രണ്ടാമത് ഒരിടികൂടെ വെളിച്ചം കാണിച്ചപ്പോ.ബാൽക്കാണിയിൽ നിന്ന് റൂമിലേക്ക് കേറി. വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോ ചെറിയമ്മയുടെ റൂമിൽ വെളിച്ചം കത്തുന്നുണ്ട്. പെട്ടന്ന് അത് ഓഫായി മുന്നിൽ ആ ഡോർ തുറന്നു..ആശാന്റിയാണെന്ന് തോന്നി. വാതിൽ ചാരി ഫോണിന്റെ വെളിച്ചത്തിൽ പുറത്തിറങ്ങിയത് കണ്ടു. നടന്നടുത് സ്റ്റെപ്പിറങ്ങി താഴേക്ക് പോയി. ചെറിയമ്മ ഉറങ്ങി കാണും!! സമയം ഇപ്പൊ പതിനൊന്നോ മറ്റോ ആയെന്ന് തോന്നി. എത്രയായാലും അവൾക്ക് അവളെ റൂമിൽ കിടക്കണം.ഇത്ര വയ്യാഞ്ഞാലും.ന്ത് വാശിയാണ്.
അവളെ റൂമിലേക്ക് പോവേണ്ടെന്ന് കരുതി. ചിലപ്പോ ചെറിയമ്മക്ക് അത് ഇഷ്ടപ്പെട്ടില്ലെല്ലോ.റൂമിൽ ബെഡിൽ ഇരുന്ന് ഒന്നുകൂടെ ആലോചിച്ചു. ഒറ്റക്ക് അവളെ വിടാൻ തോന്നുന്നുമില്ല.ദൂരെ നിന്നും ആർത്തലച്ചു വരുന്ന മഴയുടെ മുഴക്കം കേൾക്കുന്നുണ്ട്. അവളൊറ്റക്കാണ് ഉണർന്നു പോയാൽ പേടിക്കും.ഇങ്ങനെ ഇരിക്കാൻ കഴിയില്ല.
റൂമിൽ നിന്നിറങ്ങി. നീണ്ട വരാന്തയിലൂടെ നടന്നു. ചാരിയിട്ട ചെറിയമ്മയുടെ വാതിൽ പതിയെ തുറന്നു നോക്കി.നീളുന്ന ചെറു ഇരുട്ടിന്റെ വെളിച്ചത്തിൽ അവളാ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്നുണ്ട്.മനസ്സിലെന്തോരുനോവ് ഉയർന്നു പൊന്തി. ഈ പാവത്തിനെ ഞാൻ കുറേ വിഷമിപ്പിച്ചല്ലോന്നുള്ള തോന്നൽ.
തുറന്ന വാതിലൂടെ ഒഴുകിയെത്തിയ കാറ്റ് ഉള്ളിലേക്ക് അടിച്ചു കേറി. നിന്ന എനിക്ക് തന്നെ ആകെ വിറച്ചു കോരി. പാവം അവൾക്ക് തണുക്കില്ലേ?.
വാതിൽ ചാരി ആ അടുത്ത് ചെന്നുനിന്നു.അടുത്ത് കിടക്കണോ അതോ താഴെയെവിടേലും കിടക്കണോന്ന് അടുത്ത ചിന്ത വന്നു.കൂടെ കിടക്കാനാ തോന്നിയത്. ബെഡിലേക്ക് പതിയെ കേറി അടുത്ത് ചെന്നപ്പോ തന്നെ ആ ശരീരത്തിൽ നിന്നടിക്കുന്ന ചൂടിന്റെ ശക്തി!! വിങ്ങുന്ന ഒരു ചൂട് വിഴുങ്ങുന്ന പോലെയുണ്ട്.എനിക്ക് എതിരെ തിരിഞ്ഞു കിടക്കുന്ന അവളെ പുതപ്പ് കൊണ്ട് ഞാൻ മൂടി കൊടുത്തു. മനസ്സിൽ വല്ലാതെ ഇരുട്ട് കേറിയപ്പോ കണ്ണ് നിറഞ്ഞു.
“സോറി ചെറിയമ്മേ……” മൂടി വെച്ചിരുന്ന ആ കാലിൽ പതിയെ പിടിച്ചു പറഞ്ഞു. മനസ്സിൽ കുറേ സോറി പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. ഉറങ്ങി കിടക്കുമ്പോ സോറി പറയാൻ എല്ലാവർക്കും പറ്റും. നേരിട്ട് പറയണ്ടേ? പറയണം!!മനസ്സിൽ അത് കിടന്നു വീണ്ടും വിങ്ങി.
അരികിൽ അധികം തൊടാതെ ഞാൻ മെല്ലെ കിടന്നു. തുടച്ച കണ്ണുകൾ പൂട്ടിയാടിക്കാൻ നോക്കി.ആർത്തു വന്നോണ്ടിരുന്ന മഴ ഞങ്ങളെ വീടിനെ വിഴുങ്ങികൊണ്ട് പെയ്തു. പുരപ്പുറത്തു ചരൽ വാരി എറിഞ്ഞ പോലെ ഒച്ചയുണ്ടക്കിയത് തിമിർത്തു. പെട്ടന്ന് ചെറിയമ്മ ഒന്നനങ്ങി.വിട്ടു കിടന്നിരുന്നെന്റെ അരികിലേക്കവൾ നിരങ്ങി ചേർന്നുവന്നു.അരികിലേക്ക് എത്തിയപ്പോ വല്ലാത്ത സന്തോഷം തോന്നി. ഞാനും ഇങ്ങനെ വിഷമിച്ചു കിടക്കുമ്പോ എന്റെയരികിൽ അവൾ വന്നു കിടന്നില്ലാതിരുന്നോ?ചെരിഞ്ഞു കിടന്ന അവൾ തിരിഞ്ഞു തിരിഞ്ഞു എന്റെ നേർക്ക് കൂടുതൽ അടുത്തപ്പോ ഞാനവളെ നെഞ്ചിലേക്ക് ആനയിച്ചു.ഒന്നും അവൾ അറിയുന്നുണ്ടാവില്ല നോക്കിയപ്പോ ഉറക്കത്തിലാണ്.നെഞ്ചിൽ ഒട്ടിച്ചേർന്നു ചുരുണ്ട ചെറിയമ്മ നന്നായി ഉറങ്ങി. ആ ചൂടുള്ള ശരീരം പതിയെ കവർന്നെന്റെ കയ്യിലാക്കി.നെറുകളിൽ പതിയെ ഉമ്മ കൊടുത്തു.ഉറങ്ങാൻ കുറേ നോക്കി. കഴിഞ്ഞില്ല. ആ ഇടിക്കുന്ന നെഞ്ചിന്റെ താളവും, ആ ശ്വാസമെടുക്കുന്ന ശബ്ദവും കേട്ട് കൊണ്ടിരിക്കാന് തോന്നുന്നത് .പുറത്തെ മഴയുടെ ബഹളം കൂടിയപ്പോ താനേ ഞാനുറങ്ങിപ്പോയി.