ശ്രീ വിദ്യയുടെ പ്രണയം
Sree Vidyayude Pranayam | Author : Tom
ടാക്സിവാല, സൂസൻ തുടരുമോ എന്ന് പലരും ചോദിച്ചിരുന്നു.. അത് ബാക്കി ഭാഗങ്ങൾ ഉണ്ടാകും..കൊറച്ചു വൈകും.. കൊറേ ഏറെ നാൾ ഗ്യാപ് ആയതു കൊണ്ട് എവിടെ നിർത്തി എങ്ങനെ തുടങ്ങണം എന്നാ കൺഫ്യൂഷൻ ൾ ആണ്.. അതിന്റെ എല്ലാ ഭാഗവും വായിച്ചു കഴിഞ്ഞ് അതിന്റെ ബാക്കി ഭാഗം തുടങ്ങുന്നത് ആണ്.. ആ ഗ്യാപ് നു ഇടയിൽ ഒരു ചെറിയ കഥ അവതരിപ്പിക്കുന്നു… ഇഷ്ട്ടമായാൽ ❤️ തരണേ 🤣🤣🙄
“മോളെ മോള് ജോലിക്ക് പോയ സമയം നോക്കി അയാൾ വീണ്ടും വന്നിരുന്നു…ആ ബിജോയ് സാറ്…. കുഞ്ഞുങ്ങൾക്ക് എന്തൊക്കെയോ മിഠായികളും ഒക്കെയായി.. ഞാൻ കുറെ പറഞ്ഞതാ അ യാളോട് ഇറങ്ങിപ്പോകാൻ പക്ഷേ അയാൾ കേട്ടില്ല കുഞ്ഞുങ്ങളെ കാണണം അവർക്ക് അയാൾ കൊണ്ടുവന്ന സമ്മാനമൊക്കെ കൊടുക്കണം എന്ന് ഒരൊറ്റ വാശി…. ഞാൻ ഈ വാതിൽ അ ടച്ചു കൂറ്റിയിട്ടു എന്നിട്ടും കുറെ നേരം ഇവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു…പിന്നെ എപ്പോഴാ പോയത് എന്ന് അറിയില്ല….”” ലക്ഷ്മിയമ്മ പറഞ്ഞു ….
ലക്ഷ്മി അമ്മ പറഞ്ഞത് കേട്ട് തല പെരുത്ത് കയറുന്നുണ്ടായിരുന്നു ശ്രീവിദ്യയ്ക്ക്.. അവൾ കൈകൊണ്ട് തല അമർത്തിപ്പിടിച്ച് കസേരയിലേക്ക് ഇരുന്നു…
അപ്പോഴേക്കും കൊഞ്ചലും ആയി നാലു വയസ്സുകാരികളായ ആ ഇരട്ട കുഞ്ഞുങ്ങൾ തന്നെ അപ്പുറത്തും ഇപ്പുറത്തും വന്ന് അമ്മേ എന്ന് വിളിച്ച് ചീണുങ്ങുണ്ടായിരുന്നു….
അവരെ കണ്ടതും തന്റെ വേദനയെല്ലാം മറന്ന് അവരെ രണ്ടുപേരെയും മാറോട് അടുക്കി പിടിച്ചു ശ്രീവിദ്യ..
“മോൾക്ക് ഞാൻ ചായ എടുക്കാം” എന്നു പറഞ്ഞ് ലക്ഷ്മി അമ്മ അടുക്കളയിലേക്ക് പോയി.
അവരെ രണ്ടുപേരെയും കുറെ നേരം ചേർത്തുപിടിച്ച് അങ്ങനെ കിടന്നു വിദ്യ….
ഇത് ആ അമ്മയ്ക്കും മക്കൾക്കും പതിവുള്ളതാണ് ഓഫീസിൽനിന്ന് വന്നു കഴിഞ്ഞാൽ ഒരല്പം നേരം മൂന്ന് ശരീരങ്ങളും ഒറ്റ ആത്മാവുമായി ഇങ്ങനെ കൂടിച്ചേർന്ന് കിടക്കുക….
അമ്മയുടെ ചൂട് പറ്റിയതുകൊണ്ടാണെന്ന് തോന്നുന്നു അവർ രണ്ടുപേരും മെല്ലെ മയക്കത്തിലേക്ക് വഴുതി വീണിരുന്നു അപ്പോഴേക്കും ലക്ഷ്മി അമ്മ ചായയുമായി എത്തി…