പെട്ടന്നത് തുറന്നതും ദേഷ്യത്തിലുള്ള അമ്മ മുന്നിൽ.കലിപ്പ് മുഖം. ഞാൻ മെല്ലെ ഒന്ന് ചിരിച്ചു കാട്ടിയെങ്കിലും അത് ഭാവം വിടണ്ടേ.പുറത്തേക്ക് ഇറങ്ങിയത് ഡോറടച്ചു.എന്റെ മുന്നിൽ നിന്നങ്ങനെ തുറിച്ചു നോക്കാണ്.
തൊണ്ട മെല്ലെ നനച്ചു.ഇനിയിപ്പോ എന്റെ കാര്യമെന്തേലും ചെറിയമ്മ പറഞ്ഞോ?. അല്ലേൽ പട്ടി, തള്ള, പിന്നെ അമ്മൂമ്മക്ക് വരെ കേട്ടതിന്റെ കലിയോ? മുഖത്തേക്ക് തന്നെ നോക്കിയത് രണ്ടു കയ്യുമെന്റെ തോളിലുറപ്പിച്ചു. മുഖത്തെ പേശിയൊക്കെ ഒന്ന് അയച്ചു മെല്ലെ ചിരിച്ചു. നീണ്ടയൊരു ചിരി കഴിഞ്ഞപ്പോ വാ തുറന്ന് ക്ക ക്ക ക്കാ ന്ന് ചിരിക്കലു തുടങ്ങി. കൂടെ എന്റെ തോളിൽ തൂങ്ങിയാടലും.
“നീ കണ്ടോ അവളുടെ ദേഷ്യം…?..” ചിരിക്കിടെ അമ്മ ചോദിച്ചു. “ഞാൻ ഒന്ന് തോട്ടതിനാ അതിന്റെ ദേഷ്യം. എന്തൊക്കെയാന്നെ വിളിച്ചെ? പാവം!! ” മുന്നോട്ട് നടന്നു പോവുമ്പോ അമ്മയാരും കേൾക്കാതെ, നിർത്താത്ത ചിരിയുടെ സ്പീഡിത്തിരി കൂടെ കൂട്ടിപ്പറഞ്ഞു.എത്രയായാലും അവള് പാവമമെന്നാണല്ലോ തള്ളക്ക് പറയാനുള്ളത്.അവളെപ്പോലെ തന്നെ എന്തൊക്കെ അഭിനയ ഇതിനും. അതിനുള്ളിൽ കാട്ടിയതൊക്കെ വെറും ഷോ. കളിപ്പിക്കാന്നുള്ള ഉദ്ദേശമേയുള്ളൂന്ന് ഇപ്പോഴല്ലേയറിയുന്നേ.വെറുതെയല്ല അങ്ങനെയിട്ട് പാവം ചെറിയമ്മയെ എരുകേട്ടിയത്. പിന്നെ അവളെന്തൊക്കെയോ വിളിച്ചതിന് അമ്മ അത്രക്ക് കേറി പറയാഞ്ഞതും.
എന്നെ നേരെ കൂട്ടി പോയത് അമ്മയുടെ റൂമിലേക്കാണ്.അപ്പോഴാണ് എന്നെയൊന്നുകൂടെ അത് നോക്കുന്നത്.
“മഴയും കൊണ്ട് നടന്നോ ട്ടോ കണ്ടില്ലേ ഒന്നവിടെ വയ്യാന്നുമ്പറഞ്ഞു കിടക്കണത്…”ചെറിയമ്മയുടെ കാര്യമാണ്. വയ്യാത്ത അവളുടെ മുഖം പെട്ടന്ന് വന്നു.പിന്നെ ഞാനിന്ന് ചെയ്തതും. തല മെല്ലെ താഴ്ന്നു.
“ന്താടാ… ന്താ മോനൂന് പ്രശ്നം… കുറച്ചു നേരമായല്ലോ.? ” മുന്നിൽ ഇരിക്കുന്ന അമ്മ, നീങ്ങുന്ന ചെയറിൽ, ടേബിളിൽ പിടിച്ചു വലിച്ചു എന്റെ നേരെ മുന്നിലെത്തി.മടിയിൽ വെച്ച കൈ കൂട്ടി പിടിച്ചന്നോട് അടുത്തിരുന്നു. പറയണം എന്ന മനസ്സിൽ. എല്ലാം പറയുന്നതല്ലേ. ഇത് പറഞ്ഞില്ലേൽ മനസ്സമാധാനം ണ്ടാവില്ല. താഴ്ത്തിയിട്ടിരുന്ന തലപൊക്കി അമ്മയെ നോക്കി,ഞാനെന്ത് പറയുമെന്ന് കേൾക്കാൻ നിൽക്കാണ്. കുറ്റം ചെയ്തവനെപ്പോലെ തല വീണ്ടും താഴ്ന്നു.
“അനുവിനെ ഞാൻ കെട്ടിയിട്ടമ്മേ…!..” മെല്ലെ തുടങ്ങി അറിയാതെ ഡോർ പൂട്ടിയതും അവൾക്ക് കെട്ടഴിക്കാൻ കഴിയുമെന്ന് കരുതി പോയതും എല്ലാം. അവസാനം ഇവിടെ എത്തുന്ന വരെയുള്ള കാര്യവും പറഞ്ഞു അമ്മയുടെ വാക്കുകൾക്ക് വേണ്ടി അങ്ങനെ തന്നെയിരുന്നു . തല താഴ്ത്തിയിരിക്കുന്ന എനിക്ക് കൈ അമ്മയുടെ കയ്യിലുള്ളതായിരുന്നു ആശ്വാസം. അമ്മയൊരുനീണ്ട ശ്വാസമെടുത്തു.