്ധിച്ചപ്പോൾ പോകാതിരിക്കാൻ കഴിഞ്ഞില്ല…

 

 

വീട്ടിലേക്ക് പോകുമ്പോൾ എനിക്ക് ശരിക്കും നല്ല തലവേദന എടുത്തു തുടങ്ങി… പോകുന്ന വഴിക്ക് ശർദിക്കുക കൂടി ചെയ്തു…

Leave a Reply

Your email address will not be published. Required fields are marked *