“ഹാ വിശ്വട്ടാ എന്ത് അടിയാന്നറിയോ അവളടിച്ചേ….!!” അമ്മയും എന്‍റെ ഭാഗം കൂടി.
“ആണോ അനൂ…?” ഇതെല്ലാം കേട്ട് ചിരിക്കുന്ന അച്ഛന്‍റെ ചോദ്യം കൂടെ. ചെറിയമ്മ ചുണ്ട് പിളർത്തിക്കാണും.
“ഞാൻ മാത്രല്ല കുട്ടേട്ടാ..ചേച്ചിയെന്ത് തല്ലായിരുന്നു.. ഇവനോട് ചോദിക്ക് ചോദിച്ചു നോക്ക്..” ചെറിയമ്മക്കെതിരെ എല്ലാരും തിരഞ്ഞതിനുള്ള ദേഷ്യമാണവൾക്ക് .എന്നോട് തലയാട്ടി അമ്മ തല്ലിയത് പറഞ്ഞു കൊടുക്കെന്ന് ആംഗ്യം കിട്ടിയതും ഞാൻ വിട്ട് കൊടുത്തില്ല. ഇല്ലന്ന് തല മെല്ലെ വെട്ടിച്ചു.
“അഭീ എനിക്ക് ശെരിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ…പറയടാ…” പിടിച്ചു വെച്ചെന്‍റെ കൈ രണ്ടും പിടിച്ചു കുലുക്കി അവൾ പല്ല് കടിച്ചു. ന്ത് ദേഷ്യാ.
ഞാൻ അമ്മയും അച്ഛനും കേൾക്കാതെ പോടീന്ന് മെല്ലെ വിളിച്ചു. ആ മുഖം വീർത്തു.നീയങ്ങു വാടാ നിനക്കുള്ളത് തരുന്നുണ്ടന്നുള്ള കലിപ്പവൾക്ക്. എന്‍റെ കൈ അവൾ ആ മടിയിൽ നിന്ന് തട്ടി കളഞ്ഞു.
“ഹാ ഹാ തല്ല് കൂടണ്ടയിനി രണ്ടും. രണ്ടാൾക്കും കിട്ടിയല്ലോ ആവശ്യത്തിന്?…” അച്ഛന്‍റെ മയപെടുത്തുന്ന ചോദ്യം.
“ഹാച്ചാ അടി കിട്ടിയിട്ട് ചെറിയമ്മയുടെ രണ്ടു പല്ല് മിസ്സിങ്ങാണ്.. കണ്ടാൽ ഒന്ന് എടുത്തു വെക്കു ട്ടോ….” ഈറ പിടിച്ചു നിക്കുന്ന അവളെ നോക്കി ഞാൻ വീണ്ടും വിളമ്പി.
“അഭീ…..” നീട്ടിയ വിഷമത്തോടെയുള്ള അവളുടെ വിളി. അമ്മയും അച്ഛനും മെല്ലെ ചിരിക്കുന്നതവൾ കണ്ടിട്ടില്ല എന്‍റെ മുഖതല്ലേ കണ്ണ്.
“കുട്ടേട്ടാ നോക്ക്… ഇവൻ.” അത് പറഞ്ഞപ്പോഴും ഞാൻ കൂടുതൽ ചിരിച്ചു പോയി..
“എടാ പട്ടി നീ ചിരിക്കും ല്ലേ …” അമ്മോ .അതാ വരുന്നു രാക്ഷസി.ചാടി ഉന്തിയെന്നെ സീറ്റിലേക്ക് തള്ളിയിട്ടു. കൈ എന്‍റെ കഴുത്തിൽ മുറുക്കി.. കെട്ടിയിടാത്ത മുടി തൂക്കി. മെത്തേക്ക് ചാഞ്ഞവൾ കിടന്നു. ഡോറിൽ ചെറുതായി എന്‍റെ തലയിടിച്ചു…
“അമ്മേ അമ്മേ ഇവളെന്നെ കൊല്ലുന്നേ….” ഞാൻ തമാശക്ക് വിളിച്ചു പറഞ്ഞു. കഴുത്തിൽ മുറുക്കിയ കൈ വെച്ച് എന്നെ കൊല്ലുന്നപോലെ അവൾ കാട്ടി. മടിയിലേക്ക് കനമുള്ള ചന്തി കൂടെ അമർത്തി എന്നെ അനങ്ങാൻ കഴിയാതെയാക്കി തെണ്ടി.
“അടങ്ങി നിന്നോ ട്ടോ രണ്ടും…..” അമ്മയുടെ വക.
“രണ്ടിനും ഒരു മാറ്റം ഇല്ലല്ലോ.”ന്ന് അച്ഛന്‍റെ ചിരിയോടെയുള്ള ചോദ്യം.