വൈഷ്ണവഹൃദയം [King Ragnar]

Posted by

 

വിശ്വൻ : ഈ അമ്മയെകൊണ്ട്…… . ഞാൻ ഇറങ്ങുവാണെ.

 

വിശ്വൻ അമ്പലത്തിലോട്ട് പോകുന്ന വഴിക്ക് ഇപ്പോൾ നടന്നതിനെ കുറിച് ചിന്തിച്ചു. അമ്മ പറയുന്നതിലും കാര്യമുണ്ട്, വെറുതെ അച്ഛന്റെ മുന്നിൽ വെറുതെ അവളെ പെങ്ങളാക്കുകയും ചെയ്തു. അച്ഛനും എല്ലാം അറിയാമായിരുന്നു. അവനോട് ഞാൻ ഈ കാര്യം എങ്ങനെ പറയും, അവൻ എങ്ങനെ എടുക്കുമെന്നറിയില്ല. കൂടെ നിന്ന് സ്വന്തം പെങ്ങളെപ്പോലെ കാണേണ്ടേവളെ പ്രേമിച്ചവനെന്ന് പറഞ്ഞു അവൻ ഇനി ദേഷ്യപ്പെടുമോ എന്നറിയില്ല.എന്തായാലും ശബരിക്ക് ഒന്ന് കൊടുക്കണം എന്ത് വന്നാലും ആരോടും ഒന്നും മിണ്ടില്ല എന്ന് പറഞ്ഞവനാ.അങ്ങനെ നടന്ന് അമ്പലത്തിൽ എത്തി.

 

അമ്പലം മുഴുവൻ തിരക്കാണല്ലോ ഇവന്മാർ എവിടെയാണോ എന്തോ. സുമ ആ കുളത്തിന്റെ കരയിൽ വരാമെന്നല്ലേ പറഞ്ഞെ. അവളെ ഒന്ന് കണ്ടിട്ട് അവന്മാരെ നോക്കാൻ പോകാം. അങ്ങനെ അവൻ കുളത്തിലേക്ക് നടക്കും വഴി ശേഖരൻ അവന്റെ കയ്യിൽ കേറി പിടിച്ചു.

 

ശേഖരൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ. നിന്നോട് നമ്മളെല്ലാം ആല്മരത്തിന്റെ അവിടെ കാണുമെന്നല്ലേ പറഞ്ഞെ. പിന്നെ നീ എന്താ ആ കുളത്തിന്റെ അങ്ങോട്ട്‌ പോകുന്നെ.

 

വിശ്വൻ : ഡാ അതുപിന്നെ…( വിക്കി വിക്കി ) ഡാ രാവിലെ എന്തായാലും വിളിച്ചതല്ലേ അപ്പോൾ ഒന്ന് ക്ഷേത്രത്തിനുള്ളിൽ കയറിട്ടു വരാമെന്നു കരുതി. അപ്പോൾ കാലിൽ കുറച്ചു ചെളിയായതുകൊണ്ട് കാലൊന്ന് കഴുകി വരാമെന്നു കരുതി.

 

ശേഖരൻ : എവിടെ ചെളി നിന്റെ കാലിൽ ഒന്നും ഇല്ലല്ലോ. ഡാ സത്യം പറഞ്ഞു കുപ്പി ഒളിപ്പിച്ച് വച്ചിട്ടുണ്ടോ കുളത്തിന്റെ അടുത്തെവിടെയെങ്കിലും.

 

(ദൈവമെ എന്ത് പറഞ്ഞു രക്ഷപെടും. എന്തായാലും അവൻ പറഞ്ഞതിനോട് തന്നെ യോജിക്കാം അല്ലെങ്കിൽ അവൻ നിർത്താതെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കും )

 

വിശ്വൻ : ഡാ നീ അവരോടൊന്നും ഇപ്പോൾ പറയണ്ട കൂടിയ സാധനമാ. നീ പറയാതിരുന്നാൽ ഒരു ലാർജ് നിനക്ക് കൂടുതൽ തരാം. അവന്മാർ കയ്യിട്ടാൽ അറിയാമല്ലോ, ആ അരവിന്ദനാണെങ്കിൽ വേണമെങ്കിൽ കുപ്പിയോട് കൂടും വിഴുങ്ങും.

 

ശേഖരൻ : ഡാ എന്നാൽ ഇപ്പോൾ പോയി ഒന്ന് അടിച്ചിട്ട് വരാം. രാവിലെ ഒന്ന് ഫോർമ്മ് ആകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *