ഇല്ലങ്കിൽ ഇന്ന് പതിനൊന്നു മണിയാകുമ്പോൾ വീടിന്റെ പിന്നിൽ വന്ന് മെസേജ് ചെയ്യ്… ഞാൻ കാത്തിരിക്കും…
പതിനൊന്നു മണിക്ക് വേണ്ട സൗമ്യേ.. ഞാൻ ഒരു പന്ത്രണ്ടര ആകുമ്പോൾ വരാം…അപ്പോഴേക്കും എന്തായാലും നല്ല ഉറക്കമാകും നിന്റച്ചനും അമ്മയും….
ങ്ങും… ശരി.. മറക്കരുത് ഞാൻ കാത്തിരിക്കും…
അങ്ങനെ പറഞ്ഞുകൊണ്ട് അന്ന് ഞങ്ങൾ പിരിഞ്ഞു…
……….ഇനി സൗമ്യ അവളുടെ ഭാഗം പറയട്ടെ………..
ഞാൻ പട്ടാമ്പിയിലെ പാരലൽ കോളേജിൽ പോകാൻ തുടങ്ങിയ നാൾ മുതൽ ഒരു പാട് വായ്‌നോക്കി കളെ കാണാൻ തുടങ്ങിയതാ…
വെറുതെ പെൺകുട്ടികളെ മിഴിച്ചു നോക്കുക.. കണ്ണടച്ച് കാണിക്കുക.. ബസ്സ്റ്റോപ്പിൽ വന്നു നിന്ന് വിർത്തികെട്ട കമന്റ് പറയുക.. ഇതൊക്കെയാ ഇവറ്റകളുടെ പണി..
ഞാൻ ഒരെണ്ണത്തിനെയും തിരിഞ്ഞു നോക്കില്ല…എല്ലാം പിഴകളാ..
പക്ഷേ ഒരാളെ പല പ്രാവശ്യം പല സ്ഥലത്ത് വെച്ച് ഞാൻ കണ്ടു… ആള് മറ്റുള്ളവരെ പോലെ തുറിച്ചു നോട്ടമോ കണ്ണടക്കലോ ഒന്നും ഇല്ലാട്ടോ…
ഒന്നു രണ്ടു തവണ ഞങ്ങളുടെ കണ്ണുകൾ കൂട്ടി മുട്ടി… അപ്പോൾ ഒന്നു ചിരിക്കും അത്രയേ ഒള്ളു.. ഞാനും ചിരിക്കും.. അതിനിപ്പം എന്താ..
പിന്നെ ആളെ കാണുന്നത് ഞങ്ങളുടെ കോളേജിലെ സിസ്റ്റം കേടാവുമ്പോൾ നന്നാക്കാൻ വന്നപ്പോഴാണ്…
അവിടെ വെച്ച് ഒന്നു രണ്ടു വാക്കുകൾ സംസാരിച്ചു അത്രയേ ഒള്ളൂ…
പതിയെ പതിയെ എനിക്ക് ആളെ അങ്ങട് ഇഷ്ട്ടായി തുടങ്ങി…
ഒരീസം ഞാൻ ബസ് കാത്തു നിൽക്കുമ്പോൾ ബുള്ളറ്റ് കൊണ്ടു വന്ന് അടുത്തു നിർത്തിയിട്ട് കയറിക്കോളൂ ഞാൻ തൃത്താലയിൽ ഇറക്കാം എന്നു പറഞ്ഞു…
ഞാൻ ഒന്നും നോക്കിയില്ല.. ബൈക്കിൽ കയറി ഇരുന്നു.. ബേസിലെ തിരക്ക് കൊള്ളാണ്ട് പോകാല്ലോ…
ഇരുന്നെങ്കിലും ഞാൻ തൊട്ടൊന്നും ഇല്ലാട്ടോ…
എന്നോട് വീട്ടിൽ ആരൊക്കെ ഉണ്ട്.. എന്താണ് പഠിക്കുന്നത് എന്നൊക്കെയാണ് മൂപ്പർ ചോദിച്ചത്..
ഒരു വൃത്തികെട്ട വാക്കുപോലും പറഞ്ഞില്ല…
പിന്നെ പലടത്തു വെച്ചും എന്നെ കാണുമ്പോൾ ബൈക്ക് നിർത്തി കയറ്റും… ആള് പാവമാണന്നു കണ്ടതോടെ ഞാനും മടിക്കാതെ കയറും…
അങ്ങനെ, അങ്ങനെ പിന്നെ എല്ലാ ദിവസവും കാണണമന്നു തോന്നാൻ തുടങ്ങി…
ഞങ്ങൾ ബൈക്കിൽ കുറേ സ്ഥലങ്ങളിൽഒക്കെ കറങ്ങിയിട്ടുണ്ട്..