എന്നാലപ്പോഴും അവനതിന് മറുപടി നൽകിയില്ല. കൈകെട്ടിയുള്ള അവന്റെ നിൽപ്പൂടെ കണ്ടപ്പോൾ എന്റെ ടെമ്പർ തെറ്റിത്തുടങ്ങി.
“”നിനക്ക് പറയാമ്പറ്റില്ലയല്ലേ…! “”
എന്നുമ്പറഞ്ഞ് ഒരു ചുവടുവച്ചതും അവൻ ചുണ്ടിൽ ചൂണ്ടുവിരൽ ചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് കാട്ടി.
“”ശ്ശ്ഷ്….”
“” തന്നെയല്ല….! അവളെയാണ് ഞാൻ ഫോളോ ചെയ്തത്…!””
എന്നിൽ നിന്നും നോട്ടം പറിച്ച് കാറിനു നേരെ ചൂണ്ടി അവൻ മുരണ്ടു.
“” എന്തിന്…! ആരുപറഞ്ഞിട്ട്. “”
അവന്റെ ഭാവം കണ്ട് ഒന്ന് ഞെട്ടിയ ഞാൻ ചോദിച്ചു. “”
“” ഹാ…! അങ്ങനെ താൻ ചോദിക്കണേന് ഒക്കെയുത്തരം പറയാനാണോ ഞാനിവിടെ നിക്കുന്നെ…! “”
അവൻ എന്നെയൊന്ന് നോക്കി ചിരിച്ചശേഷം പയ്യേ എന്റെ കാറിനു നേരെ നടക്കാൻ തുടങ്ങി..
എന്നെ മറികടന്നു പോയതും അവന്റെ ജാക്കറ്റിൽ എന്റെ പിടിവീണു.
“” താൻ പറഞ്ഞിട്ട് പോയാമതി…! “”
അവന്റെ ജാക്കറ്റിൽ പിടിമുറുക്കി ഞാൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
അതിനവന്റെ മുഖത്തൊരു പുച്ഛച്ചിരി വിടർന്നു.
“” എന്തായാലും ഇത്രൊക്കെ ചോദിച്ചതല്ലേ…!.
തനിക്കിവിടന്ന് പോകണമെന്നുണ്ടേൽ ഇപ്പൊ പോവാം…! കുറച്ചൂടെ കഴിഞ്ഞാ നീയാഗ്രഹിച്ചാലും അതിന് കഴിഞ്ഞെന്ന് വരില്ല. “”
അവനൊരു ക്രൂരമായ ചിരിയോടെ എന്നോട് പറഞ്ഞു.
“” ഹാ…! പിന്നേ… പോകുമ്പോ ഒറ്റയ്ക്ക്. അവളെ ഞാൻ കൊണ്ടുപോവും. “”
ഒരു വികടചിരിയോടെ അവൻ പറഞ്ഞതുമെന്റെ കൈ തരിച്ചു.
“” ഡാ…!”” എന്നലറി ഞാനവന്റെ കരണം നോക്കി കൈ വീശി.
എന്നാലതിൽനിന്ന് നിഷ്പ്രയാസമൊഴിഞ്ഞുമാറി അവനെന്നെ പിടിച്ച് തള്ളി. അതിന് പിന്നാലെ ഉയർന്നുചാടി എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി.
അതിന്റെ ആക്കത്തിൽ ഞാൻ ചെന്ന് താറിന് പിറകുവശത്ത് ഇടിച്ച് വീണു.
എനിക്ക് എണീക്കാൻ പ്രയാസം തോന്നി. നെഞ്ചിൽ കൂടം കൊണ്ടിടിച്ചത് പോലെ.
തല പെരുക്കുന്നു.
ഞാൻ വീണത് കണ്ട് അഭിരാമി കാറിൽ നിന്നിറങ്ങി എന്റടുത്തേക്ക് വരാൻ ശ്രമിച്ചു.
ഒരുപക്ഷെ അത് തന്നെയാവണം അവനും ആഗ്രഹിച്ചത്.