വണ്ടി വഴിയിൽ ഒതുക്കി.വാങ്ങിയ കുറേ കവറുകൾ താങ്ങി ഞാനും അച്ഛനും നടന്നു.ഒന്നും പിടിക്കാതെ മുന്നിൽ പെണ്ണുങ്ങളും.വീടിന്റെ മുന്നിലേക്കെത്തിയതും വരാന്തയിൽ കൈ കുത്തി ഞങ്ങളെ നോക്കുന്ന മീനുവിന്റെ മുഖം ആന കുത്തിയ പോലെ.ബാക്കിയുള്ളവരോടല്ല എന്നോടാണ് ന്ന് പിന്നെ പറയേണ്ട ആവശ്യമുണ്ടായില്ല!!..
“ഇങ്ങട്ട് വാട്ടോ..അഭിയേട്ട.തര ഞാൻ….” വന്നപ്പോഴേ ഭീഷണി. അമ്മയും അച്ഛനും എന്തിന് ചെറിയമ്മ പോലും എന്നെ നോക്കി ചിരിച്ചു.ജിഷാന്റി ഓടി വന്നു. ഇതൊക്കെ വാങ്ങിയതിന് കുറേ ചീത്ത പറഞ്ഞു.അമ്മയും അച്ഛനും ചെറിയമ്മയെയും കൂടെ ജിഷാന്റി അകത്തേക്ക് കേറ്റി. കയ്യിൽ ഒരു കവറും പിടിച്ചു ഉള്ളിലേക്ക് കേറാതെ നിൽക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി മീനു വരാന്തയിൽ തന്നെ നിന്നു. ഇനി ഇവളെങ്ങാൻ എന്നെ കൊല്ലോ…!!.
വരാന്തയിലേക്ക് കാലെടുത്തു വെച്ചതും അവൾ ചവിട്ടി കുലുക്കി എന്നെ നോക്കാതെ അകത്തേക്ക് പോയി.പാവം… ദേഷ്യമാണ് ഞാനെന്തൊക്കെ പരാക്രമണം നടത്തിയെന്ന് കേട്ട് കാണും അതിന്റെയാണ്.ഉള്ളിൽ കേറി സംസാരിക്കുന്ന എല്ലാരുടെയും കൂട്ടത്തിൽ അവളെ കണ്ടില്ല.
അവളുടെ റൂമിലുണ്ടെന്ന് ജിഷന്റി ആംഗ്യം കാട്ടി. എന്റെ പതുങ്ങിയ മുഖം കണ്ട് എല്ലാർക്കും നല്ല ചിരിയാണ്.. ചെറിയമ്മയുടെ കയ്യിലുണ്ടായിരുന്ന അവൾക്കുള്ള കമ്മലിന്റെ ബോക്സ് വാങ്ങി ചെറിയമ്മയോട് കൂടെ വരാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നത് അല്ലല്ലോ ഞങ്ങൾ അല്ലെ കൊടുക്കേണ്ടത്.വേണ്ടാന്ന് അവളുടെ ഭാവം. ഞാൻ റൂമിലേക്ക് കേറി.
“മീനു….” മുഖം കറുപ്പിച്ചു ബെഡിലിരിക്കുന്ന അവൾ ഒന്ന് നോക്കി അത്രമാത്രം.
“ഡീ ഹാപ്പി ബര്ത്ത് ഡേ… നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ… അതൊക്കെ കഴിഞ്ഞില്ലേ…!!”ഞാൻ ആശ്വസപ്പിക്കാൻ നോക്കി.എവിടെ പെണ്ണ് വിടുന്ന ലക്ഷണമില്ല.
“ന്ത് കഴിഞ്ഞു പോയെന്ന് എന്തേലും സംഭവിച്ചു പോയിരുന്നെലോ..??” അവളിങ്ങട്ട് ഒച്ചയിട്ടു. സ്നേഹം കൊണ്ടാണ്. ഞാൻ അവളുടെ കൈക്ക് മുറുക്കെ പിടിച്ചു അവളുടെ എടുത്തിരുന്നു.ഇത്തിരി നേരം മിണ്ടാതിരുന്നു. “സോറി….” ഒന്നടങ്ങിയ അവളുടെ ചിരി.അപ്പോഴേക്ക് ചെറിയമ്മ റൂമിലേക്കെത്തി.
“ഇത് നിനക്ക് ഞങ്ങളുടെ വക ട്ടോ…” ഞാൻ ആ ബോക്സ് അവൾക്ക് നേരെ നീട്ടി ചെറിയമ്മയെ നോക്കി പറഞ്ഞു. എന്തിനാടാ ന്നുള്ള ഭാവം അനുവിന്. മീനുവിന്റെ മുഖം വീണു. സങ്കടം അവൾക്ക്.
അയ്യയ്യേ ചെറിയമ്മ കുനിഞ്ഞു അവളുടെ മുഖത്തു തഴുകി. കണ്ണ് തുടച്ച അവളുടെ കൈകൾ ചെറിയമ്മയുടെ കഴുത്തിലേക്ക ചെന്നത്. ദൈവമേ.!!.കുനിഞ്ഞ ചെറിയമ്മയുടെ കഴുത്തിൽ ചെറുതായി തൂങ്ങിയ മാല അവൾ പുറത്തേക്ക് വലിച്ചു.പെട്ടന്നവൾക്ക് അത്ഭുതം.. താലി ആ കഴുത്തിൽ കണ്ടു.ഞാനും ചെറിയമ്മയും കണ്ണും കണ്ണും നോക്കിപ്പോയി..