“ന്തേലും ചെയ് ഈ വീട്ടിലേക്ക് വരണ്ടായിരുന്നൂന്നാ ഇപ്പൊ തോന്നുന്നത്…” ഇടയിൽ ഞാനുമിത്തി കലിപ്പിട്ടു.. ഒരു നിമിഷം രണ്ടും അനങ്ങാതെ നിന്നു മുഖത്തോട് മുഖം നോക്കി അങ്ങനെ നിക്കുന്നുണ്ട്..
“ന്താടീ…..??”” അമ്മ തുടങ്ങി. എന്നാലെന്തിനാ കുറുമ്പ് കാട്ടുമ്പോഴും അമ്മായിങ്ങനെ ചിരിക്കുന്നത് മനസ്സിലായില്ല!
“നീ പോടീ, പോടീ….പോടീ, ” ഓരോ വിളിക്കും ചെറിയമ്മ അമ്മയുടെ കൈക്ക് അടിച്ചുകൊണ്ടിരുന്നു. വീശി വീശി ആ മേൽകൈക്ക് തന്നെയാണടി.മുന്നിൽ നിന്നമ്മ അതെല്ലാം കൊണ്ട് നിന്നു പുഞ്ചിരിച്ചു. ഒന്നാഞ്ഞു കൊടുത്തു ഒരു പട്ടി വിളികൂടെ അമ്മയെ വിളിച്ചു കഴിഞ്ഞപ്പോ ചെറിയമ്മ മെല്ലെ കരയൽ തുടങ്ങി.എനിക്കെന്തോ അവളോട് വീണ്ടും പാവം തോന്നി എന്നോടുള്ള ഇഷ്ടംകൊണ്ടല്ലേ അവളിങ്ങനെ അടി കൂടുന്നത്.
എനിക്ക് വേണേൽ അമ്മയെ എതിർക്കാമായിരുന്നു. കഴിയുന്നില്ല!! അമ്മയില്ലേൽ അനു പോലുമുണ്ടാവില്ല. അനു കരയുന്നത് കണ്ട് അമ്മയ്ക്കും പാവം തോന്നിക്കാണും. അമ്മയവളെ ഒന്ന് തൊടാൻ നോക്കി.ഒറ്റയുന്തൽ!!തൊടാതിരിക്കാൻ അവളമ്മയെ ബാക്കോട്ടേക്കുന്തിമാറ്റി .. അവളെ ഇമവെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടപ്പോ മുഖം മാറ്റാൻ വേണ്ടി അമ്മയുടെ മുടി പിടിച്ചവൾ വലിച്ചു വേദനയാക്കി.ഇടപെടാൻ ഞാൻ ചെന്നില്ല തല്ലിയിട്ടാണെങ്കിൽ അങ്ങനെ തീർക്കട്ടെ അവരുടെ വിഷമം
“നിങ്ങൾക്ക് എന്നെയും അവനെയും പിരിക്കണം ല്ലേ … ഞാൻ കെട്ടി പോവണം ല്ലേ…” ഉന്തിയുന്തി അമ്മയെ അവൾ ബെഡിലേക്ക് തള്ളിയിട്ടു.
“അവനെ എനിക്ക് തരില്ലല്ലേ…..??” തലയണ എടുത്ത് പിന്നെ തലങ്ങും വിലങ്ങും ചെറിയമ്മ ആഞ്ഞു തല്ലി. എല്ലാത്തിനും മിണ്ടാതെ നിന്നതേയുള്ളു അമ്മ. ആ കിടപ്പ് കാണുമ്പോ മനസ്സിൽ എന്തായാലും കൊള്ളും. കാണാൻ വലിയ ബുദ്ധിമുട്ടുണ്ട്.കിതച്ചു പോയ ചെറിയമ്മ അണക്കുന്ന ശ്വാസം വലിച്ചെടുത്തു വീണ്ടും തല്ലാൻ റെഡി ആയി നിന്നു.
“കഴിഞ്ഞോ….” അമ്മയുടെ ചോദ്യം. കണ്ണുതുടച്ചു ചെറിയമ്മ കൈ വീശി അമ്മയുടെ മുഖത്തു വീണ്ടും അടിക്കുമെന്ന് കാട്ടി. അമ്മ വേഗം മുഖം ചുളിക്കളഞ്ഞു.. ചെറിയ കുട്ടികൾ കരയുന്നത് പോലെ ചുണ്ട് പിളർത്തി അവളെ നോക്കി. ഒരു അഞ്ചു സെക്കന്റെ അവളത് കണ്ടു നിന്നു കാണും പിന്നെയൊരു പൊട്ടി കരച്ചിലായിരുന്നു കണ്ണും പൊത്തിയവൾ വിങ്ങി വിങ്ങി കരഞ്ഞു .ഇനി അമ്മയെന്തേലും ഇതിനിടക്ക് ചെയ്തോന്ന് സംശയം!! ഏയ് ഇല്ല. അതൊന്നുമില്ല!!അമ്മ കരയുന്നപ്പോലെ കാട്ടിയതിനാണ്!! മുന്നിൽ നിന്നു കരയുന്ന അവളെ സ്നേഹത്തോടെയമ്മ നോക്കി.