ഇതുവരെ ബസ് ഒന്നും കിട്ടിയില്ലേ ആയിഷു…
ഇല്ല… ഇന്ന് ഇവിടെ ബസ് ഒന്നും ഇല്ല തോന്നുന്നു…
എന്നാ വാ… കെയർ…. ഒപ്പം പോകാം..
അപ്പോ ഇന്ന് സഞ്ജീവ് ഏട്ടൻ ഇല്ലേ..
ഇല്ല അവൻ ഇന്ന് ഓഫ് ആക്കി
ഈ ഇടയായിട്ട് ഷമിക്ക് എന്നോട് ഇഷ്ട്ടം കൂടി വരുന്നോ എന്നൊരു സംശയം ഇണ്ട് എന്ന് പറഞ്ഞു തോളിൽ പിടിച്ചു ബൈക്ക്ൽ കേറി ഇരിന്നു…
ആഹ് എന്നാ വിട്ടോ……
ആയിഷു… ഞാൻ ഒരു കാര്യം പറയട്ടെ….
ആഹ് പറഞ്ഞോ…. അതിന് എന്തിനാ ചോദിക്കുന്നത് ഒക്കെ….
അല്ലേൽ വേണ്ട ഇന്ന് ഉച്ച വരെ ഉള്ളലോ വർക്ക് അപ്പോ പോകുമ്പോ ഒപ്പം പോകാം അപ്പോ പറയാം….
ആഹ് ഓക്കേ….
ഓഫീസ് എത്തി ഞങ്ങൾ… ഞാൻ ക്യാബിൻ വർക്ക് തുടങ്ങി… ഉച്ച ആയപ്പോയെക്കും പള്ളയിൽ പോയി തിരിച്ചു വന്നു അവൾയും കൂട്ടി വണ്ടി എടുത്ത് പോയി….
ഷമി പറയ് പറയാം എന്ന് പറഞ്ഞ കാര്യം…
ആഹ് പറയാം… നിക്ക്….
ഇന്നലെ അവൾ കാണിച്ചു തന്ന….. ഫുഡ് പാത്ത് എത്തിയതും. ഞാൻ വണ്ടി നിർത്തി.
ഇറങ്ങു….
ആഹ് ഇവിടെ വച്ചു എന്താ….
അതൊക്കെ പറയാം വാ…
ഞാൻ അവളുടെ കൈൽ പിടിച്ചു നടന്നു കൊണ്ട് ചോദിച്ചു
ടീ… ആയിഷു… ഇപ്പോ ഞാൻ നിന്നോട് ഇഷ്ട്ടം ആണ് പറഞ്ഞു എന്ന് കരുതിക്കോ..
ആഹ് സത്യായിട്ടും ഇഷ്ടാണോ.. ഷമി പറയ് സത്യാണോ
ഞാൻ പറഞ്ഞു ഫുൾ ആക്കട്ടടി പോത്തേ…
ആഹ് പറയ്…
നിനക്ക് ഇപ്പോ തന്നെ കല്യാണം കഴിക്കണം എന്നുണ്ടോ….?
അതെന്താ അങ്ങനെ ചോദിച്ചേ….
അല്ല എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് അപ്പോ കാത്തിരിക്കാൻ പറ്റോ എന്ന്…..
ഷമി നിനക്ക് വേണ്ടി ഞാൻ എത്ര ആയാലും കാത്തിരിക്കും