അവൾക്ക് അവനോട് വല്ലാണ്ട് മതിപ്പ് വന്നു. സുന്ദരമായ സ്വരം. പഴയകാല ഷാരൂഖ് ഖാന്റെ രൂപം. ഏകദേശം അത് പോലത്തെ ആകർഷകമായ സ്വഭാവവും. ചെറുതായി അവളുടെ ഉള്ളിലെ മഞ്ഞുരുകി തുടങ്ങി. അവൾ പോലും അറിയാതെ. അത്രയും നേരം അവളെങ്ങനെയുള്ള വസ്ത്രത്തിൽ നിന്നിട്ടും, പാളി നോക്കിയാ ചെറിയ നോട്ടങ്ങൾ ഒഴികെ അവൻ അവളെ ജഡ്ജ് ചെയ്തതേ ഇല്ല.
ആ പാട്ട് കഴിഞ്ഞതും അവൻ രണ്ടു സിനിമാപാട്ട് കൂടി പാടി. വീർ സാറാ എന്ന സിനിമയിലെ ഒരു പാട്ടും, കൽ ഹോ നാഹോ എന്ന പാട്ടും. അതവളെ ചെറുതായിട്ടൊന്ന് ഞെട്ടിച്ചു. കാരണം അവൾ മനസ്സിൽ വിചാരിച്ച അതെ കാര്യം തന്നെ സംഭവിച്ചത് പോലെ. മൊത്തത്തിൽ മൂന്ന് പാട്ട് കൊണ്ട് അവളുടെ മട്ടും ചിന്തകളും എല്ലാം മാറി. ചിരിച്ചു കൊണ്ട് കൈയ്യടിച്ചാണ് അവൾ ആ പാട്ടുകളെ സ്വീകരിച്ചത്.
കുറച്ചു നേരം എന്തെന്നില്ലാത്ത ഒരു നിശബ്ദത ആ റൂമിൽ നിറഞ്ഞു. അവൾക്ക് അവനോട് ഒരുപാടു പറയാൻ ഉണ്ടായി. എന്നാൽ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. എന്ത് ചെയ്യണം എന്നും അറിയില്ല. പൂർണമായും ആ വസ്ത്രത്തിൽ അവൾ ഓക്കേ ആയി. . .
പെട്ടന്ന് ദർശൻ ഡേവിഡിനെയും മാളവികയെയും ഞെട്ടിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.
മാളവിക : “ടീച്ചർ.. ഇഫ് യൂ ഡോണ്ട് മൈൻറ്റ്… ആ നെഞ്ചിലെ ടാറ്റൂവിലെ ഡി ആരാണ്.”
ആ ചോദ്യം കേട്ട് മാളവിക ഞെട്ടിയതോടൊപ്പം ഡേവിഡ് ആവേശഭരിതനായി. ഇരുവരും അവന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല. മാളവിക വല്ലാണ്ട് പരുങ്ങി.
മാളു : “അഹ്. അത്.. ഡേവിഡ്..”
ദർശൻ : “ഓ. ഞാനത് മറന്നു.. സോറി മിസ്..”
മാളുവിന് ദർശൻ മാളുവിന്റെ നെഞ്ചിലേക്ക് നോക്കുന്നുണ്ട് എന്ന് മനസിലായി. അടുത്ത് വരാൻ സാധ്യതയുള്ള ചോദ്യം അവന്റെ വായിൽ നിന്ന് വരുമോ എന്നവൾ പേടിച്ചു.
ദർശൻ : “അപ്പൊ കാലിലെ ടാറ്റൂ.?”
മാളു : “അത്.. എടാ.. അതൊരു ഫ്രഞ്ച് വാക്കാണ്. സ്നേഹം എന്നാണ് അർദ്ധം. വേറെ ഒന്നും ഇല്ല..”