ഉഫ്.എന്റെ ശ്വാസം നേരെ വീണു.ബാക്കിൽ അമ്മയുടെ ഭാഗത്തു നിന്നും നടന്നടുക്കുന്ന ശബ്ദം.അമ്മയുടെ തോളിൽ ചെറിയമ്മയുടെ കൈ അമർന്നു. പിടിച്ചു വലിച്ചു ചെറിയമ്മ എന്നിൽനിന്നും അമ്മയെ പെട്ടന്ന് മാറ്റി. തിരിഞ്ഞ അമ്മയുടെ മുഖത്തേക്ക് അനുവിന്റെ വീശുന്ന കൈ വന്നപ്പോ.. ഞാനൊന്ന് പകച്ചു.
“ട്ടെ……….”ഒറ്റയടി..കഴിഞ്ഞു അത് കഴിഞ്ഞു.അമ്മയുടെ മോന്തക്ക് ചെറിയമ്മ പൊട്ടിച്ചു. അടി കിട്ടി ഒന്നുലഞ്ഞ അമ്മ മുഖത്തു കൈ വെച്ചു ഞങ്ങളെ രണ്ടിനെയും നോക്കി. ആ പകച്ച നോട്ടം കണ്ടപ്പോ അറിയില്ല,ചിരി ഏത് ദിക്കിൽ നിന്നാ വന്നതെന്ന്. അറിയാതെ ചിരിച്ചു പോയി. കലിപ്പിൽ തന്നെ നിന്ന ചെറിയമ്മയെ നോക്കിയും ഞാൻ നിർത്താൻ വയ്യാതെ ചിരിച്ചു. എന്തൊക്കെയായിരുന്നു? അപ്പോഴേ തള്ളയോട് പറഞ്ഞതാ വേണ്ട വേണ്ട ന്ന് അവളെന്തേലും ചെയ്യും ന്ന് പറഞ്ഞപ്പോ അതിന് കുലുക്കം പോലുമില്ല.എന്നിട്ടിപ്പോ കിളി പോയി നിൽക്കുന്നതു കണ്ടില്ലേ??ചിരിയടക്കാതെ വായ പൊത്തി ഞാൻ ചുമരിൽ ചാരി ചിരിച്ചു.
കവിളുഴിഞ്ഞമ്മ ചെറിയമ്മയുടെ അടുത്തേക്കടുത്തു. എന്റെ ചിരി മിന്നലടിച്ചപോലെ നിർത്തിക്കൊണ്ട്.ഒരടി കൂടെ പൊട്ടി.അമ്മ ചെറിയമ്മയുടെ മോന്തക്ക് തന്നെ തല്ലി.സബാഷ്!! പണി ആയല്ലോ. നേരത്തെ പോലെ അല്ല എന്റെ അനുവിനാ തല്ല് കൊണ്ടത്!!ചിരി പെട്ടന്ന് നിന്ന് പോയി!
“ചിരിക്കടാ ന്താ നിനക്ക് ചിരി വരുന്നില്ലേ…..?” അമ്മയെന്റെ നേരെ തുള്ളി.പാവം ചെറിയമ്മ അതിന്റെ കണ്ണിൽ നിന്ന് വരെ വെള്ളം വന്നിട്ടുണ്ട്.അങ്ങനെയാ അടിച്ചേ മുഖത്തു രണ്ടു വിരലിന്റെ പാട് ശെരിക്ക് കാണാം .അമ്മയുടെ ആ കടുപ്പിച്ച നോട്ട തീരുന്നതിനു മുന്നേ ചെറിയമ്മയാർത്തൂ..
“ഡീ …..”എന്റെ ദൈമമേ അതാ അടുത്തത്..നീട്ടിയ ആ വിളിയും കൂടെ കൈ അമ്മയുടെ കവിളിലേക്ക് തന്നെ ചെറിയമ്മ വീശിയതും. പെട്ടന്ന് ഞാനിടയിൽ കേറി.
“അനൂ. അനു… നിർത്ത്… അമ്മേ..!! ” ഞാൻ അമ്മക്ക് നേരെ ഒച്ചയിട്ടു.
“ന്താ തമാശ കളിക്കാണെന്നാണോ വിചാരം.രണ്ടിനും…” നടുക്ക് കേറി രണ്ടും അടിക്കാതിരിക്കാൻ നിന്നിട്ടെന്ത് കാര്യം,എന്നെ വിലയില്ല.
“അഭീ നീ മാറ്……” ചെറിയമ്മയാണ് ആദ്യം പറഞ്ഞത്. ന്നാലും വിട്ടു കൊടുത്തില്ല..
“പറഞ്ഞത് കേട്ടില്ലേ നീ…. മാറടാ…”അതിന്റെയിടക്ക് എന്നെ നോക്കി കളിയാക്കാനും അമ്മ മറന്നില്ല!! ചെറിയമ്മയുടെ ഭാഗം കൂടി അത് എന്നെ നാറ്റിച്ചു..!!ന്നാ ന്തേലും കാട്ടട്ടെ.ഞാൻ ഇടപെടാൻ പോവുന്നില്ല!!