കൊച്ചിയിലെ കുസൃതികൾ 4 [വെള്ളക്കടലാസ്]

Posted by

അവൾക്ക് ബോധം വരുമ്പോൾ അവൾ ആശുപത്രിയിൽ ആയിരുന്നു. അവളുടെ അടുത്തു തന്നെ ശോഭ നിൽപ്പുണ്ട്, കൂടെ ടീം ലീഡ് വീണയും, എഛ് ആറിലെ രാജേഷും, പിന്നെ ജോർജും, ഗോപികയും. അശ്വതി കണ്ണുതുറന്നത് കണ്ട് എല്ലാവരും അവളുടെ ചുറ്റും കൂടി. ശോഭയെ നോക്കാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു. ജോർജ് പോയി ഡോക്ടറെ വിളിച്ചുകൊണ്ട് വന്നിരുന്നു. ഡോക്ടർ അവളുടെ അടുത്തിരുന്ന് പരിശോധിച്ച ശേഷം ചോദിച്ചു,”ഇപ്പോൾ എങ്ങനെ ഉണ്ട്? കുഴപ്പമൊന്നുമില്ലല്ലോ” “ഇല്ല,” അവൾ തലയാട്ടി. “ബി പി കുറഞ്ഞതാണ് പേടിയ്ക്കാൻ ഒന്നുമില്ല ഡ്രിപ്പ് ഇട്ടിട്ടുണ്ട്. അതു കഴിയുമ്പോൾ പോകാം ട്ടോ.” അവൾ കയ്യില് കേറ്റിയ സിറിഞ്ചിലേക്കും മുകളിലെ ഗ്ലൂക്കോസ് കുപ്പിയിലേക്കും നോക്കി.എങ്ങിനെ ബിപി കുറയാതിരിക്കും? അശ്വതി മര്യാദക്ക് ഒന്നു ഭക്ഷണം കഴിച്ചിട്ടോ ഉറങ്ങിയിട്ടോ ദിവസങ്ങളായി. പോരാത്തതിന് രാവിലത്തെ യാത്രയും. “ആ ഡ്രിപ്പ് തീരുമ്പോഴേക്കും ആരെങ്കിലും പോയി ബിൽ ഒക്കെ അടച്ചു വന്നേക്കു,” അത്രയും പറഞ്ഞ് ഡോക്ടർ പുറത്തേയ്ക്ക് നടന്നു. ഡോക്ടർക്ക് പുറകെ ബിൽ അടയ്ക്കാനായി ശോഭയും പുറത്തിറങ്ങി. “ആ ബിൽ ഒക്കെ പിന്നെ വന്ന് എഛ് ആർ സെക്ഷനിൽ കൊടുത്തോളൂ. ഇൻഷുറൻസ് റീ ഇമ്പഴ്‌സ് ചെയ്യാം,” വീണ പറഞ്ഞു. അശ്വതി വീണ്ടും തലകുലുക്കി. “എന്നാ പിന്നെ വേറൊന്നുമില്ലെങ്കിൽ ഞങ്ങൾ പോട്ടെ. അശ്വതി ഒരു കാര്യം ചെയ്യൂ 2 ദിവസം റെസ്റ്റ് എടുത്തോളൂ. ഞാൻ ടീമിൽ പറഞ്ഞുകൊള്ളാം.” “ശരി ,” അവൾ തലകുലുക്കി. വീണയും രാജേഷും ബാക്കിയുള്ളവരോട് യാത്ര ചോദിച്ചിട്ട് പുറത്തിറങ്ങി. ശോഭ ബിൽ പേ ചെയ്ത് വരുമ്പോഴേക്കും ഡ്രിപ് തീർന്നിരുന്നു. അശ്വതി കിടക്കയിൽ എഴുന്നേറ്റിരുന്ന് ഗോപികയോട് സംസാരിക്കുകയായിരുന്നു. ശോഭ വന്നതോടെ അവൾ പെട്ടെന്ന് സൈലന്റ് ആയി. “കഴിഞ്ഞോ ഗ്ലൂക്കോസ്?” ശോഭ ചോദിച്ചു. “കഴിഞ്ഞു ചേച്ചീ, നഴ്‌സ് വന്ന് എല്ലാം ഊരിവെച്ച് പോയി,” ഗോപിക ഗ്ലൂക്കോസ് സ്റ്റാൻഡിലേക്ക് വിരൽ ചൂണ്ടി. “ജോർജ് വണ്ടി എടുക്കാൻ പോയിട്ടുണ്ട്.നമ്മൾ ചേച്ചി വരാൻ കാക്കുകയായിരുന്നു. അവർ ഇറങ്ങി. താഴെ ജോർജ് മുൻവശത്ത് തന്നെ വെയ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. അവർ കയറിയതും വണ്ടി മുന്നോട്ട് നീങ്ങി, ഹോസ്പിറ്റൽ ഗെയ്റ്റും കടന്ന് റോഡിലേക്ക്.

Leave a Reply

Your email address will not be published. Required fields are marked *