അപ്പോൾ രണ്ടുമാസം ഇവിടെന്നു മാറി നിൽക്കണം എന്നാണോ….
” ആടാ… പോകാതെ പറ്റില്ല… എനിക്കാണ് ചാർജ്…. ”
പിന്നീട് കുറെ നേരം ഞങ്ങൾക്കിടയിൽ മൗനം നിറഞ്ഞു നിന്നു..എന്തോ എനിക്കും വല്ലാത്ത ദുഃഖം തോന്നി…
” അവളോട് എന്ത് പറയും എന്തോ..”
ഒരു നെടുവീർപ്പോടെ ജോമിച്ചൻ പറഞ്ഞു.
കുറച്ചു കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി…
കാർ പാർക്ക് ചെയ്തു ജോമിച്ചൻ യാത്രയും പറഞ്ഞു വീട്ടിലേക്ക് പോയി.. പോകുന്നത്തിനുള്ള സങ്കടം ആ മുഖത്തു എനിക്കു കാണാൻ കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാനും ഔട്ട് ഹൗസ്സിലേക്ക് പോയി.
………………………………
ഇരുവരും ഉറങ്ങാൻ ആയി കിടന്നപ്പോൾ ജോമി നാളെ പോകുന്ന കാര്യം മേഘയോട് പറഞ്ഞു
“ഇച്ചായൻ എന്താ ഈ പറയുന്നെ.. രണ്ടു മാസം ഇച്ചായൻ ഇല്ലാതെ ഞാൻ എങ്ങനയാ..”
“പോകാതെ പറ്റില്ല പെണ്ണെ, നാളെ കഴിഞ്ഞു അവിടെ ജോയിൻ ചെയ്യണം”
മേഘ ഇത് കേട്ടത്തോടെ ഇച്ചായനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..
” ഹാ കരയല്ലെ പെണ്ണെ… രണ്ടു മാസം അല്ലെ ഓള്ളൂ… ”
ജോമി അശ്വസിപ്പിക്കാൻ നോക്കിയെങ്കിലും മേഘ വഴങ്ങിയില്ല…
” എന്നെ എന്നും വിളിക്കണം. ” കരച്ചിൽ അടക്കി മേഘ പറഞ്ഞു..
” പിന്നെ വിളിക്കാതെ ” ജോമി അവളുടെ താട പൊക്കി മുഖത്തു നോക്കികൊണ്ട് ഉറപ്പു കൊടുത്തു…
അവൾ ഒന്നൂടെ അവനോട് ചേർന്നു കിടന്നു
” അതെ ഇനി രണ്ടു മാസം പിടിക്കും… അതുവരെ ഞാൻ പട്ടിണിയാ.. ”
ജോമി ഒരു കുസൃതിയോടെ മേഘയോട് പറഞ്ഞു…
മേഘ മെല്ലെ തല ഉയർത്തി ജോമിയെ വല്ലാത്തൊരു നോട്ടം നോക്കി..ശേഷം ഇരുവരും അവരുടെ സ്വകാര്യ നിമിഷത്തിലേക്ക് കടന്നു…
പിറ്റേന്ന് പോകാനുള്ള തയാറെടുപ്പിൽ ആയിരുന്നു ജോമി… മേഘയുടെ മുഖം അപ്പോഴും തെളിയാതെ നിന്നു..
വൈകിട്ടായപ്പോഴാക്കും ജോമി പോകാൻ ഇറങ്ങി…ഞാൻ ആണ് കാർ ഓടിക്കുന്നത്.. ജോമിയും മേഘയും ബാഗെല്ലാം ഡിക്കിയിൽ വച്ചു പുറകിൽ കയറി….