മിഴി 8 [രാമന്‍] [Climax]

Posted by

“എനിക്കാരുടേയു-മാവശ്യന്നുല്ല. എനിക്കെന്ത് വന്നാലു നിങ്ങക്കെന്താ…?” തലയുള്ളിലേക്കിട്ട് കേറാമെന്ന് മനസ്സിൽ കണ്ടതെയുള്ളൂ, അതിനു മുന്നേ ഇത്തിരി തള്ളിയ ഡോറിലൂടെ വന്ന ചെറിയമ്മയുടെ ഈറയിട്ടുള്ള പറച്ചിൽ..ഇതിപ്പരോടാ?

“മോളെ നിന്‍റെ ചേച്ചിയല്ലേ…?” തലമെല്ലെ ഉള്ളിലേക്കിട്ട് ഞാനാ ദൃശ്യമൊന്ന് കണ്ടതും രേവതി ആന്‍റി ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ ചെറിയമ്മയെ നോക്കി. നെറ്റിയിൽ കൈ വെച്ച് ബെഡിൽ കിടക്കുന്ന ചെറിയമ്മയുടെ അടുത്ത് ആന്‍റിയുണ്ട്.അമ്മ അവരുടെ അടുത്ത് നിന്ന് കുറച്ചു വിട്ടുനിന്ന് കൈ കെട്ടി, ചെറിയമ്മ കിടക്കുന്നതും നോക്കി നില്‍ക്കുന്നുണ്ട്. ഓഹ് ചേച്ചിയും അനിയത്തിയുമിപ്പോ കടിച്ചു കീറാൻ നിക്കുന്നയവസ്ഥയാന്ന് മറന്നിരുന്നു. അമ്മയുടെയാ ഒന്നും മിണ്ടാതെയുള്ള നിൽപ്പ് കണ്ടിട്ട് പാവം തോന്നി.

“ആന്‍റിയുണ്ടല്ലോ പിന്നെന്തിനാ വേറൊരാൾ. ചവാൻ കിടക്കൊന്നുമല്ലല്ലോ.” പതിയെയാണ് അതവൾ പറഞ്ഞത് “വയ്യാഞ്ഞിട്ടാണ് ഇത്തിരി സ്വര്യം തരുവോ..?? ” നേർത്ത ചുണ്ടുകൾ വകഞ്ഞു പല്ല് കടിക്കുന്നതുങ്കാട്ടി അവളമ്മയോടും കൂടെ പറഞ്ഞു.ഇത്രേം വയ്യാഞ്ഞിട്ടും  പറച്ചിലിന്‍റെ ശബ്ദമൊക്കെ പഴയ പോലെത്തന്നെ. ലക്ഷ്മി കേറി ചെന്നതിന്‍റെ കലിപ്പണതിന്. ഭാവമാറ്റമില്ലാത്ത അമ്മയുടെ വിടാത്ത നോട്ടം സഹിക്കാവയ്യാഞ്ഞിട്ട് ചെറിയമ്മ അവർക്കെതിരെ തിരിഞ്ഞും കിടന്നു. രേവതിയാന്‍റിക്ക് ഞാനിപ്പോ ന്താ ചെയ്യാ ന്നുള്ള ഭാവത്തില്‍ രണ്ടാളെയും മാറി മാറി നോക്കി.

“ഞാൻ പോവ്വാ.ന്താന്ന് വെച്ചാ കാണിക്ക്. നീയെന്‍റെ അടുത്തേക്ക് തന്നെ വരുവല്ലോ..?” അമ്മയുടെ വാക്കിൽ കള്ള ഭീഷണി. ഇത്രനേരം ചെറിയമ്മയമ്മയെ മാറ്റി നിർത്തുന്നത് അതിന് വിഷമമായി നിക്കാണെന്ന് കരുതിയ എനിക്ക് തെറ്റി.ആ പറച്ചിലിൽ ഒരു കുണുങ്ങലുമുണ്ട്. ഇവർ അങ്ങട്ടും ഇങ്ങട്ടും കളിക്കാണോ?. കണ്ടു നിന്ന എനിക്ക് ഇത്ര നേരം ഉണ്ടായിരുന്ന വിഷമമൊക്കെ എവിടെ പോയോ ആവോ?

“നിന്‍റെ അമ്മൂമ്മയാടീ വരാമ്പോവുന്നെ…” അമ്മയിറക്കിയ ഭീഷണി പുച്ഛത്തോടെ ചെറിയമ്മ തള്ളി.ചെരിഞ്ഞു കിടന്നിരുന്നവൾ നേരെ അമ്മയുടെ മുഖത്തേക്ക് നോക്കിയത് പറഞ്ഞു. ആദ്യായിട്ട ഇങ്ങനെ വിളിക്കുന്നതൊക്കെ കേൾക്കുന്നത്.അതും അമ്മയെ.ഈ അവസ്ഥയിൽ കൂടെ ആയപ്പോ എങ്ങനെയോ വന്ന ചിരി പിടിച്ചു നിർത്തി ഞാന്‍ നിന്നു. രേവതിയാന്‍റിയാണ് പകച്ചുപോയത്.കണ്ണ് മിഴിച്ചത് അമ്മയെ നോക്കി.

“നീ പോടീ പട്ടി…!!” അങ്ങനെ വിട്ടു കൊടുക്കാൻ അമ്മയും നിന്നില്ല.രണ്ടു സ്റ്റെപ്പ് മുന്നോട്ട് വെച്ചവൾക്ക് നേരെയമ്മ കുരച്ചു. എന്നാ ആ പറച്ചിൽ!! വാ പൊളിഞ്ഞു വന്നു.പട്ടീന്നോ?  അമ്മതന്നെയാണോന്ന് സംശയം തോന്നി. വയസ്സ് കൂടുംതോറും ചെറുതാവാണോ?ആന്‍റിയിടയിൽ കേറി വേഗമിടപെട്ടു.എന്നാലും അമ്മയുടെ മുന്നിൽ തടയാണെന്നപ്പോലെ നിക്കുമ്പോ ആ മുഖത്തടക്കി വെക്കുന്ന ചിരിയുമുണ്ട്.ചിരിക്കാതെ നിക്കാൻ എങ്ങനെ കഴിയും ചേച്ചിയും അനിയത്തിയുമല്ലേ ഇങ്ങനെ കിടന്ന് വാശി പിടിക്കണേ.

Leave a Reply

Your email address will not be published. Required fields are marked *