മിഴി 8 [രാമന്‍] [Climax]

Posted by

ഉമിനീരുറ്റി വലിച്ചെടുത്ത ചുണ്ടുകൾ ക്കിടയിൽ നിന്ന് ശബ്‌ദം പൊന്തി. ചെരിഞ്ഞു സൈഡിലുള്ള തെണ്ടി അപ്പുവിനെ നോക്കി.ഇടി കൊണ്ടവനെ പോലെ അന്തം വിട്ട് നിൽക്കുന്നുണ്ട്. ആ കണ്ണിപ്പോ പുറത്തേക്ക് ചാടി വീഴോ?? ചെറിയമ്മ വീണ്ടും ആവേശം കാണിച്ചു.മുഖത്തേക്കാ ചുണ്ടുകൊണ്ട് അമർത്താണ്.ശ്വാസം മുട്ടുന്നുണ്ട്.ഇയ്യോ!!.കിതക്കുന്നുണ്ട്.ചെറിയമ്മയുടെ മുഖത്തു തഴുകിക്കൊണ്ട് പതിയെ വിടുവിക്കാൻ നോക്കി. ബലം പിടുത്തം.

“അനു……..” കഴിയില്ലെന്ന് വന്നപ്പോ ഞാൻ ചിരിച്ചുകൊണ്ട് വിളിച്ചു പാവം എന്താണെന്ന് അറിയില്ല. കണ്ണ് നിറച്ചു നിൽക്കാണ്.

“അയ്യേ ന്തിനാ അനൂ ഇങ്ങനെ…..”  ചേര്‍ത്തു പിടിച്ചവളുടെ കണ്ണൊപ്പി ആശ്വസിപ്പിച്ചു.എന്നെ തിരിച്ചു വേണ്ടുമാ ശവത്തിന് നേരെ നിർത്തി,കത്തുന്ന കണ്ണോടെ അനു അവളെ നോക്കി.ചെറിയ ചിരിയും പിന്നെ കണ്ണ് ചെറുതായി കലങ്ങി ഞങ്ങളെ നോക്കി നിൽക്കുന്ന അപർണ ചെറിയമ്മയുടെ ആ നോട്ടം സഹിക്കാൻ വയ്യാതെ നോട്ടം മാറ്റുന്നുണ്ട്.എന്നെ കയ്യിൽ മുറുക്കി ചെറിയമ്മ ഇത്തിരി മുന്നോട്ട് നിന്നു.

“കണ്ടോടീ….” ആ വാക്ക് മുറിഞ്ഞു.പൊട്ടി കരയാണ് ചെറിയമ്മ..

“കണ്ടോടീ ന്‍റെ അഭിയെ കണ്ടോ?…”  വീണ്ടുമവള്‍ അപർണയോട് ചോദിച്ചു. ചെറിയ കരച്ചിലിൽ എത്തിയ ആ തെണ്ടി തലയാട്ടി സമ്മതിച്ചു .

“നീയെന്താ പറഞ്ഞെ ഇവനെ എനി… എനിക്ക് കിട്ടൂല്ലാന്നോ….?.” കരച്ചിലില്‍ വാക്കുകൾ വീണ്ടും മുറിഞ്ഞു. “നോക്ക് നോക്കെടീ നോക്ക്…”

“അനൂ….” പതിയെ വിളിച്ചു ചെറിയമ്മയെ തൊടാനവളൊന്നും ശ്രമിച്ചു. നിമിഷം ചെറിയമ്മ ആ കൈവീശി അവളുടെ മുഖത്തു ആഞ്ഞു കൊടുത്തു.അമ്മേ!!ഞെട്ടിപ്പോയി.

“മിണ്ടരുത്!!!വിളിക്കരുതെന്നെ അനൂന്ന് …” ഉറച്ച ശബ്‌ദം.അവൾ മുഖം പൊത്തി അത് കേട്ടു നിന്നപ്പോ ചെറിയമ്മയെ ഞാനൊന്ന് നല്ലോണം പിടിച്ചു.തുള്ളി നിൽക്കാണ്. ഇനി ന്തേലും ചെയ്യൂന്ന് കരുതി

“ഇല്ല… ഒന്നുമില്ല.. എല്ലാം ഞാൻ കേട്ടോളം… എന്‍റെ കൂടെയകത്തേക്ക് വന്നൂടെ…”  അവളുടെ ഒടുക്കത്തെയൊരു ക്ഷണം. എന്നാലും എനിക്കിത്തിരി പാവം തോന്നി. അല്ലേലും കരയുന്നത് കാണുമ്പോ എങ്ങനെയാ തോന്നാതിരിക്ക..

“എവിടേക്കുമില്ല…എനിക്ക് നിന്‍റെ മുന്നിലിങ്ങനെ വന്നു നിൽക്കണമെന്നുണ്ടായിരുന്നു ഇവന്‍റെ കൂടെ..നിനക്കു കാണിച്ചു തരണം എന്‍റെ ചെക്കനെ… അത്രേ വേണ്ടു..” പല്ല് കടിച്ചു പറഞ്ഞ ചെറിയമ്മ എന്‍റെ നേർക്ക് തിരിഞ്ഞു കൈ പിടിച്ചു..

“വാ അഭി മതി നമുക്ക് പോവാം….” കരഞ്ഞു കലങ്ങി ചുവന്ന മുഖവുമായി നോക്കിയവൾ പറഞ്ഞു. ദുഃഖത്തിന്‍റെയൊരു ചിരി മാത്രമുണ്ട് അപര്‍ണയുടെ ചുണ്ടിൽ. അവളെ കാണിക്കാൻ ചെറിയമ്മയുടെ നെറ്റിയിൽ അമർത്തിയിരുമ്മ കൊടുത്തു.  കണ്ടോടീ എന്നുള്ള രീതിയിൽ അനു ഒന്നുകൂടെ അവളെ നോക്കി പിന്നെ എന്നെയും കൂട്ടി തിരിഞ്ഞു നടന്നു.

Leave a Reply

Your email address will not be published. Required fields are marked *