മിഴി 8 [രാമന്‍] [Climax]

Posted by

“സാരല്ലടാ….” അവളുടെ എടുത്തുനിന്ന് എന്തേലും നീക്കം പ്രേതീക്ഷിച്ചതും അനു പാതി മുറിഞ്ഞു പോയ ശബ്ദത്തിൽ പറഞ്ഞു. സ്റ്റെപ്പിൽ നിന്ന് മഴയിലേക്ക് ഇറങ്ങുമ്പോ ഒരു കൈ കൊണ്ട് അവളുടെ തല നനയാതെ ഇരിക്കാൻ നോക്കി. ഓരോ അടി വെക്കുബോഴും അവളുടെ കൈ  തോളിൽ മുറുകുന്നുണ്ട്. ഡോർ തുറന്നു അവളെ സൈഡ് സീറ്റിൽ ഇരുത്തി. കാറിലേക്ക് പാഞ്ഞു കേറുന്നതിനു പകരം ഞാൻ ഇത്തിരി നേരം കൂടെ മഴ കൊണ്ടു.  കണ്ണിൽ നിന്ന് അറിയാതെ വരുന്ന കണ്ണുനീർ അതിനൊപ്പം ഒലിച്ചു പോയിരിക്കണം.

ഹോസ്പിറ്റലിലേക്ക് പോവുമ്പോ കാറിന്‍റെ സൈഡ് സീറ്റിലിരുന്ന് ചെറിയമ്മ ഇടക്കിടക്കെന്നെ നോക്കുന്നത് കണ്ടു. ഗിയറിനു മുകളിലുള്ള കൈയ്യിലേക്ക് അവളുടെ കൈ കൊണ്ടൊന്ന് പിടിക്കാനിടക്ക് നോക്കി.എന്തോ പറയാനും വന്നു. എല്ലാം അറിഞ്ഞെങ്കിലും ഫേസ് ചെയ്യാൻ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അതോണ്ട് തന്നെയാവും അവള്‍ പിന്നെയൊന്നും മിണ്ടീല്ല.

മെയിൻ എൻട്രൻസിൽ കാർ നിർത്തി.ഒരു വീൽ ചെയർ എടുക്കാമെന്ന് പറഞ്ഞെങ്കിലും അവളു കേട്ടില്ല.വേണ്ടന്ന ഉത്തരവ് തന്നപ്പോ പിന്നെയൊന്നും ചോദിച്ചില്ല. കാറിൽ നിന്ന് ഇറങ്ങാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോ അറിയാതെയാ മുഖത്തേക്ക് നോക്കി പോയി. വയ്യാത്തയാ മുഖത്തു, എനിക്ക് വേണ്ടി പൊട്ടിമുളപ്പിക്കാൻ വെച്ചൊരു ചിരിയുണ്ട്. ഇറങ്ങുന്ന കൂട്ടത്തിൽ അവൾ രണ്ടു കണ്ണുമടച്ചു ചിരിച്ചു.

വീണ്ടും എന്‍റെ തോളിൽ തൂങ്ങിയായി നടപ്പ്. പതിയെയാണ്,സാവധാനം. സമയമെടുത്താണ് ഓരോ സ്റ്റെപ്പും വെക്കുന്നത്. ലിഫ്റ്റിന്‍റെയുള്ളിൽ അവൾ എന്‍റെ തോളിലേക്ക് തല ചായിച്ചു നിന്നു.കൂട്ടി പിടിക്കാതിരിക്കാൻ എനിക്കും കഴിഞ്ഞില്ല.എന്‍റെ പെണ്ണല്ലേ? നെഞ്ചോട് ചേർത്തപ്പോ ആശ്വാസം പോലെ ഒരു കുറുകൽ കേട്ടു.

ലിഫ്റ്റിൽ നിന്നിറങ്ങിയത് രേവതിയാന്‍റിയുടെ മുന്നിലേക്ക്.ഡോക്ടർ തന്നെയാണ്. ഞങ്ങളെ നന്നായി അറിയുന്നതുമാണ്.ചെറിയമ്മയുടെ ആ കോലം കണ്ടാന്‍റിയൊന്ന് ഞെട്ടി.. എന്‍റെ പിന്നെ പറയണ്ടല്ലോ.നനഞ്ഞു കുളിച്ച കോഴിയെപ്പോലെ രണ്ടെണ്ണമാ മുന്നിലേക്ക് ചെന്നാലോ? എന്ത് കരുതുമവർ. പക്ഷെ ചെറിയമ്മയുടെ അവസ്ഥ അവർക്ക് നല്ലപോലെ മനസ്സിലായി..

“എന്ത് പറ്റി മോളെ…? ”  ചെറിയമ്മയുടെ താടിയിൽ മെല്ലെതൊട്ടു ആദിയോടെ അവർ അന്വേഷിച്ചു . ഇതെന്താ കൊഞ്ചിക്കുന്നോ?പിന്നേ!!അമ്മയും മോളും കളിക്കാഞ്ഞിട്ടാണ്. ഞാൻ എന്തേലും മുനങ്ങുന്നതിന് മുന്നേ  ആന്‍റി തന്നെ രണ്ടു നേഴ്സ് കുട്ടികളെ വിളിച്ചു പെട്ടന്ന് തന്നെ ചെറിയമ്മയെ റൂമിലേക്ക് കൊണ്ടുപോയി. പോവുന്ന പോക്കിൽ ചെറിയമ്മ എന്നെ ഒന്നുകൂടെ നോക്കിയില്ലേ?.

Leave a Reply

Your email address will not be published. Required fields are marked *