രേണുകേന്ദു 4
Renukenthu Part 4 | Author : Wanderlust
Previous Part | www.kambistories.com
തലേ ദിവസം രാത്രി ആളുകളൊക്കെ പിരിഞ്ഞു പോയ ശേഷം എല്ലാവരും ഉറക്കത്തിലേക്ക് നീങ്ങിയ സമയത്താണ് ആദി രേണുവിനെ വിളിച്ച് വീടിന് പുറത്തേക്കിറങ്ങാൻ പറയുന്നത്. അവൾ ഉടനെ ആരെയും ഉണർത്താതെ പതുക്കെ കതക് തുറന്ന് വീടിന് വെളിയിലെത്തി.
: എന്താ മോനെ ആദീ.. കിടന്നിട്ട് ഉറക്കം വരുന്നില്ലേ…
: അതല്ലേ ആരും കാണാതെ ഈ സമയത്ത് വന്നത്…
: എന്തൊരാക്രാന്തം… ഒന്ന് ക്ഷമിക്ക് മാഷേ…ഈ രാത്രികൂടിയല്ലേ നമുക്കിടയിലുള്ളൂ.. നാളെമുതൽ നമ്മളൊന്നല്ലേ…
: അതൊന്നും പറ്റില്ല…ഇപ്പൊ കിട്ടാൻപോകുന്നതിന്റെ സുഖമൊന്ന് വേറെതന്നെയാണ് മോളേ.. നീ വാ..
ആദി രേണുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി.. കുറച്ചകലെ ഇരുട്ടിൽ മറഞ്ഞിരിക്കുന്ന വണ്ടി ലക്ഷ്യമാക്കി അവർ നടന്നു. രേണുവിന്റെ കണ്ണുകൾ ചുറ്റുപാടും പരതി.. ആരുമില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും അവളുടെ ഹൃദയമിടിപ്പ് കൂടി…
…………………(തുടർന്ന് വായിക്കുക)………………….
: ആദിയേട്ട.. എനിക്കെന്തോ നല്ല പേടിയുണ്ട്… ഇത് വേണോ
: നിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാക്കിത്തരും ഞാനിന്ന്… നീയാ പുറകിലെ ഡോർ തുറന്ന് വണ്ടിയിൽ കയറ്
ആദി പറഞ്ഞതുപോലെ അനുസരിച്ച രേണു ഡോർ തുറന്നതും അവളൊന്ന് ഞെട്ടി. ഉടനെ അവളുടെ കണ്ണുകൾ നിറഞ്ഞു…
: അച്ഛാ… ( ദുഖവും സാന്തോഷവും ഒരുമിച്ച് അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി)
: പൊന്നൂട്ടി എന്തിനാ ഇപ്പൊ കരയുന്നേ.. അച്ഛൻ വരാതിരിക്കുമോ മോളെ കാണാൻ..
: എന്നാലും.. അച്ഛനെങ്ങനെ..
: അതൊക്കെ പിന്നെ പറയാം.. മോള് ഇങ്ങ് വന്നേ
കാറിലേക്ക് കയറിയ രേണുവിന്റെ കയ്യിൽ കൃഷ്ണൻ അവൾക്കായി കരുതിവച്ച സ്നേഹസമ്മാനം കൈമാറി.
: ഇതിൽ കുറച്ച് പണവുമുണ്ട്.. മോളത് അമ്മയ്ക്ക് കൊടുക്കണം. അച്ഛനെ കണ്ടതൊന്നും പറയണ്ട കേട്ടോ…. പണ്ടെപ്പോ തന്നതാണെന്ന് പറഞ്ഞാൽമതി..
: അച്ഛൻ ഉണ്ടാവില്ലേ എന്റെ കല്യാണത്തിന്…
: ആളുകളുടെ കൂട്ടത്തിലേക്കൊന്നും അച്ഛനില്ല മോളെ… മോള് പോലും അറിയാതെ അച്ഛൻ അവിടുണ്ടാവും… എന്റെ മോള് ഇനി കരയാനൊന്നും പാടില്ല കേട്ടോ.. മോൾക്ക് കാണണമെന്ന് തോന്നുമ്പോഴൊക്കെ അച്ഛൻ വരും..