വൈഷ്ണവഹൃദയം [King Ragnar]

Posted by

 

സുമ : ഞാൻ വന്നിട്ട് ഏത്ര നേരമായെന്ന് അറിയാമോ. ഇന്നലെ ഞാൻ പ്രേത്യേകം പറഞ്ഞതല്ലേ നേരുത്തേ വരാൻ. എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ ഞാൻ കടിച്ചത്.

 

വിശ്വൻ : ഞാൻ മനപ്പൂർവം താമസിച്ചതല്ല. ഇവിടെ വന്നപ്പോൾ ആ ശേഖരൻ എന്നെ കണ്ടു പിന്നെ അവനെ ഒരു വിധത്തിലാണ് ഞാൻ ഒഴിവാക്കിയത്.

 

സുമ : ഇനി ഇങ്ങോട്ട് വരുമോ അവരെല്ലാം.

 

വിശ്വൻ : ഇല്ല അവന്മാരെല്ലാം ആ ആൽത്തറയുടെ അവിടെ നിൽക്കാം എന്ന പറഞ്ഞെ.പിന്നെ ഇന്ന് വേറൊരു കാര്യവും നടന്നു.

 

സുമ : വിശ്വേട്ടൻ ഏട്ടനോട് പറഞ്ഞോ നമ്മുടെ കാര്യം. അതോ വേറെ എന്തെങ്കിലുമാണോ.

 

വിശ്വൻ : നിന്റെ ഏട്ടനോട് ഒന്നും പറഞ്ഞില്ല, പക്ഷെ വീട്ടിൽ എല്ലാം നമ്മുടെ കാര്യം അറിഞ്ഞു.

 

സുമ : ദൈവമേ. എങ്ങനെയാ ഏട്ടാ അവരെല്ലാം അറിഞ്ഞേ. ഏട്ടൻ പറഞ്ഞോ.

 

വിശ്വൻ : ഞാൻ പറയേണ്ടിവന്നില്ല. അമ്മ കണ്ടുപിടിച്ചു, കഴിഞ്ഞ വട്ടം അമ്പലത്തിൽ വന്നപ്പോൾ അമ്മയും കൂടെ ഉണ്ടായിരുന്നല്ലോ അന്ന് അമ്മ നമ്മളെ രണ്ടുപേരെയും ശ്രെദ്ധിച്ചു. അപ്പോൾ അമ്മയ്ക്ക് ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ എന്റെ അനിയൻ തെണ്ടിയെ അമ്മ ചോദ്യം ചെയ്തപ്പോൾ എല്ലാം അമ്മയ്ക്ക് വ്യക്തമായി. അമ്മ അച്ഛനോട് പറഞ്ഞു നമ്മുടെ കാര്യം.

 

സുമ : പ്രശ്നമാകും എന്നാ തോന്നുതല്ലേ ഏട്ടാ. എന്നാലും ശബരി ചതിക്കുമെന്ന് ഞാൻ കരുതിയില്ല. ഇനി ജാതിയുടെ പേര് പറഞ്ഞു നമ്മുടെ കുടുംബം തമ്മിൽ തല്ലുന്നത് കാണേണ്ടിവരുമല്ലേ ഏട്ടാ?

 

വിശ്വൻ : നീ പേടിക്കേണ്ട. അച്ഛൻ പറഞ്ഞു ജാതിയൊന്നും നോക്കേണ്ട ഈ മണ്ടിപെണ്ണിനെ എത്രയും വേഗം കെട്ടികൊണ്ട് വീട്ടിൽ പോകാനാണ് മൂപരുടെ തീരുമാനം. പിന്നെ ജാതി നോക്കി ഒരേ ജാതിയിലുള്ള പെണ്ണിന്നെ കെട്ടാനുള്ള പഴയ പ്രതാപമൊന്നും ഇന്ന് കളരിക്കൽ തറവാടിനില്ല , ഇനി ഉണ്ടെങ്കിൽ തന്നെ എനിക്കിഷ്ടപെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനാണ് എന്റെ തീരുമാനം.

 

സുമ : സത്യം. അപ്പോൾ എട്ടാം ശിവേട്ടനോട് നമ്മുടെ കാര്യം സംസാരിക്ക്. വീട്ടിൽ കല്യാണ ആലോചന തകൃതിയായി നടക്കുകയാണ്. നാളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *