“കണ്ടിട്ട് വിലകൂടിയ സാരിയാണെന്ന് തോന്നുന്നല്ലോ….??” അവൾ സാരി പിടിച്ച് നോക്കിക്കൊണ്ട് പറഞ്ഞു…
“ഒരിക്കെ മഹാരാഷ്ട്രയിൽ പോയപ്പോ വാങ്ങിയതാ… വില ഞാൻ പറയുന്നില്ല..…!!” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“ഇതിട്ടാൽ ഭാര്യയുടെ ഓർമ്മ ഉണ്ടാവാനാണോ…??” അവൾ എന്നെ നോക്കാതെ ചോദിച്ചു…
“അവളത് ഉടുത്തിട്ടില്ല…. ആ സാരിയുടെ ഓർമ്മ ഇനി ഉടുക്കുന്ന ആൾക്കുള്ളതാണ്…!!” ഞാൻ അവളെനോക്കി ചിരിച്ചു…
ശാലിനി പിന്നെ ഒന്നും പറയാതെ മുറിയിലേക്ക് പോവാൻ തുടങ്ങിയെങ്കിലും പാതി പോയി തിരിച്ച് വന്നു… ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അവളെ നോക്കി…
“സാരി മാത്രം പോരല്ലോ… മാച്ചിങ് ബ്ലൗസ് വേണ്ടേ അതും എന്റെ അളവിന്…??” ശാലിനി ചോദിച്ചു…
ഞാനും അപ്പോഴാണ് അത് ആലോചിച്ചത്… പക്ഷെ എന്റെ ഭാര്യയുടെ ബ്ലൗസ് ചിലപ്പോ അവൾക്ക് പകമാകുമെന്ന് എനിക്ക് തോന്നി… അറിയില്ല…
“മുറിയിലെ അലമാരയിൽ ഉണ്ടാവും… അളവ് കൃത്യമാണോ എന്നറിയില്ല പക്ഷെ ഏകദേശം ഒരുപോലെ ഉണ്ടാവും…!!” ഞാൻ അവളുടെ മാറിലേക്ക് നോക്കി പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തിരിഞ്ഞ് നടന്ന് മുറിയിൽ കയറി വാതിലടച്ചു….
ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് വീണ്ടും ആ വാതിൽ തുറന്നത്… ഞാൻ അന്നേരം റൂമിന് നേരെ വെളിയിൽ സോഫയിൽ ഇരിക്കുകയായിരുന്നു… എനിക്ക് മുന്നിൽ ആ വാതിൽ മലർക്കെ തുറക്കപ്പെട്ടു…
ലൈറ്റ് പർപ്പിൾ സാരിയിൽ പൂക്കളുടെ ഡിസൈൻ ഉള്ള ഓഫ് വൈറ്റ് സ്ലീവ് ലെസ്സ് ബ്ലൗസും ധരിച്ച് ഒരു ദേവതയെപ്പോലെ അവൾ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു…
സ്ട്രൈറ്റ് ചെയ്ത തോളു കവിഞ്ഞുകിടക്കുന്ന മുടി… അതിമനോഹരമായ ശരീരഭംഗി… സ്വർണ്ണത്തിന്റെ നേർത്ത നിറം… കൂട്ടത്തിൽ വശ്യമനോഹരമായ അവളുടെ കണ്ണുകളും മയക്കുന്ന ചിരിയും…
“വൗ…!!” ഞാൻ അറിയാതെ പറഞ്ഞുപോയി…
എന്റെ പ്രതികരണം കണ്ട് അവൾക്ക് അൽപം അഭിമാനം തോന്നിയെന്ന് എനിക്ക് മനസ്സിലായി… പെണ്ണ് പൊങ്ങുവാണേൽ പൊങ്ങിക്കോട്ടെ എന്നുവെച്ച് ഞാനൊന്ന് താങ്ങാൻ തീരുമാനിച്ചു…
“ശ്രീകോവിൽ തുറന്ന് ദേവി എഴുന്നുള്ളിയത് പോലുണ്ട്…!!” ഞാൻ ഒരു ആശ്ചര്യം മുഖത്ത് വരുത്തി പറഞ്ഞു…
“ആഹാ നല്ല ക്ലിഷേ ഡയലോഗ്…. എന്നെ വിളിച്ച് വരുത്തിയത് വേറെ കാര്യത്തിനാണെന്ന് മറക്കണ്ട… എന്നിട്ട് ദേവിയാത്രേ …!!” അവൾ നിർധയമായി എന്റെ ശ്രമം മുളയിലേ നുള്ളി…..