ഇന്നത്തെ ആദ്യകാഴ്ചയിൽ എന്തൊക്കെയോ വലുതായി പ്രതീക്ഷിച്ചിരുന്ന എന്നെ തീർത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഞങ്ങളുടെ ആ കൂടിക്കാഴ്ച…
ഒരു സാരിയിൽ… അല്ലെങ്കിൽ അവളെ കൂടുതൽ സുന്ദരിയാക്കുന്ന ഒരു ക്യാഷ്വൽ വേഷത്തിൽ അവളെ പ്രതീക്ഷിച്ച ഞാൻ കണ്ടത് മിക്കവാറും ഓഫീസിൽ ധരിക്കുന്ന ഒരു വേഷത്തിൽ വന്ന ശാലിനിയെയാണ്… പക്ഷെ ഞാനാ നിരാശ പ്രകടിപ്പിച്ചില്ല…. അതിലും അവൾക് സൗന്ദര്യത്തിന് കുറവില്ല…
“ഹായ്… ഇത്ര നേരത്തെ ഞാൻ പ്രതീക്ഷിച്ചില്ല…!!” ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു…
“ഓഫീസിലേക്ക് ഇറങ്ങുംപോലെ ഇറങ്ങിയതാ… അപ്പൊ….!!”
“ഓഹ്.. ഓക്കേ… ഇരിക്കൂ…!!” അവളോട് എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ തപ്പിക്കളിച്ചു…
അവൾ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നു… അവൾക്ക് എതിർവശത്തായി ഞാനും… അവളുടെ മുഖത്ത് ഒരു ചളിപ്പുണ്ട്… എനിക്കാണെങ്കിൽ ഒരു തുടക്കവും കിട്ടുന്നില്ല… എന്ത് ചോദിക്കണം പറയണം എന്നറിയാതെ ഞാനിരുന്ന് പരുങ്ങി…
“സാറിവിടെ ഒറ്റക്കാണോ…?? സെർവെൻറ് ആരുമില്ലേ…??” എന്റെ അവസ്ഥ മനസിലാക്കിയപോലെ അവൾ ചോദിച്ചു…
“ഇല്ല ശാലിനി… ആദ്യം ഒരാളുണ്ടായിരുന്നു പക്ഷെ കുറേ കഴിഞ്ഞപ്പോ എനിക്ക് തോന്നി എനിക്ക് ചെയ്യാവുന്ന കാര്യങ്ങളെ ഇവിടുള്ളുവെന്ന്.. അപ്പൊ അയാളെ പറഞ്ഞുവിട്ടു…!!” ഞാൻ ആ ചോദ്യത്തിന് ഉത്തരമെന്നോണം പറഞ്ഞു… അവൾ അതുകേട്ട് ഒന്ന് ചിരിച്ചെന്ന് വരുത്തി…
ഞങ്ങൾക്കിടയിൽ വീണ്ടും മൗനം പടർന്നു…
‘ഞാനെന്താണ് ചെയ്യുന്നത്… ഞാനല്ലേ മുൻകൈ എടുക്കേണ്ടത്… പിന്നെ ഞാനെന്താണ് ഒരുമാതിരി ഇന്റർവ്യൂവിന് വന്നപോലെ…??’ ഞാൻ എന്നോട്തന്നെ ചോദിച്ചു….
“സർ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ…??” ശാലിനി വീണ്ടുമൊരു തുടക്കമിട്ടു…
“വൈ നോട്ട്…!! ചോദിച്ചോ…!!” ഞാൻ പറഞ്ഞു..
“സാറിന് ഇത് ചെയ്യാതെ തന്നെ എന്നെ ഹെല്പ് ചെയ്തൂടെ… വേറൊന്നും കൊണ്ടല്ല സാറിനെ ഞാനിതുവരെ അങ്ങനൊന്നും കണ്ടിട്ടില്ല… എനിക്ക് ആ അവസരം വിട്ട് കളയാൻ പറ്റാത്തോണ്ട് സമ്മതിച്ചുവെന്നേയുള്ളു… പക്ഷെ ഇപ്പഴും എന്നെക്കൊണ്ട് പറ്റുവൊന്ന് എനിക്കറിയില്ല…!!” ശാലിനി നിസ്സഹായതയോടെ പറഞ്ഞു…
പക്ഷെ അത് അവളുടെ അവസാനത്തെ അടവാണെന്ന് എനിക്ക് മനസ്സിലായി….. അവസാനമായി കിട്ടിയാൽ ഊട്ടി ഇല്ലേൽ ചട്ടി എന്നരീതിക്ക് ഒന്ന് എറിഞ്ഞു നോക്കിയതാ… അവളെ നന്നായറിയാവുന്ന എനിക്കത് കൃത്യമായി മനസിലായി…
“ഒഫ് കോഴ്സ് ശാലിനി … എനിക്ക് അത് ചെയ്യാൻ പറ്റും…. പക്ഷെ ഞാൻ പറഞ്ഞില്ലേ .. അതിന് ഒരുപാട് റിസ്ക്കുണ്ട്… ഒന്നാമത് സീതാരാമനോട് ഞാൻ എല്ലാം പറഞ്ഞുപോയി … ഓഫീസിലും എല്ലാവരും അറിഞ്ഞു… ഇനിയിപ്പോ അത് വേണ്ടെന്ന് വെച്ച് തനിക്ക് തന്നാൽ ചിലപ്പോ ആരെങ്കിലും പ്രതികരിച്ചേക്കാം… അറിയാല്ലോ മുകളിലേക്ക് ഒരു മെയിൽ പോയാ മതി… പിന്നെ ഒരു പെണ്ണിന് വേണ്ടി ഇതൊക്കെ ചെയ്തുവെന്ന് പറഞ്ഞ് പറ്റിച്ചാൽ എന്റെ പ്രൊമോഷൻ ക്യാൻസൽ ആവും ചിലപ്പോ ജോലി വരെ പോവും…!!” ഞാൻ പറഞ്ഞു…