ഷാജിയേട്ടൻ ഞങ്ങളുടെ നാട്ടിലെ ഒരേയൊരു ഓട്ടോക്കാരനാണ്. പിന്നെ ആളൊരു നല്ല പഞ്ചാരയാണ് എന്നാണ് നാട്ടിലെ സംസാരം.
പിന്നെ എന്തോക്കെയോ ചുറ്റികളികളും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ അങ്ങനുള്ള കാര്യങ്ങൾക്കൊന്നും അതികം ചെവി കൊടുക്കാത്തത്കൊണ്ട് അതിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായി അറിയില്ല. മറ്റൊരാളെ കുറിച്ച് ഉറപ്പില്ലാത്ത കാര്യങ്ങൾ പറയുന്നത് പരദൂഷണം ആയതുകൊണ്ട് ഞാൻ അതിലേക്ക് കടക്കുന്നുമില്ല .
ഷാജിയേട്ടനെ ഞാൻ വർഷങ്ങൾക്ക് മുൻപ് തന്നെ അറിയുമെങ്കിലും ഭാമേച്ചിയെ പരിചയപ്പെടുന്നത് ഞാൻ കടയിലേക്ക് പോകാൻ തുടങ്ങിയശേഷമാണ്.
ഒരു വർഷത്തോളമായി ഞാനും ചേച്ചിയും ഒരുമിച്ചാണ് കടയിലേക്ക് പോകുന്നത്.
ഞാൻ വേഗം തന്നെ ഭാമേച്ചിയുടെ അടുത്തേക്ക് നടന്നു. ചേച്ചി എന്നെ കണ്ടതും എനിക്കൊരു ചിരി സമ്മനിച്ചു. ആഹാ ഇന്നത്തെ ദിവസം ധന്യമാകാൻ ആ ചിരി മാത്രം മതി. കാരണം അത്രക്ക് സുന്ദരമാണ് ഭാമേച്ചിയുടെ ചിരി.
ഇന്നെന്തുപറ്റി ഷാജിയേട്ടന്റെ വണ്ടി കിട്ടിയില്ലേ.. ഞാൻ അവർക്കൊപ്പം നടന്നുകൊണ്ട് ചോദിച്ചു.
ഹോ വല്ലപ്പോഴും ഭാഗ്യത്തിന് കിട്ടുന്നതാണ്. അതിന് തന്നെ ഭാര്യ ആവോണ്ട് പൈസ വാങ്ങാൻ പറ്റില്ല എന്ന സങ്കടത്തിലാണ് മൂപ്പര്.
ചേച്ചിടെ വർത്താനം കേട്ട് ഞാൻ ചിരിച്ചു.
ചേച്ചിയുടെ വീട് എന്റെ വീട്ടിൽനിന്നും അര കിലോമീറ്റർ കൂടി അകലെയാണ്.
ടാ വിനി ഞാൻ തിങ്കളാഴ്ച ലീവാണുട്ടോ.
ങേ അതെന്താ..
കുട്ടികൾക്ക് സ്കൂളിൽ സ്പോർട്സണ് രണ്ട് ദിവസം. ഞാൻ തിങ്കളാഴ്ച ലീവ് എടുത്താൽ രണ്ട് ദിവസം എനിക്ക് വീട്ടിൽ പോയി നിൽക്കലോ. കുറെയായി വീട്ടിൽ പോണംന് വിചാരിക്കുന്നു.
ലീവെടുക്കാൻ മൊതലാളി സമ്മതിച്ചോ..
മ്മ്.. അവരുടെ ആ മൂളലിൽ ഒരേ സമയം അത്ഭുതവും സന്തോഷവും നിലനിനിരുന്നു.
ഹോ.. ഭാഗ്യവതി. ഞാനൊക്കെ ഒരു ലീവ് കിട്ടണക്കിൽ അങ്ങേരുടെ കാല് പിടിക്കണം. ഞാൻ അസൂയ കലർന്ന സ്വരത്തിൽ അവരോട് പറഞ്ഞു.
ന്റെ മോനെ എന്തോ അങ്ങേര് നല്ല മൂഡിൽ ആവോണ്ട് കിട്ടിയതാണ്. പിന്നെ ഓഫ് സീസൺ കൂടി അല്ലെ. ചേച്ചി അതും പറഞ്ഞ് ചൂണ്ട് മലർത്തി കാണിച്ചു.
അല്ല ചേച്ചി സ്പോർട്സ് ആയിട്ട് കുട്ടികള് പരിപാടികൾക്കൊന്നും പങ്കെടുക്കുന്നില്ലേ..
ഹേയ് അവിറ്റങ്ങൾക്ക് അവിറ്റങ്ങടെ തന്തടെ പോലെ വായ് പുട്ട് അടിക്കാൻ മാത്ര കഴിവൊള്ളൂ. ചേച്ചി ചുണ്ട് ഒരു സൈഡിലേക്ക് കൊട്ടി കൊണ്ട് പറഞ്ഞു.