ഡേവിഡ് : “ആഹ്. ദർശൻ. ഞാൻ ലേറ്റ് ആയിപ്പോയെടാ. റിയലി സോറി..”
മാളവിക കോഫി എടുക്കാനായി അടുക്കളയിലേക്ക് പോയി.
ഡേവിഡ് : “ദർശൻ ഇരിക്കൂ.. ചോദിക്കട്ടെ..”
ദർശൻ ഭവ്യതയോടെ അവിടെ ഇരുന്നു.
ഡേവിഡ് : “എങ്ങനെയുണ്ട് വ്യൂ ഒക്കേ?”
ദർശൻ : “എ ..എന്തിന്റെ സാർ?”
ഡേവിഡ് : “അല്ല.. ഈ വീടിന്റെ..”
ദർശൻ : “ആഹ്. നല്ലതാണു സാർ. സൊ ഗുഡ്..”
ഡേവിഡ് : “താങ്ക് യൂ. സത്യത്തിൽ ഇന്റീരിയർ ഒക്കെ ഡിസൈൻ ചെയ്തത് മാളവികയാണ്.”
ദർശൻ : “ഓഹ്. നൈസ്..”
ഡേവിഡ് : “അതൊക്കെ പോട്ടെ. ആ മ്യൂസിക്ക് വീഡിയോയുടെ കാര്യം പറയൂ..”
ദർശൻ : “ഓ. അത് നമ്മളീ വരുന്ന രണ്ടു മാസം വെക്കേഷന് ചെയ്യാനാണ് പ്ലാൻ. അന്ന് പറഞ്ഞ അത്രയും ചിലവ് ആവും..”
ഡേവിഡ് : “ഒരുലക്ഷം രൂപയ്ക്കുള്ളിൽ നിന്നാൽ കൊള്ളാം. ഒരു കമ്പനി പാട്ട് വാങ്ങാം എന്നേറ്റിട്ടുണ്ട്..”
ദർശന്റെ മുഖം തെളിഞ്ഞു.
ഡേവിഡ് : “അത്യാവശ്യം ലാഭം എനിക്ക് ഉണ്ടാവും. ദർശനു നല്ല ഫെയിമും കിട്ടാൻ സാധ്യതയുണ്ട്.”
ദർശൻ : “താന്കക്യൂ സാർ..”
ഡേവിഡ് : “സാറെന്ന് വിളിക്കരുതെന്ന് ഞാൻ പറഞ്ഞതാണ്…” ഡേവിഡ് ചിരിച്ചു.
ദർശൻ : “ഓകെ ഓകേ..” ദർശൻ സന്തോഷത്തോടെയും ബഹുമാനത്തോടെയും ഡേവിഡ്നെ നോക്കി ചിരിച്ചു.
അപ്പോഴേയ്ക്കും മാളവിക കോഫിയുമായി വന്നു. അവർ മൂന്ന് പേരും അവിടെ ഇരുന്നു മ്യൂസിക്ക് വീഡിയോയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് അറിയ്യാതെ ദര്ശന്റെ കണ്ണ് പാളി മാളവികയുടെ മേനിയിൽ വീണു. അത് ഡേവിഡ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരാനന്ദം അവനത് നൽകി.
ദർശൻ : “അതെ ചേട്ടാ. സെവൻ സ്റ്റേജസ് ഓഫ് ലവ്. ഇതെല്ലം ഒരു പാട്ടിൽ കാണിക്കണം. വളരെ മിനിമലായിട്ട് വേണം എന്നാണ് ആഗ്രഹം. അത്യാവശ്യം അറിയപ്പെടുന്ന ഒരു നടനും നടിയും. അത്രയും മതി.”
ഡേവിഡ് : “എനിക്കൊന്നും മനസിലായില്ല മോനെ.”
മാളവിക ഇടപെട്ടു : “ആകർഷണം, അനുരാഗം, സ്നേഹം, വിശ്വാസം, ആരാധന, ഭ്രാന്ത്, മരണം.. ഇങ്ങനെ പോവുന്നു. ഒന്ന് രണ്ടു സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ ഇവന്റെ പ്ലാൻ ചെറിയ രീതിയിൽ ചെയ്യാനാണ്. ഒരൊറ്റ സെറ്റിൽ..”