“ഈ സൗന്ദര്യം കണ്ടപ്പോ അറിയാതെ കവിഭാവന ഉണർന്ന് പോയതാണേ…. ക്ഷമിക്ക്…!!” ഞാൻ കൈകൂപ്പി പറഞ്ഞു… അവൾ ഒന്ന് ചിരിച്ചെന്ന് വരുത്തി…
“ശാലിനി എന്തേലും കഴിച്ചതാണോ….?? ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിട്ടില്ല…എനിക്കൊരു കമ്പനി തരാമോ…??”
“ഞാൻ കഴിച്ചിട്ടാ വന്നത്….!!”
“എന്നാ സാരമില്ല ഞാൻ കഴിക്കുന്നത് നോക്കിയിരുന്നാ മതി…!!” ഞാൻ ഭക്ഷണം ഡൈനിങ്ങ് ടേബിളിലേക്ക് എടുത്ത് വെക്കുന്ന സമയം അവളോട് പറഞ്ഞു… അവൾ മറുപടിയൊന്നും തന്നില്ല….
ഞാൻ അവൾക്കുമുന്നിലിരുന്ന് കഴിച്ച് തുടങ്ങി… ശാലിനി എനിക്ക് തൊട്ടടുത്തായി ഒരു കസേരയിൽ ഇരുന്നു… ഞങ്ങൾക്കിടയിൽ അനാവശ്യമായ മൗനം വീണ്ടും തളംകെട്ടി കിടന്നു… എനിക്ക് വളരെ വിലപ്പെട്ട സമയമാണ് ഈ നഷ്ടമാവുന്നതെന്നറിഞ്ഞിട്ടും ഞാൻ എന്തുകൊണ്ടോ ഒന്നിനും മുൻകൈ എടുത്തില്ല….
“സാറിന്റെ വൈഫ്….??” കുറച്ച് നേരം താടിക്ക് കൈകൊടുത്തിരുന്ന് എന്നെ നോക്കിക്കൊണ്ടിരുന്ന ശാലിനി പെട്ടന്ന് ചോദിച്ചു…
“ഞാൻ ഡിവോഴ്സ്ഡ് ആണ് ശാലിനീ ….!!” ഞാൻ അവളെ നോക്കാതെ പറഞ്ഞു…
“അത് അറിയാം സർ… കാരണം…??”
ഞാൻ അവളെയൊന്ന് നോക്കി…
“എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ മാത്രം…!!” അവൾ മുൻകൂർ ജാമ്യമെടുത്തപോലെ പറഞ്ഞു…
“എല്ലാ ബന്ധങ്ങളും വിജയിക്കണമെന്നില്ലല്ലോ… എനിക്ക് അവളെ വല്യ ഇഷ്ടമായിരുന്നു… അവളായിരുന്നു എന്റെ ലോകം… പക്ഷെ എങ്ങനൊക്കെ ഞാൻ അവളോട് വിശ്വാസം കാണിച്ചിട്ടും അവൾക്കെന്നെ സംശയമായിരുന്നു…!!”
“എങ്ങനെ സംശയിക്കാതിരിക്കും…!!” അവൾ വളരെ ഒച്ചകുറച്ച് പറഞ്ഞത് ഞാൻ കേട്ടു… എങ്കിലും ഒന്നും പറഞ്ഞില്ല…
“ഈ ഒരു അവസരത്തിലല്ലാതെ ഞാൻ തന്നോട് എപ്പോഴേലും മോശമായിട്ട് സംസാരിച്ചിട്ടുണ്ടോ…?? എന്തെങ്കിലും കാര്യത്തിൽ തനിക്ക് അങ്ങനെ ഫീൽ ആയിട്ടുണ്ടോ..!!” .
“അതില്ല… എന്നാലും ഒരു അവസരം കിട്ടിയപ്പോ തനിനിറം പുറത്ത് വന്നില്ലേ…!!”
“ആവശ്യക്കാരന് ഔചിത്യം ഇല്ലാന്നല്ലേ …!!” ഞാൻ തമാശയായി അവളോട് പറഞ്ഞു…
“സാറ് ഭാര്യയുടെ ഒപ്പമല്ലാതെ വേറെ ആരുടെയെങ്കിലുമൊപ്പം…. ചെയ്തിട്ടുണ്ടോ…??” അവൾ ഓരോരോ സംശയങ്ങളായി പുറത്തെടുത്ത് തുടങ്ങി..
“ഇല്ലെന്ന് പറഞ്ഞാൽ നുണയാവും… പക്ഷെ ആര് എത്ര പേർ… ഇതൊന്നും ചോദിക്കണ്ട….!” ഞാൻ കഴിച്ച് തീർത്തു പ്ലേറ്റ് എടുത്ത് എഴുന്നേറ്റു…
കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഞാനവളെ ശ്രദ്ധിക്കുകയായിരുന്നു… എന്തൊക്കെയോ ആലോചിക്കുന്നുണ്ട്… അവളെ ഒരുപാട് ആലോചിക്കാൻ വിട്ടാൽ പ്രശ്നമാണെന്ന് എനിക്ക് നല്ലപോലെ അറിയാമായിരുന്നു…എങ്കിലും ഞാൻ സംയമനം പാലിച്ചു…