ഞാൻ : അല്ല എന്നെ അറിയാത്തത് പോലെ തോന്നി
മയൂഷ : മം അറിയാലോ
ഞാൻ : ഹമ് പിന്നെയെന്താ ഒരു ഗൗരവം
മയൂഷ : വെറുതെ ഒരു ജാഡ
ഞാൻ : ഓഹോ ജാഡക്കാരിയാണോ
മയൂഷ : അതേലോ എന്തേയ് പിടിച്ചില്ലേ
ഞാൻ : മം.. പിടിച്ചില്ലാ
മയൂഷ : ആഹാ
ഞാൻ : കോഹോ
മയൂഷ : ഹമ്.. എന്തിനാ എനിക്ക് റിക്വസ്റ്റ് വിട്ടത്?
ഞാൻ : ചുമ്മാ..
മയൂഷ : ചുമ്മായോ അത് കൊള്ളാലോ അങ്ങനെ എല്ലാർക്കും റിക്വസ്റ്റ് വിടോ?
ഞാൻ : ഏയ് അങ്ങനെ എല്ലാർക്കും വിടില്ല
മയൂഷ : പിന്നേ..
ഞാൻ : സത്യം പറയണോ കള്ളം പറയണോ
മയൂഷ : എന്തേലും പറയ്
ഞാൻ : ആ കണ്ണുകൾ ആരുടെയാ?
മയൂഷ : ഏത്?
ഞാൻ : ആ പ്രൊഫൈൽ പിക്ചറിലെ
മയൂഷ : എന്റെ..
ഞാൻ : സത്യം..
മയൂഷ : ആ..
ഞാൻ : ആ എന്നാ അത് കണ്ടിട്ട് വിട്ടതാ
മയൂഷ : ഓഹോ അപ്പൊ കള്ളം
ഞാൻ : ഏയ് ഇല്ലാ സത്യം
മയൂഷ : അതിലെന്തിരിക്കണു റിക്വസ്റ്റ് വിടാൻ
ഞാൻ : ആവോ അറിയില്ല കണ്ടപ്പോ നല്ല ഭംഗി തോന്നി
മയൂഷ : ഓഹോ അങ്ങനെ
ഞാൻ : മം..
കുറച്ചു നേരം റിപ്ലേ ഒന്നും വന്നില്ല
ഞാൻ : പോയോ..?
ആ സമയം റൂമിലേക്ക് റസിയ വന്നു
ഞാൻ : എന്താടോ?
റസിയ : മണി ഒൻപത് ആയി ഞങ്ങൾ ഇറങ്ങുവാ
മെസ്സേജ് ഒന്നും കാണാത്തോണ്ട് വേഗം എഴുനേറ്റ് പുറത്തിറങ്ങി എല്ലാവരും പോയി തുടങ്ങിയിരുന്നു