മുന്നിൽ നടന്നത് ഞാൻ ആയത് കൊണ്ട് ആദ്യം കണ്ടത് ഞാനാ.
അപ്പൊ ത് ഞാൻ നടത്തം നിർത്തി അവരോട് മിണ്ടാതിരിക്കാൻ ആഗ്യം കാണിച്ചു.
അമൽ :എന്താ കാര്യം?
ഞാൻ :ശബ്ദം ഉണ്ടാക്കാതെ ആ മരത്തിന്റെ താഴേക്ക് നോക്ക്.
അവർ മൂന്നു പേരും അങ്ങോട്ടേക്ക് നോക്കി.
Kiss ചെയ്യുന്നത് കണ്ടു അന്തം വിട്ടു.


ഇവിടെ വച് ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾ ആരും പ്രതീക്ഷിച്ചിരുന്നില്ല.
അമൽ :എടാ ഇത് മറ്റേത് ആണ്, അവിഹിതം.
അവരെ കണ്ടാലേ അറിയാം.
അമ്മു :ആണങ്കിൽ എന്താ, അവർ എന്തെങ്കിലും ചെയ്തോട്ടെ. വാ നമുക്ക് തിരിച്ചു പോകാം.
മനു :ഇപ്പോഴേ പോണോ? കുറച്ചു നേരം കൂടെ നിന്ന show full കാണാം 🤭
അമ്മു :അയ്യേ…., ഇങ്ങോട്ട് വാ ഞാൻ പോകുവാ.
അമ്മു അതും പറഞ്ഞു തിരിഞ്ഞു നടന്നു. Show full കാണാൻ ഞങ്ങൾക്ക് മൂന്നാൾക്കും ആഗ്രഹം ഉണ്ടായിരുന്നു, ഏങ്കിലും ഞങ്ങൾ അമ്മുവിന്റെ പിറകെ തിരിഞ്ഞു നടന്നു.
അങ്ങനെ കഷ്ടപ്പെട്ട് ഞങ്ങൾ മേലെ എത്തി.
ആളുകൾ ആരും ഇല്ലായിരുന്നു. ലീവ് ഉള്ള ദിവസം ഒന്നും അല്ലാത്തത് കൊണ്ട് ആവും.
മേലെ എത്തിയപ്പോ നല്ല തണുത്ത കാറ്റ് വരാൻ തുടങ്ങി.
ഞങ്ങൾ അവിടെ ഒക്കെ നടന്നു. നല്ല ഭംഗി ഉള്ള സ്ഥലം.
ഞങ്ങൾ അവിടെ ഒക്കെ കറങ്ങി നടന്നു.
അപ്പൊ ആണ് അവിടെ ഒരു വല്ല്യ മരം കണ്ടേ. ആ കുന്നിൽ കുറച്ചു ഭാഗത്തെ തണൽ ഒള്ളൂ. വെയിൽ കൂടിയപ്പോ ഞങ്ങൾ അവിടെ ഉള്ള മരത്തിന്റെ താഴെ പോയി.
അമ്മു ആണേൽ അവിടെ അവൻമ്മാരെ കൊണ്ട് ഫോട്ടോസ് എടുപ്പിക്കുകയായിരുന്നു.

അവസാന ക്ഷീണിച്ച അമ്മു അവിടെ പുല്ലിൽ കിടന്നു. അത് കണ്ടിട്ട് അവന്മാരും അമ്മുവിന്റെ അപ്പുറത്തും ഇപ്പുറത്തും ആയി കിടന്നു.
കിടന്ന പാടെ മനു അമ്മുവിടെ കെട്ടിപിടിച്ചു.
നോർമലി ചെയ്യുന്ന പോലെ ആയോണ്ട് അവൾ ഒന്നും പറഞ്ഞില്ല.